Saturday 6 January 2007

രസമുകുളങ്ങള്‍!!

അന്നു മൂന്നു വയസായ ABCD ഇനിയും പഠിച്ചിട്ടില്ലാത്ത ,ഒട്ടും തന്നെ ഭക്ഷണപ്രിയയല്ലാത്ത എന്റെ കുട്ടിയ്ക്കു Mac Donold ഇന്റെ സൈന്‍ ബോര്‍ഡ്‌ ദൂരെ നിന്നുതന്നെ കാണാനും വിശക്കുന്നു എന്നു പറയാനുമുള്ള ആന്തരിക ചോദന എന്തായിരുന്നു? പിസ്സയും KFC യും ഇത്രമേല്‍ പഥ്യമാവുന്നതെന്തെ? .പിസ്സായും ബര്‍ഗെറും നാടന്‍ രുചികളെ ഇത്ര പെട്ട്ന്നു ,പ്രതേയ്‌കിച്ചു കുട്ടികളെ കീഴടക്കുന്നതിന്റെ "ഗുട്ടന്‍സ്‌" എന്താണു? ചീസ്‌ ,oregano ,rosemary ഒക്കെ തൈരിനും ജീരകത്തിനും കരിവേപ്പിലക്കും മേല്‍ കടന്നു വന്നു ഇങ്ങനെ പിടി മുറുക്കുന്നതെന്തെ? ..ഇന്നും നിക്കൊരു പുടീല്ല ..ആരെങ്കിലും ഗവേഷണം നടത്തിക്കാണുമോ എന്തൊ..എല്ല നാട്ടിലും ഇങ്ങനെയണൊ എന്നു ചോദിച്ചാലും വല്ല്യ പുടീല്ല. എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ചായകടയുള്ള ,ഭക്ഷണം കഴിക്കല്‍ "നാഷണല്‍ " ടൈം പാസ്സ്‌ ആയിട്ടുള്ള സിംഗപ്പൂരിലെ അവസ്ഥ ഇതാണു.


..ആഗോളവല്‍ക്കരണത്തിന്റെ സല്‍ഫലങ്ങള്‍ മാത്രം മതിയൊ?..അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ കൂടി അനുഭവിയ്ക്കൂ എന്നരോ കളിയായി പറയുന്നുണ്ടൊ? ..കാലത്തിനൊത്ത രസന എന്നും ...മാറാന്‍ ശ്രമിക്കു എന്നും ? .. ഇതൊക്കെ ഒരു convenient ഫുഡ്‌ നിലയില്‍ ഞാനും ചിലപ്പൊഴൊക്കെ ആസ്വദിക്കാറുണ്ടു.എങ്കിലും എപ്പൊഴും പഴയ രുചികളിലേക്കു തന്നെ തിരിച്ചുപോകുന്നു....എന്റെ കുട്ടിക്കാല ചരിത്രം പരിശോധിച്ചാല്‍ ഞാനൊരു ഭക്ത ആയിരുന്നുവെന്നു കാണം .വീട്ടിലെ ചെറിയ കുട്ടി എന്ന പരിഗണന പിടിച്ചു വാങ്ങി, രണ്ടു ശബരിമല യാത്ര ,ആലുവ മണല്‍പ്പുറത്തെ അസംഖ്യം ബലിയിടലുകള്‍ , ഉത്സവങ്ങള്‍ ഇതിലൊക്കെ അച്ഛന്റെ കൈയില്‍ തൂങ്ങി പോയിട്ടുണ്ടു. ..മറ്റു നാലു സഹോദരങ്ങള്‍ എന്നില്‍ നിന്നും മിനിമം ഒരു എട്ടു 'പ്രകാശ' വര്‍ഷം അകലെ ആയിരുന്നു...അതിനാല്‍ ഈ പാവം 'വാല്‍നക്ഷത്രത്തിനു' മേല്‍ അസൂയാലുക്കളും .ആശ്രമം കടവില്‍ നിന്നുള്ള വഞ്ചിയില്‍ ആലുവാപ്പുഴക്കു മറുകര കടന്നു അച്ഛന്റെ അകന്ന ബന്ധുവിന്റെ ബലിപുര കണ്ടുപിടിച്ചു ബലിയിടാന്‍ വേണ്ടികുളിക്കുന്ന മാതാ-പിതാശ്രികളുടെ വസ്ത്രങ്ങള്‍ക്കു കാവലിരിക്കല്‍ , തല്‍ക്കാലികമയി വളച്ചുകെട്ടിയ അമ്പലത്തിലിരിക്കുന്ന ശിവപെരുമാളിനെ തൊഴല്‍ ,അമ്മയുടെ കല്‍ച്ച്ട്ടി & വിശറി വാങ്ങല്‍ എന്നിങ്ങനെയുള്ള mundane activities കൂട്ടുനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നതു, യാത്ര ചെയ്യാനും പുറം ലോകം കാണാനും ഉള്ള അപൂര്‍വം അവസരം എന്നതു മാത്രമല്ല പിന്നയൊ , ഏതെങ്കിലും സാമിയുടെ കടയില്‍ കയറി ഇഡ്‌ലിയും വെള്ള ചട്ട്‌ണിയും സമ്പാറും പിന്നെ സ്പെഷല്‍ ലഡുവും കഴിയ്ക്കാം എന്നതും കൂടിയാണെന്നതു, എന്റെ സഹോദര ശത്രു ഗാങ്ങിന്റെ അസൂയ കലര്‍ന്ന കുപ്രചരണം മാത്രം. അതുപിന്നെ എന്റെ വീട്ടിലെ പതിവു പ്രാതല്‍ കഞ്ഞി.. ,അന്നൊക്കെ സാദ കൊച്ചിക്കാരുടെ പ്രിയപ്പെട്ട പതിവതായിരുന്നു ,5 പേര്‍ പഠിക്കാനും മാത പിതാശ്രീകളുക്കു ജോലിക്കും പോകണമല്ലൊ . അവധി ദിവസങ്ങളില്‍ പരന്ന സ്റ്റീല്‍ പാത്രത്തില്‍ ഉണ്ടാക്കി മുറിച്ചെടുക്കുന്ന ഇഡ്‌ലിയുടെ സ്വാദിനെ റേഷന്‍ അരിയുടെ ഗുണനിലവാരവും ,ചേച്ചിമാരുടെ ദേഷ്യവും,..അരി ആട്ടെണ്ടി വന്നതിന്റെ.. ദോഷകരമായി ബാധിച്ചിരുന്നു എന്നു വേണം കരുതാന്‍.


അതൊക്കെ എത്ര കുഞ്ഞു മോഹങ്ങള്‍!! ഇപ്പോള്‍ ഇവിടെ ഞങ്ങളുടെ അവധി ദിവസങ്ങളിലെ പ്രഭാത നടത്തയക്കു നു മോളെ കൂട്ടുന്നതു ബ്രേക്ക്‌ ഫാസ്റ്റ്‌ നു Mac പോകാം എന്ന കൈകൂലി വഗ്ദാനത്തിന്‍ന്റെ പിന്‍ബലത്തിലാണു..നടന്നു കുറച്ചതെല്ലാം പൂര്‍വ്വാധികം ഭംഗിയൊടെ ശരീരത്തില്‍ തിരിച്ചെത്തിച്ചു ഒരു മടക്ക യാത്ര. എങ്കിലും അവളുടെ കൊച്ചുവര്‍ത്താങ്ങള്‍ കേള്‍ക്കുവാനുള്ള അവസരം എന്ന നിലയില്‍ ആസ്വദിക്കാറുണ്ടു. മാസത്തിലൊരു പിസ്സാ ഡെലിവറി ഒരു നൊം ആയി മറി..ഫീല്‍ഡ്‌ ട്രിപ്‌ ,ടൂഷന്‍ ഇടവേളകള്‍ KFC & ബര്‍ഗര്‍ കിംഗ്‌ കൈയടക്കി.
നാട്ടിലും ഇപ്പൊള്‍ പിസ്സാക്കാലം ,പ്രതേയ്‌കിച്ചു പട്ടണ ക്യാമ്പസ്‌-ഇല്‍ കുറെക്കാലം അരങ്ങു തകര്‍ത പൊരോട്ടയും ചിക്കണും ഔട്ട്ഡേറ്റ്ഡെന്നു സ്വലേ യും പറയുന്നു.


എന്റെ വീട്ടിലെ ഷെല്‍ഫിലും ഇപ്പൊ cheese , alfredo സ്ഥാനം പിടിച്ചിരിക്കുന്നു . രുചികരമായ കട്‌ലെറ്റിനെപ്പോലും പിന്തള്ളി ബര്‍ഗര്‍ ! ഇടക്കാലത്തു പോപ്പുലര്‍ ആയിരുന്ന പനീര്‍ കറികളെയും ബട്ടുരയെയും സ്പാഗെറ്റിയും പൊട്ടൊറ്റൊ റോസ്റ്റിയും നിലം പരിശാക്കിയിരിക്കുന്നു. ചീസ്‌ ദോശ ,ചീസ്‌ പൊരോട്ട ..കടകളിലും ഫൂഷന്‍ തരംഗം .
ഈ തരംഗത്തിനിടയിലും രസകരമായ ഒരു കാര്യം കണ്ടു .ഇവിടെത്തെ ന്യൂസ്‌ പേപ്പറില്‍ വരുന്ന പ്രശസ്തരുടെ പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങളെ പറ്റിയുള്ള വരാന്ത ഇന്റര്‍വ്യൂ ഇല്‍ അവസാന ചോദ്യം "എന്തായിരിക്കണം നിങ്ങളുടെ 'ലാസ്റ്റ്‌ മീല്‍'" എന്നതാണ്‍ . exotic ഭക്ഷണം പാകം ചെയ്യുന്ന ഷെഫുകള്‍ പോലും ലളിതമായ കുട്ടിക്കാല ഭക്ഷണങ്ങളാണു ലാസ്റ്റ്‌ മീല്‍ ആയി പറഞ്ഞിരുന്നതു !ഈ ചോദ്യം ഇയിടെ വീട്ടില്‍ ചോദിച്ചപ്പോള്‍ എന്റെ സീമന്ത പുത്രി പറഞ്ഞ മറുപടി , അമ്മയുണ്ടാക്കുന്ന ചമ്പ ഒണക്കലരി കഞ്ഞിയും ,പയറുപ്പേരിയും , ഇഞ്ചി & തക്കാളി വഴറ്റി തേങ്ങ ചേര്‍ത്തരക്കുന്ന ചമ്മന്തിയുമാണെന്നതു എന്നെ ആനന്ദതുന്ദിലയാക്കി (വാക്കു ശരിയല്ലെ? ) ബഹുരാഷ്ട്ര കുത്തകള്‍ക്കും മോഹന്‍ലാലിനും കിഴടക്കാനാവാത്ത Tastebuds -രസമുകുളങ്ങള്‍? ഇപ്പോഴും അവശേഷിക്കുന്നു....


ആശ്വാസം.

33 comments:

പ്രിയംവദ-priyamvada said...

ബഹുരാഷ്ട്ര കുത്തകള്‍ കീഴടക്കിയ രുചിഭേദങ്ങള്‍ എന്നാണു ഞാനിതിനു ആദ്യം പേരിട്ടതു..പിന്നെ വേണ്ടാന്നു വച്ചു..അമേരിക്കയും സദ്ദാമും ഒക്കെ തിളച്ചു മറിയുന്ന കാലം. ..വെരുതെ കമന്റുവാലു പിടിക്കുന്നതെന്തിനാ..

പുള്ളി said...

നല്ല നിരീക്ഷണങ്ങള്‍ പ്രിയംവദ... കുട്ടികളെ കയ്യിലെടുത്താല്‍ വലിയവരും വീഴും, പിന്നെ ചൊട്ടയിലേ ഒന്നു ശീലിപ്പിച്ചാല്‍ ചുടലവരെ അതുണ്ടാവുകയും ചെയ്യും അല്ലേ.. ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ തിരിച്ചറിയുന്ന ബ്രാന്ഡ് കൊക്കോ കോളയാണെങ്കില്. 'വികസിത' രാജ്യങ്ങളിലെ ചെറിയകുട്ടികളില്‍ എറ്റവും അധികം തിരിച്ചറിയപ്പെടുന്ന ബ്രാന്ഡ് ചുവന്ന് പശ്ചാത്തലത്തിലുള്ള ആ മഞ്ഞ M തന്നെ...
സിംഗപ്പൂരില്‍ നാളെ റിലീസ് ആവുന്ന ഫാസ്റ്റ്ഫുഡ് നാഷന്‍ എന്ന ഈ ചിത്രം സകുടുംബം കാണൂ, പിറ്റ്സ ഓര്‍ഡര്‍ ചെയ്യുന്നതിനു മുന്‍പ്‌. ചിലപ്പോള്‍ ടിക്കറ്റിന്റെ ചിലവ് പിറ്റ്സയില്‍ കുറഞ്ഞു കിട്ടും...

Unknown said...

കൊള്ളാം പ്രിയംവദേ, നല്ല നിരീക്ഷണങ്ങള്‍!
5.30 ആകാറായെല്ലോ, പിന്മൊഴിയില്‍ ഒന്നു നോക്കിയേച്ച്‌ വീട്ടില്‍ പോകാം എന്നു കരുതി എത്തി നോക്കിയതാ, അപ്പോളാ ഈ പോസ്റ്റ്‌ കണ്ടത്‌!

എന്റെ മകനും ആദ്യം പഠിച്ച അക്ഷരമാണ്‌ ഈ M, M for Mac. മക്‌ ഡൊണാള്‍ഡ്സിന്റെ ആ M കാണുമ്പോള്‍ ആശാനു വിശപ്പ്‌ വരും, പിന്നെ ഫ്രൈസ്‌ കഴിച്ചാലേ സമാധാനമാകൂ! അവന്റെ കൂടെ കൂടി എനിക്കാണേല്‍ ആ സാധാനം കാണാന്‍ മേല, അതു കൊണ്ട്‌ വെച്ചാല്‍ പിന്നെ അപ്പോള്‍ തന്നെ തിന്നു തീര്‍ക്കണം എനിക്ക്‌! :) മാക്ക്‌ ഡൊണാള്‍ഡന്മാര്‍ ബിസിനസ്സ്‌ പഠിച്ചവരാ, ഹാപ്പി മീല്‍ പാവകള്‍ കുറേയായി വീട്ടീല്‍!

സഹൃദയന്‍ said...

സേവ് ചെയ്തിട്ടെ ഉള്ളൂ.......സമയമെടുത്തു വായിച്ചോളാ.......

പ്രിയംവദ-priyamvada said...

പുള്ളി പറഞ കൊക്കോ കോളയും പ്രശനം തന്നെ.

എന്റെ ഭര്‍ത്തവിനും സപ്തനെപൊലെ ആ ആ സാധാനം കാണാന്‍ മേല,ഒദനെ തിന്നുതീരുന്നതുകാണം.

പാപ്പാന്‍‌/mahout said...

ഒരു പഴയ തമാശ -- വല്യമ്മച്ചി കണ്ട മക് ഡോണള്‍ഡ്സ്(കേട്ടിട്ടുള്ളതാണെങ്കില്‍ ക്ഷമിക്കുക):

വല്യമ്മച്ചി മക്കളെക്കാണാന്‍ വേണ്ടി അമേരിക്കയ്ക്കു പോയി; തിരിച്ചുവന്നു. നാട്ടുകാരോട് വിശേഷം പറയുന്ന വകയില്‍ പറഞ്ഞു: “എന്റെടിയേ, അമേരിക്കക്കാര്‍ക്ക് കുറച്ചൊക്കെ മലയാളവും അറിയാവെടീ. ഞങ്ങളു കഴിക്കാന്‍ പോയ സ്ഥലത്തൊക്കെ മഞ്ഞനിറത്തില്‍ വല്യേ അക്ഷരത്തില്‍ ‘ന’ ‘ന’ എന്നെഴുതിവച്ചിരുന്നെടിയേ”.

പ്രിയംവദ-priyamvada said...

ഹതു കൊള്ളം പാപ്പ്ന്‍സ്‌..ഇവിടെ തമിഴ്‌ പഠിപ്പുക്കുന്ന ടീച്ചര്‍മാര്‍ അവരുടെ ര ഉം റ ഉം തിരിച്ചറിയാന്‍ ഈ ന യെ മക്‌ ഡൊണാള്‍ഡ് റ പറഞ്ഞാ പഠിപ്പുക്കുന്നെ!

ബിന്ദു said...

ഹാപ്പിമീല്‍ കാരണം ഇവിടേയും കുട്ടിപ്പാട്ടങ്ങള്‍ കുറേ ആയി. :)വെജ് ഐറ്റം ഒന്നും കിട്ടുന്നില്ലാത്തതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ട് നില്‍ക്കുന്നു.മുന്‍പൊക്കെ ഈ ബ്ലോഗില്‍ കമന്റ് ഇടാന്‍ പറ്റുന്നില്ലായിരുന്നു ട്ടൊ. അതുകൊണ്ട് സ്വാഗതം പറയണോ വേണ്ടയൊ?

Saha said...

പ്രിയംവദയുടെ കുട്ടിക്കാലം ഒരു പടരുന്ന നൊസ്റ്റള്‍ജിയ ആണ്‌. കുട്ടികളെ നമ്മള്‍ എന്തു കൊടുത്തു വളര്‍ത്തുന്നു അതാവും അവരുടെ രുചിയുടെ മാനദണ്ഡം. അതുകൊണ്ട്‌, മഞ്ഞ "ന" നന്നായി കുറച്ചോളൂ. ഒരു ന്യൂ ഇയര്‍ റിസൊല്യൂഷന്‍ എന്നാക്കിയാലും തരക്കേടില്ല. കുറച്ചു ദിവസം മുന്‍പുവരെ സിംഗപ്പൂരിലുണ്ടായിരിന്നു. അവരുടെയും നമ്മുടെയും ജീവിത-ഭക്ഷണക്രമങ്ങള്‍ കണ്ടും കേട്ടും കുറെ നടന്നു. മഞ്ഞ "ന" യും രുചിച്ചിരുന്നു. ദോഷം പറയരുതല്ലോ.. തരക്കേടില്ല.

ചൈനക്കാരുടെ മെറ്റബോളിസവും വിശപ്പും നമ്മുടേതിനെക്കാള്‍ വ്യത്യസ്തമത്രേ. അതാണ്‌ ഈ വഴിയരുകില്‍ റെസ്റ്റോറന്റുകള്‍ പെരുകിയതിനു കാരണം, എന്നും കേട്ടു.
അതായത്‌ വീണ്ടും വീണ്ടും തിന്നുകൊണ്ടിരിക്കാമത്രെ!
ഈ ലിറ്റില്‍ ഇന്‍ഡ്യ കഴിഞ്ഞാല്‍ ഒരു ഇന്‍ഡ്യന്‍ വെജിറ്റേറിയന്‌ ജീവിച്ചുപോകാന്‍ പറ്റിയ ഇടം എവിടെയൊക്കെയാണ്‌?
ഞാന്‍ തിരിച്ചെത്തിയത്‌ അഞ്ചരക്കിലോഗ്രാം തൂക്കം കുറഞ്ഞ നിലയിലാണ്‌!!!

സിംഹപുരത്തിന്റെ ഒരു നല്ല പരിഛേദം കണ്ടതില്‍ സന്തോഷം!

പ്രിയംവദ-priyamvada said...

ബിന്ദു ..ശ്യാമ സുന്ദര പുഷ്പമെ.. ..സ്വാഗതം ഇരിക്കട്ടെ..ഒരു മാസ്മെ ആയുള്ളു ഞാനിവിടെ പ്രത്യക്ഷപ്പെട്ടിട്ടു.

സഹ..അതെ ..പക്ഷെ അകറ്റും തോറും ആവേശം കൂടുന്നതായി തോന്നുന്നു..പുറത്തുപോകുമ്പൊള്‍ എവിടെ കഴിക്കണം എന്നു ചോദിച്ചാല്‍ ഉത്തരം എപ്പോഴും ഒന്നു തന്നെ ...പിന്നെ വീട്ടില്‍ ചിലതു ഉണ്ടാക്കി വെജിറ്റബിള്‍ കൂടുതല്‍ ചേര്‍ക്കുക എന്ന ചെപ്പടി വിദ്യ ആണിപ്പോള്‍ പയറ്റുന്നതു ..

താമസം കുറച്ചുനാള്‍ ഉണ്ടെങ്കില്‍ പേയിംഗ്‌ ഗസ്റ്റ്‌ സമ്പ്രദായം പരീക്ഷിക്കാം , അതിനു സൗകര്യമുള്ള വീടിനായി agent നോടു പറഞ്ഞാല്‍ മതി..മലയാളി വീടു കിട്ടാന്‍ പ്രയാസം പക്ഷെ ,തമിഴ്‌ ,നോര്‍ത്ത്‌ ഇന്ത്യന്‍ കിട്ടും . എന്റെ ഓഫീസ്‌ ബച്ചികള്‍ പലരും അങ്ങിനെയാണു താമസിക്കുന്നതു.
ഓഫ്‌..ഇയിടെ ബൂലൊഗ ഫോട്ടോ ക്ലബ്ബില്‍ ആക്രമിക്കപെട്ട ചിത്രശലഭം സുഖമായിരിക്കുന്നൊ സഹ?
അതിനുശേഷം ഫോട്ടോഗ്രഫിയില്‍ ചെറിയ ഇഷ്ടം ,ബുക്ക്‌ ഒന്നെടുത്തു ,ലൈബ്രറിയില്‍ നിന്നു..എപ്പൊ വായിക്കുമോ എന്തൊ ?

Rasheed Chalil said...

ഭക്ഷണം നമുക്ക് തെരെഞ്ഞെടുക്കന്‍ പോലും അവസരമില്ലാത്ത രീതിയിലാണ് ഇവയുടെ വളര്‍ച്ച. നല്ല നിരീക്ഷണങ്ങള്‍.

പിന്നെ സ്വാഗതം കെട്ടോ.

Saha said...

പ്രിയംവദാ..
സര്‍വൈവല്‍ ടിപ്‌സിനു നന്ദി!
ശലഭത്തിനു സുഖം തന്നെ... :)
അപ്പോള്‍ ഫോട്ടോഗ്രഫിയിലൊന്നു കൈവെയ്ക്കാന്‍ തന്നെ, തീരുമാനം?
ആശംസകള്‍

ബയാന്‍ said...

കുഞ്ഞുങ്ങളുമായി പുറത്തുപോവുമ്പോള്‍, ടിഫിന്‍ ബോക്സിലാക്കി വീട്ടിലുണ്ടാക്കുന്ന ബ്രേക്‌ഫാസ്റ്റുകള്‍ കരുതിയാല്‍ അവരുടെ ഇടക്കിടെയുള്ള അപെറ്റൈറ്റു ശമിക്കും, Convenient ആയി മോന്തായം വളയുന്നതാണു കുഴപ്പം. കുഞ്ഞുങ്ങള്‍ നമ്മളെ പോലെ അശ്രദ്ധരല്ല. അവരുടെ മെറ്റബോളിസവും വിത്യസ്തമാണു, പിന്നെ, വിത്യസ്ത രുചികള്‍ കുട്ടികളുടെ രസമുകുളങ്ങള്‍ അറിയുന്നതു വരെ പാപുകുടി(breastfeeding) തുടര്‍ന്നാല്‍ വീട്ടിലുണ്ടാക്കുന്ന എല്ലാം കുട്ടികള്‍കു പഥ്യമാവും.

Siju | സിജു said...

ബര്‍ഗ്ഗറോ പിസ്സയോ സുഷിയോ എന്തൊക്കെ കഴിച്ചാലും കഞ്ഞിയും ചമ്മന്തിയുടേയും ആ ടേസ്റ്റ് വേറൊന്നിനുമില്ല

ബഹുവ്രീഹി said...

"എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം ചായകടയുള്ള ,ഭക്ഷണം കഴിക്കല്‍ "നാഷണല്‍ " ടൈം പാസ്സ്‌ ആയിട്ടുള്ള സിംഗപ്പൂരിലെ അവസ്ഥ"

വാസ്തവം!

(മിനിഞ്ഞാന്നു വെച്ച സാമ്പാറ് ചിരിച്ചുതുടങിയിരിക്കുന്നു. അരി, വാങ്ങിയിട്ടും വേണം ..

ഇതു വായിക്യേംചെയ്തപ്പോ,
അത്താഴപ്പൂജ മക്ഡൊണാല്‍ഡ്സിലാക്ക്യാലോ എന്നൊരു ആലോചന! )

പ്രിയംവദ-priyamvada said...

ബഹു....ബഹുതച്ഛാ..'മാക്‌' മാക്കം മാക്കം കഴിച്ചോളു.
ആ വീണ ടീച്ചര്‍ ഇപ്പൊ take'vando പഠിപ്പുക്കുകയാണെന്നാ കേട്ടതു.
പോയി ചേര്‍ന്നോളു..excercise വേണ്ടെ?

ബയാന്‍ ..ഒക്കെ ശരി മാഷെ..അതെല്ലാം പ്രാവര്‍തികമാക്കിയ ആളാണുട്ടൊ
ഞാന്‍ ..പിള്ളേരിപ്പൊ വലുതായില്ലെ

siju..ithri ..ഒതിരി നന്ദി

Anonymous said...

പണ്ട്‌ പടിച്ച കൊളജ്‌ പരിസരത്ത്‌ ഒന്നു പൊയ്ക്കളയാം എന്നു കരുതി ആദ്യം കയറിയതു , സമരം ഷട്ടര്‍ ഇടുമ്പോല്‍ സന്തോഷത്തൊടെ അദ്യമേ ചാടിക്കയറാറുള്ള ജോസഫ്‌ ചേട്ടണ്റ്റെ ബേക്കറിയിലെക്കാണു. പണ്ടത്തെ ഇഷ്റ്റവിഭവം തിരഞ്ഞു നിന്നപ്പൊള്‍ ഒന്നു മനസിലായി.. ഇവിടെയും "പിസ ഇന്‍-വെയ്ഡഡ്‌ പഴം പൊരി "

brijviharam.blogspot.com

സൂര്യോദയം said...

ഇപ്പോഴത്തെ പൊതുവേയുള്ള അപകടകരമായ ആഗോളവത്ക്കരണത്തിന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നുകൊണ്ടുള്ള നല്ല വിശകലനം....

mumsy-മുംസി said...

നല്ല നിരീക്ഷണങ്ങള്‍..
ആഗോളവല്‍ക്കരണം നമ്മളറിയാതെ തന്നെ നമ്മളുടെ രുചിഭേദങ്ങളെ മാറ്റിതീര്‍ത്തിരിക്കുന്നു.
കൊള്ളി ചിപ്സില്‍ നിന്ന്‌ ലെയ്സിലേക്കുള്ള പരാവര്‍ത്തനം!

Siji vyloppilly said...

കറകറക്ട്‌,
ഞാന്‍ എല്ലാതരം ഭക്ഷണങ്ങളും പരീക്ഷിക്കാറുണ്ട്‌ എന്നാലും സമ്പാറുകൂട്ടിയൊരൂണ്‌ കിട്ടിയാല്‍ അവിടേക്ക്‌ ഒരോട്ടം വെച്ചുകൊടുക്കും.
എന്റെ കുട്ട്യേള്‍ സംസാരിക്കാന്‍ പഠിക്കുന്നതേയുള്ളു,ഇനിയെന്തല്ലാം അനുഭവിക്കാന്‍ കെടുക്കണെന്തോ.
നല്ല ചിന്തകള്‍...

asdfasdf asfdasdf said...

എന്റെ ചേച്ചിമാരെ, പിള്ളാര്‍ക്ക് നല്ല സാമ്പാറും പുളിശ്ശേരിയും ഉണ്ണിയപ്പവും കുടമ്പുളിയിട്ട മീങ്കറിയും മാങ്ങാച്ചമ്മന്തിയും ഒക്കെ വായ്ക്ക് രുചി തോന്നുന്ന തരത്തില്‍ നന്നായി ഉണ്ടാക്കിക്കൊടുത്താല്‍ ഒരു കുട്ടിയും കെ.എഫ്.സിയും പിസ്സയും ബര്‍ഗറും വേണമെന്ന് വാശിപിടിക്കില്യ.

വിഷ്ണു പ്രസാദ് said...

നല്ല പോസ്റ്റ്.ഇത്തരം പോസ്റ്റുകള്‍ കുറവുള്ള ഈ ബൂലോകത്ത് ഇതൊരു നല്ല തുടക്കമാവട്ടെ.ആഗോളീകരണം നമ്മുടെയൊക്കെ ജീവിതത്തില്‍ ചെലുത്തുന്ന മാറ്റങ്ങള്‍ ഒന്ന് മാറി നിന്ന് കാണാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു.
പി.പി.ആറിന്റെ ഒരു കവിതയുണ്ട്,മാമ്പഴക്കാലം.ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

പ്രിയംവദ-priyamvada said...

നന്ദി കൂട്ടുകാരെ!

KM:സാമ്പാറും പുളിശ്ശേരിയും ഉണ്ണിയപ്പവും കുടമ്പുളിയിട്ട മീങ്കറിയും മാങ്ങാച്ചമ്മന്തിയും ..ഇതൊക്കെ എന്റെയും പ്രിയ ഭക്ഷണങള്‍. എന്നും ഇതൊക്കെ ഉണ്ടക്കിയിരുന്ന പഴയകാലം പോയി, കുട്ടികളുടെ ഇഷ്ടങ്ങളെ സ്വാധീനിക്കുന്ന രുചികല്‍ അടുക്കളേയും മാറ്റി എന്നാണു സത്യം.
പക്ഷെ ഇഡലി സമ്പാര്‍ വയ്ക്കുന്ന ദിവസം അവര്‍ക്കും noodles വയ്ക്കുമ്പോള്‍ എനിക്കും കൃത്യമായി വിശപ്പുകുറവാകും .അത്ഭുതം! വിശപ്പ്പ്പു മാറന്‍ എന്തും കഴിക്കാന്‍ പഠിച്ച ഭര്‍ത്തവാണു ഇതിനിറ്റയില്‍ ഒരു ആശ്വാസം .
കുട്ടികല്‍ സ്കൂളില്‍ പോകുന്നതു വരെ ഒക്കെ നമുക്കു control ചെയ്യം..പിന്നെ ഒരൊന്നാന്നായി മാറുന്ന കഴ്ച്ചയാണു ഞാന്‍ കണ്ടതു. ജീരവെള്ളം ,കച്ചിയ വെളിചെണ്ണ(തലയില്‍) , തൈരു ചേര്‍ത്ത സാല്‍ദ്‌ ഒക്കെ സഹപഠികളുക്കു മണം പിടിക്കില്ല എന്നു പറഞ്ഞു ആദ്യം ഉപേക്ഷിച്ചു..ഭൂരിപക്ഷത്തിന്റെ ഇഷ്ടങ്ങള്‍ അവരെയും സ്വാധീനിക്കും..ഇവിടെ പിന്നെ MAC ..പൊതുവെ ചൈനീസും ഇന്‍ഡിയാക്കര്‍ക്കും മലായ്‌ മുസ്ലിമുകള്‍ക്കും ഒരു പൊതു സ്മ്മതന്‍ ആണു.


കുഞ്ഞുവാവയെ ഇതൊന്നും പഠിപ്പിക്കെണ്ടിവരില്ല..ഒക്കെ പഠിച്ചൊളും

നന്ദു കാവാലം said...

നാഗരികത എന്ന നരകീയതയെ വ്യക്തമായി വരച്ചു കാട്ടിയ കുറിപ്പുകള്‍. എത്ര നല്ല കഴിവുള്ള എഴുത്തുകാരാണു ബ്ലോഗിലൂടെ പൂത്തു വിരിയുന്നത്!
ഓ....താറാവു കറി...എനിക്കു ഏറ്റവും പ്രിയംകരമായത്...പക്ഷെ, ഓരോ താറാവു കറിക്കു പിന്നിലും ഒരു താറാവിന്റെ തേങ്ങലുമുണ്ടാവുമല്ലൊ എന്ന വിങ്ങലും ....നന്ദു

സ്വാര്‍ത്ഥന്‍ said...

കഴിഞ്ഞ ദിവസം ‘ഹൈദരാലി ദോശ’ ഓര്‍ഡര്‍ ചെയ്തു. നിറയെ പച്ചപ്പ് കുത്തി നിറച്ച ഒരു സാധനം കിട്ടി: ‘ഹരിയാലി ദോശ’!
മ്മ്ടെ നാടന്‍ ദോശേം ചമ്മന്തീം ഇതിന്റെയൊക്കെ 7 നെയ്ബര്‍ഹുഡ്ഡില്‍ വരുമോ???

yetanother.softwarejunk said...

അവസാന പരാമര്‍ശം തകര്‍ത്തു !!!

നന്ദു കാവാലം said...

പാപത്തിന്റെ ശമ്പളം മരണമത്രെ..ബൈബിള്‍ വചനമല്ലെ അതു ?പക്ഷെ എന്തെ ശിക്ഷ്‌ സ്ത്രീക്കു മാത്രം? രാജെഷ്‌ വര്‍മയുടെ കഥയിലും അങ്ങിനെയല്ലെ ?ഇവിടെ
പ്രതിഷേധിക്കാന്‍ ആരും ഇല്ലെ? ഇട്ടി മാളു എങ്കിലും ? ഇതു പ്രിയംവദയുടെ വരികള്‍. ബൈബിളില്‍ ...കര്‍തതാവു നല്ലവരെ വേഗം തിരികെ വിളിക്കുന്നു എന്നും പറയുന്നതായി ആരൊ പറഞ്ഞു. അഞ്ജലി നല്ലവളല്ലെ...പൊക്കോട്ടെ ഈ നരകത്തില്‍ നിന്നും..

മൈഥിലി said...

എല്ലാ പോസ്റ്റുകളും ഇപ്പോഴാണ് വായിച്ചത്.ഇവിടെയും സ്ഥിതി വ്യത്യസ്ഥമല്ല.ഇവിടെ ഞാന്‍ മനസ്സിലാക്കിയിട്ടൂള്ള ഒരു കാര്യം കുഞ്ഞുങ്ങളുടെ നിര്‍ബന്ധബുദ്ധിയുടെ കൂടെ ജോലിക്കാരായ അമ്മമാരുടെ സമയകുറവും സമയമുള്ളവരുടെ മടിയും കാരണങ്ങളാണ്.പിന്നെ ഇതൊരു സ്റ്റാറ്റസ് സിംബലാണ്.ആദ്യം എന്‍റെ മോനും ഇഡ്ഡലിയും ഇടിയപ്പവും ഒക്കെ കൊണ്ടൂ പോകാന്‍ മടിയായിരുന്നു.കുട്ടികള്‍ ബര്‍‍ഗറും ചിപ്സും ഒക്കെ കൊണ്ടുവരുന്നു.എനിക്ക് മാത്രം ഒന്നും തന്നയക്കുന്നില്ല,എന്നവന്‍ പരാതി പറയുമായിരുന്നു.അവന്‍റെ അച്ഛനാണെങ്കില്‍ ഈ തണുപ്പില്‍ പോലും നാലരക്കെഴുന്നേറ്റ് യോഗ ക്ളാസ്സിനുപോകുന്ന ആളാണ്.(വെജിറ്റേറിയനുമാണ്)അതുകൊണ്ട് തന്നെ ഞാന്‍ പാവം വിചാരിച്ചാലും മേല്കോടതി കനിയാന്‍ ഇത്തിരി പ്രയാസമാണ്.എന്നിരുന്നാലും വല്ലപ്പോഴുംഅച്ഛന്‍ വാങ്ങികൊടുക്കാറുണ്ട്ട്ടോ. പക്ഷേ അത് ദഹിക്കുന്നതു വരെ അതിന്‍റെ ദോഷങ്ങളെ കുറിച്ച് പൊലിപ്പിച്ച് പറഞ്ഞുകൊണ്ടിരിക്കും.ഇപ്പോള്‍ പറഞ്ഞ് പറഞ്ഞ് അവനും മനസ്സിലായി തുടങ്ങി.ക്ളാസ്സില്‍ കുട്ടീകള്‍ അവനെ കളിയാക്കാറുണ്ട്."തണുപ്പു കാലത്തുപോലും ഞാനിത് കഷ്ടപ്പെട്ടുണ്ടാക്കുന്നത് മോനു വേണ്ടിയല്ലേ അതോര്ത്താല്‍ മോനതില്‍ അഭിമാനമല്ലേ തോന്നേണ്ടത്"എന്നൊക്കെ പറഞ്ഞ് ഞാനവനെ സമാധാനിപ്പിക്കും.കുട്ടികളില്‍ പോലും ഇതൊന്നും കൊണ്ടു വരാത്തവന്‍ ഗതിയില്ലാത്തവനാണെന്ന് ഒരു തോന്നലുണ്ട്.അടുത്ത ദിവസം ഞാനവന് ടിഫിന്‍ ബോക്സിന്‍റെ ഒരു തട്ടില്‍ കുറച്ച് കപ്പലണ്ടിയും അണ്ടിപരിപ്പും ഇട്ട് കൊടുത്തു.അത് കണ്ട ഒരു കുട്ടി അവനോട് "നിന്‍റെ അച്ഛന് കപ്പലണ്ടി കച്ചവടമാണോ"ന്ന് വളരെ പരിഹാസത്തോടെ ചോദിച്ചത്രേ.ഇതാണ് കുഞ്ഞുങ്ങളുടെ കാര്യം.

സജീവ് കടവനാട് said...

അദ്ദാണ്.....
കുട്ട്യോളെ വളര്‍ത്തുമ്പോ ഇങ്ങിനെ വളര്‍ത്തണം അല്ലേ പ്ര്യേച്ചീ.....

പ്രിയംവദ-priyamvada said...

നന്ദി മൈഥിലി,കിനാവ്‌!


friendZ!
ഇനി കുറച്ചു നാള്‍ അവധി ..


qw_er_ty

രാജ് said...

മക് സ്പൈസിയും, ബിഗ് റ്റേസ്റ്റിയുമില്ലാതെ എനിക്കു ജീവിക്കാന്‍ കഴിയില്ല ;)

ഒടിയന്‍... said...

ഞാനും ഒരു ദിവസം ശവം തീറ്റി അങ്ങു നിറുത്തി..
ഒന്‍പത് വര്‍ഷ്ങ്ങള്‍ക്കു മുമ്പ്.
ഒരു “പുല്ലന്‍” ആയി സന്തോഷമായി ജീവിച്ചു പോകുന്നു.
ഇഷ്ടഭക്ഷണം കഞ്ഞി തന്നെ..
ഞയറാഴ്ച്കളില്‍ മാത്ര്ഭൂമി വാരാന്ത്യപതിപ്പില്‍ മുഖം പൂഴ്ത്തി കഞ്ഞിപ്പാത്രം മൂടൊടെ കമഴ്ത്തി (വയറ്റിലേക്കു..)എന്നെ കുറ്റാരോപണ വിധേയനയി നിന്നവനാണു ഇ ഒടിയന്‍
സാരമില്ല ചേച്ചി..ഒക്കെ ശരിയാകും..

മയൂര said...

നല്ല നിരീക്ഷണങ്ങള്‍. കാന്തന്‍ വരുമ്പോള്‍ ഇതു വയിച്ച്‌ കേള്‍പ്പികാന്‍ സേവ് ചെയ്‌ത് വയ്ച്ചിട്ടുണ്ട്.