വായനപ്രിയരായ ബൂലോകരെ .. ഞങ്ങളുടെ കൊച്ചു book club -il പുസ്തകം തിരഞ്ഞെടുക്കാന്‍ ഒന്നു സഹായിക്കുമോ?
മലയാളത്തില്‍ പുതിയ (കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍) പ്രസിദ്ധികരിക്കപെട്ട കഥ /ലേഖന സമഹാരങ്ങളില്‍ (കവിത വേണ്ട ..താങ്ങൂല്ല)എന്തൊക്കെയാനെന്നു പറഞ്ഞു തരുമൊ? വായിക്കേണ്ടവരെ പറഞ്ഞു തരുമൊ? ആനുകാലികങ്ങള്‍ പതിവായി വായിക്കന്‍ പറ്റാത്തിനാല്‍ വിവരം കമ്മി.
പുതിയ എഴുത്തുകാരുടെ കൃതികളാണു ഉദ്ദേശിക്കുന്നതു...പഴയതെല്ലാം MT,zachariya,Sara joseph VKN,മുകുന്ദന്‍,സേതു ,മാധവികുട്ടി ഒക്കെ ഇവിടെ stock ഉണ്ടു, അല്ലെങ്കിലും ബുക്ക് സ്റ്റാള്‍ അതൊക്കെ പ്രദര്‍ശിപ്പിക്കുന്നതു കൊണ്ടു പെട്ടെന്നു തിരഞ്ഞെടുക്കാം..പക്ഷെ പുതിയ എഴുത്തുകാരുടെ കൃതികള്‍ കാണാറുണ്ടേങ്കിലും നല്ലതാണൊ എന്നറിയാത്തതിനാല്‍ വാങ്ങാന്‍ മടിയാണു..
K.R Mallika ,Priya A.S , പിന്നെ? പിന്നെ....?..? തുടങ്ങിയവരുടെ പുസ്തകങ്ങള്‍ എവിടെ നിന്നു ലഭിക്കും?
വടക്കുംനാഥനെന്റെ നടയിലെ current books-ഇല്‍ കേവലം രണ്ടു മണിക്കൂര്‍ മാത്രമാണു പൊതുവെ ഈ തിരഞ്ഞെടുപ്പിനു കിട്ടാറുള്ളതു...'നിര്‍മലയും വിശാലനും' അവിടെ കാണുമെന്നു കരുതുന്നു..
വേറെ ബുക്ക് സ്റ്റാള്‍ ?
ഇന്ദുലേഖ.കോം പോലെ വെറെ എതെങ്കിലും ലിങ്ക്സ് അറിയാമൊ?
കഴിഞ്ഞ യാത്രയില്‍ പുസ്തകപ്രിയായ ഭാര്യയെ impress ചെയ്യാന്‍ ഭര്‍ത്താവ് ഒന്നു ശ്രമിച്ചു..ഭാര്യയുടെ ലിസ്റ്റ് നു പുറമെ പുതിയതു വാങ്ങാന്‍ വേണ്ടി ഒരു മലയാള സാഹിത്യക്കാരന്റെ പേരകുട്ടിയോടു ഏതൊക്കെയാണു വാങ്ങേണ്ടതെന്നു ചോദിച്ചു ......മല്ലിക യുനിസ് ,കമല ഗോവിന്ദ് കണ്ടാല്‍ വങ്ങാന്‍ മറക്കണ്ട എന്നു !
(അവനോടെനിക്കൊരു മൊഴി ചോദിക്കാന്‍ ബാക്കിയുണ്ട് ..നിലവറയിലെ മുറിചുരിക ഇപ്പോഴും വിറയ്ക്കുന്നു)
പിന്നെ എന്റെ 6 മരുമക്കള്‍ CBSEക്കാര്‍ ..മലയാളം പത്രം പോലും വിക്കി വിതുമ്പി വായിക്കുന്നവര്‍ ..നീയിപ്പൊഴും വായിക്കുന്നുവൊ എന്നു നിറകണ്ണുകളോടെ ചോദികുന്ന സഹോദരി..ഹും..
അപ്പോള്‍ നല്ല വായനക്കാരായ മലയാളം ബ്ലോഗ്ഗെര്‍സിനോടു ചോദിക്കാം എന്നു തോന്നി ..ഒരു തിരഞ്ഞെടുപ്പിനു സമയം അധികം മറ്റു ലഭിക്കാനിടയില്ലാത്ത പ്രവാസി ബുക്ക് ശേഖരണക്കാര്‍ക്കും പ്രയോജനപ്പെട്ട്ക്കും എന്നു തോന്നി..നിങ്ങള്‍ ഇഷ്ടപ്പെട്ട പുസ്തകം പറയൂ..എനിക്കിഷ്ടപ്പെടുമൊ എന്നു ചിന്തിക്കെണ്ട.....