Saturday, 24 May 2008

അതിജീവനകല

പ്രണയം നിര്‍മ്മിക്കുന്ന പദാര്‍ത്ഥം എന്താണു എന്ന നമതിന്റെ ചോദ്യം വായിച്ചപ്പോള്‍ പണ്ടെന്നൊ കുറെ കാലം മനസ്സിലുണ്ടായിരുന്ന ഒരു ചോദ്യം ഓര്‍മ്മ വന്നത്‌... പ്രണയം നിര്‍മ്മിക്കുന്നതും നിലനിര്‍ത്തുന്നതുമായ പ്രതിഭാസം എന്തായിരിക്കും അതും ഒരു ഏക ദിശാ പ്രണയം ?Gone with the wind ലെ സ്കാര്‍ലെറ്റ്‌ ഒഹാരയുടെ കഥ വായിച്ചപ്പോള്‍ മുതല്‍ ആയിരുന്നു ആ ചോദ്യം മനസ്സില്‍ കുടിയേറിയതു.
മെലനിയുമായുള്ള വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന ആഷിലിയോടു അവള്‍ നടത്തുന്ന പ്രണയാഭ്യര്‍ഥനയില്‍ തന്നെ തുടങ്ങുന്നു വൈചിത്ര്യം.നിരസ്സിക്കപ്പെട്ടതിന്റെ പ്രതികാരം എന്ന വണ്ണം ആഷിലിയുടെ ഭാര്യ സഹോദരനെ വിവാഹം കഴിച്ചു അവള്‍ , അധികം താമസിയാതെ വിധവയായുമായി ,അമ്മയും. ഒരിക്കലും സ്വീകരിക്കപ്പെടാതിരുന്ന ആ പ്രണയം അവള്‍ക്ക്‌ സമ്മാനിച്ചതു ദുരിതങ്ങള്‍ മാത്രമായിരുന്നു.. എങ്കിലും ആശകൈവിടാതെ ദയനീയമായ അര്‍ത്ഥനകള്‍ അവള്‍ തുടരുന്നുണ്ടു .യുദ്ധകാല കെടുതിക്കള്‍ക്കിടയില്‍ തകര്‍ന്നുപോയ കുടുമ്പത്തെ കരകയറ്റുക എന്ന ദൗത്യം സ്കര്‍ലെറ്റ്‌ സധൈര്യം ഏറ്റ്ടുടക്കുന്നുണ്ടു ,.യുദ്ധമുന്നണിയിലേക്കു പോയ ആഷിലിയുടെ ആവശ്യപ്രകാരം ആയാളുടെ ഭാര്യയെയും ഏറ്റ്ടുക്കെണ്ടിവന്നു അവള്‍ക്കു.ഇതിനിടയില്‍ സ്വന്തം ജീവിതത്തെ കുറിച്ചു വിചിന്തനം നടത്താന്‍ പോലും അവള്‍ക്കു കഴിഞ്ഞില്ല .ആഷിലിയെ എന്നെങ്കിലും സ്വന്തമാക്കാന്‍ കഴിയുമെന്ന മൂഢ സ്വര്‍ഗത്തിലായിരുന്നു ,സ്കാര്‍ലെറ്റ്‌..അതിനാല്‍ പ്രണയവും സംരക്ഷണയും നല്‍കാന്‍ എന്നും സന്നദ്ധനായിരുന്ന രെറ്റിനെ നിരസ്സിക്കാന്‍ അവള്‍ മടിച്ചതുമില്ല...( ബുക്ക്‌ വായിക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ വിക്കിയില്‍ കഥാസംക്ഷിപ്തമുണ്ടു ,കൂടുതല്‍ എഴുതിയാല്‍ മാര്‍ഗ്രെറ്റ്‌ മിച്ചെലിന്റെ ആതമാവിനു പോലും സഹിച്ചെന്നുവരില്ല..,പിന്നെ ഈ കൃതിയുടെ ആരാധകര്‍ക്കും..)പ്രണയത്തിന്റെ വിഗതികള്‍ വിചിത്രം ..ആദ്യ വായനയില്‍ എന്നെ സ്കാര്‍ലെറ്റ്‌ കുഴക്കി...'"ഈ പെണ്ണിനു വട്ടാ'"' ആഷിലി ഒരു കോന്തന്‍ ..എന്നൊക്കെ യാണു അന്നു കൗമാരകുതൂഹലം കൈവിട്ടിട്ടിലാതിരുന്ന വായനക്കാരിയുടെ ആതമഗതം ..രെറ്റ്‌ എന്ത പറയുക? ചെയ്യുക ? എന്നൊക്കെയുള്ള ആകാംഷയില്‍ പേജുകള്‍ അതിവേഗം മറിഞ്ഞു......ഇന്നത്തപ്പോലെയല്ല ,കഥാ പാത്രങ്ങളുടെ ഭാവിയില്‍ കടുത്ത ആശങ്ക തോന്നിയിരുന്ന കാലമായിരുന്നു...:)പിന്നീടു വായിച്ചപ്പോഴും സിനിമ കണ്ടപ്പോഴുമെല്ലാം കുറച്ചു കൂടി മുതിര്‍ന്നിരുന്നു.......യുദ്ധത്തില്‍ കത്തിയെരിയുന്ന തെരുവിലൂടെ മെലനിയേയും അവളുടെ നവ ജാത ശിശുവിനേയും കൊണ്ടു 'ടാര എന്ന സ്വതം എസ്റ്റേറ്റ്റ്റിലേക്കു യാത്ര ചെയ്യാന്‍ കാണിക്കുന്ന ധൈര്യം , ജോലിക്കാരുടെ താമസഥലത്തുള്ള അടുക്കള തോട്ടത്തില്‍ പോയി ഭക്ഷിക്കാന്‍ കിട്ടുമൊ എന്ന് അനേഷിക്കുന്ന പ്രയോഗികത. ടാരയിലെത്തി അതിന്റെ സംരക്ഷണം ഏറ്റ്ടുക്കുന്ന താന്‍പോരിമ .രെറ്റിനോടു പണം കടം വാങ്ങാന്‍ പോകാനായി ടാരയിയില്‍ യുദ്ധാനന്തരം അവശേഷിക്കുന്ന ഏക നല്ല തുണിയായ കര്‍ട്ടന്‍ കൊണ്ടു വസ്ത്രം തുന്നിക്കുന്ന സ്ത്രൈണകൗശലം ,വീട്ടില്‍ എത്തിയ പട്ടാളക്കാരനെ നേരിടുമ്പോള്‍ കാണിക്കുന്ന വിപദിധൈര്യം അതൊക്കെ യാണു പുനര്‍വായനയില്‍ കണ്ണില്‍പ്പെടുന്നതു.പ്രായോഗികതയുടെ ആള്‍രൂപം എന്നു വിശേഷിപ്പിക്കാവുന്ന സ്വഭാവഗുണമുള്ളസ്കാര്‍ലെറ്റ്‌ ഒരിക്കലും ഒരു ഹീറോ ആയിരുന്നിട്ടില്ലാത്ത ആഷിലിയില്‍ പ്രണയം സമര്‍പ്പിക്കുന്നതിന്റെ വൈരുധ്യം അപ്പോഴും ബാക്കിയാവുന്നു.. ചോദ്യവും. പ്രണയം നിര്‍മ്മിക്കുന്നതും നിലനിര്‍ത്തുന്നതുമായ പ്രതിഭാസം എന്നതായിരുന്നു ? പക്ഷെ ഒന്നറിയാം ആ പ്രണയം അതാണവള്‍ക്ക്‌ പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യം നല്‍കിയതു..അതിന്റെ പൊള്ളത്തരം വളരെ വൈകിയാണെങ്കിലും സ്കാര്‍ലെറ്റ്‌ മനസ്സിലാക്കുണ്ടു..പക്ഷെ വീണ്ടും കാത്തിരിക്കാനായിരുന്നു വിധി..സര്‍വഗുണ സമ്പന്ന എന്നൊരിക്കലും വിശേഷിപ്പിക്കാന്‍ കഴിയാത്ത ഈ കഥ പാത്രം എന്തു കൊണ്ടു എപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നു എന്ന അനേഷണം ഇപ്പോള്‍ എത്തിച്ചേരുന്നതു...""അതിജീവനകല"" ..അതു സ്ത്രീ കഥാ പാത്രങ്ങളും (യഥാപാത്രങ്ങളും) സ്വായത്തമാക്കുമ്പോള്‍ അതിഷ്ടപ്പെടുന്നു എന്നുള്ളതാണു...എങ്കില്‍ പി.വല്‍സലയുടെ നങ്ങേമ മുതല്‍ സുന്ദരന്റെ ബ്ലോഗ്ഗിലെ ചിമ്മാരു മറിയത്തോളം വരുന്ന "അതിജീവനക്കാരികളില്‍ സ്കാര്‍ലെറ്റിനു എന്താണു സവിശേഷത....അതു സ്കര്‍ലെറ്റിന്റെ പ്രണയം പോലെ തന്നെ ...വിശദീകരണങ്ങളുക്കു വഴങ്ങാന്‍ പ്രയാസം :)


സ്ത്രീ എഴുത്തുകാര്‍ Event

10 comments:

namath said...

ജീവനോടുണ്ടോ മേടം, ഇടവം, കര്‍ക്കിടകം. എന്‍റെ പരസ്യമൊഴിച്ചാല്‍ സംഭവം കൊള്ളാം. വായനക്കാര്‍ ജ്ഞാനികളായിരിക്കണമെന്നു മാത്രം:-))))

ഗോപക്‌ യു ആര്‍ said...

premam oru vattanu ketto!

Inji Pennu said...

പ്രിയേച്ചി
സ്ത്രീ എഴുത്തുകാര്‍ ഇവന്റില്‍ പങ്കെടുത്തതിനു നന്ദി. :)

മാര്‍ഗരറ്റ് മിച്ചലിനെ ആരെങ്കിലും കൈവെക്കണേ എന്നുണ്ടായിരുന്നു. അതു പ്രിയേച്ചിതന്നെ ചെയ്തതില്‍ നന്ദി. വിക്റ്റോറിയന്‍ ഇരയിലെ സര്‍വ്വഗുണ സമ്പന്നയായ് സ്ത്രീ കഥാപാത്രങ്ങളില്‍ നിന്ന് സ്ത്രീയെ രക്ഷിച്ചെടുത്തത് മാര്‍ഗരറ്റ് മിച്ചലാണ്. അത് കൊണ്ട് തന്നെ ഗോണ്‍ വിത് ദ വിന്റ് എന്റെ പ്രിയ പുസ്തകങ്ങളിലൊന്നും.
ഇത് വായിച്ചത് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു, എന്നിട്ടും ഈ പുസ്തകത്തില്‍ പ്രണയം ഞാന്‍ കണ്ടില്ല. കണ്ടത് സിവില്‍ വാറും അതിനിടയില്‍ ജീവിക്കാന്‍ പാടുപെടുന്ന കുറേ മനുഷ്യരുടെ സര്‍വൈവലും.

വല്യമ്മായി said...

വായിച്ചിട്ടില്ല,പരിചയപ്പെടുത്തലിനു നന്ദി :)

പ്രിയംവദ-priyamvada said...

Namthu !!ചീയെര്‍സ്‌...ഗുരൊ,മാഷെ ,കൂര്‍ക്കംവലി അല്ല ഊര്‍ധന്‍ വലിയായിരുന്നു വെള്ളിയാഴ്ചചവരെ...പ്രോജക്ട്‌ തീര്‍ത്തു സായ്പ്പിനു വലിച്ചെറിഞ്ഞു(courier) കൊടുത്തതിന്റെ സന്തൊഷം ,അതാണി പോസ്റ്റ്‌...Do not under estimate "ഞാനി"കള്‍ക്കും ജ്ഞാനികളുക്കും ക്ഷാമമില്ല ബ്ലൊഗില്‍,വെട്ടപെടുന്നിലാ ,ത്രേയുള്ളു..

ഇഞ്ചി :)..അപ്പൊ ഞാനണല്ലെ അനിയത്തി?

നിഗുഡം ..തന്നേന്നു:)

ഡാലി said...

എനിക്കുമിഷ്ടമാണു് ഗോണ്‍ വിത ദ് വിന്റ്. തടിയന്‍ പുസ്തകം, കുനു കുനെ അക്ഷരങ്ങള്‍. എന്നട്ടും കസേരതുമ്പത്തിരുന്നു വായന. എഴുതുന്നതിനു മുന്‍പേ ഈ പോസ്റ്റ് കണ്ടില്ലയിരുന്നെങ്കില്‍ ഒരു പക്ഷേ ഞാനും ..:) ആദ്യം ഇഞ്ചി ബ്ലോഗ് അനൌണ്‍സ് ചെയ്തപ്പോ സാറാ ജോസഫ് എന്നു് തന്നെ വിചാരിച്ചു. അതു കൌണ്ടര്‍ കറന്റ് എഴുതി. അപ്പോ ബ്രോന്‍ഡി സിസ്റ്റേഴ്സ്നെ എഴുതാം എന്നു വിചാരിച്ചു. അപ്പോ അതു ഡീപ്പ് ഡൌണ്‍ എഴുതി. എങ്കില്‍ പിന്നെ മാര്‍ഗ്രറ്റ് മിച്ചെല്‍ അതു ദേ ഇവടെ കിടക്കുന്നു.

പുസ്ത്കത്തെകുറിച്ച് തന്നെയാവും എല്ലാവര്‍ക്കും പറയാനുണ്ടാവുക. ഞാന്‍ വേറൊരു കാര്യം പറയാം. ഓ! അതു പണ്ടു് ഇവിടെ പറഞ്ഞതാണു് :) ഇഷ്ടമുള്ളതിനെ കുറിച്ചു് നമ്മള്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുമല്ലേ :)

കൊച്ചുത്രേസ്യ said...

വായിച്ചുനോക്കണം എന്നു പറഞ്ഞ്‌ ഒരാള്‍ സമ്മാനിച്ചതാണ്‌. അഞ്ചാറു പ്രാവശ്യം ശ്രമിച്ചു നോക്കി. ഇതുവരെ പത്തോ പതിനഞ്ചോ പേജിനപ്പുറം വായന മുന്നോട്ടു പോയിട്ടില്ല. കാരണം അജ്ഞാതം :-)

Unknown said...

മാര്‍ഗ്രെറ്റ്‌ മിച്ചെലിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഇത്ര ഭംഗിയായി
പ്രതിപാദിച്ചതിനു നന്ദി
പ്രണയത്തെ കുറിച്ച് ഞാന്‍ വളരെ കൂടുതല്‍
എഴുതിയിട്ടുണ്ട്

Jayasree Lakshmy Kumar said...

ചില ജ്ഞാനങ്ങള്‍ ഉദിക്കുന്നു. നന്ദി

നന്ദ said...

ഇപ്പോഴാണ് പോസ്റ്റ് കാണുന്നത്. സ്കാര്‍ലറ്റിനെ കണ്ട നാള്‍ മുതല്‍ ആലോചിക്കുന്നതാണ്, ആ പ്രണയത്തിന്റെ അടിസ്ഥാനം എന്തായിരിക്കാം എന്ന്. കിട്ടിയില്ല, ഇനി കിട്ടുകയും ഇല്ല എന്നാണ് തോന്നുന്നത്. പക്ഷെ, ആ കഥാപാത്രത്തോട്, അതിജീവനത്തിന്റെ ആ ആള്‍‌രൂപത്തോട് എപ്പോളും ആരാധനയാണ്. ഒട്ടൊന്നു മങ്ങാന്‍ തുടങ്ങിയതിനെ ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.