Sunday, 29 July 2007

രോഹിണിയുടെ യാത്രാകുറിപ്പ്

പതിവില്ലാതെ പാക്ക്‌ ചെയ്യാനുള്ള സാധങ്ങളുടെകൂട്ടത്തില്‍ ക്യാമറ ആദ്യമെ എടുത്തു വച്ചപ്പോള്‍ രോഹിണിയുടെ ഭര്‍ ത്താവ് ചോദ്യഭാവത്തില്‍ നോക്കി ..ഒരു ബ്ലൊഗ്ഗര്‍ ക്യാമറ ഇല്ലാതെ നാട്ടില്‍ പോയികൂട !..മലയാളം ബ്ലോഗ്ഗര്‍ അല്ലാത്തിനാലും ബ്ലോഗിനെ പറ്റി രോഹിണി പറയുന്ന വിവരങ്ങള്‍ മാത്രം അറിയുന്ന ആളായതിനാലും രോഹിണി പറഞ്ഞതു കേട്ടു ,അതേയൊ എന്നു മാത്രം പറഞ്ഞു..


സിബി ദൂരെ നിന്നു കൈവീശി ..രോഹിണിയ്ക്കും ഭര്‍ത്താവിനും സമാധാനമായി..കൊതുകിനെതിരെ ഹര്‍ത്താല്‍ എന്നു കേട്ടിരുന്നു. വിമാനത്താവളം വിട്ടു പുറത്തു കടന്ന ഉടനെ റോഡ്‌ ചെറുതായി , നേരിയ വെളിച്ചമുള്ള ഒരു ഉള്‍നാടന്‍ പട്ടണത്തിലെ റോഡിലൂടെ വണ്ടിയോടിയപ്പോള്‍ രോഹിണിയ്ക്കു സംശയം തോന്നി..ഒരു അന്താരഷ്ട്രാ വിമാനത്താവളത്തിലേക്കുള്ള അപ്രോച്‌ റോഡ്‌ ഇത്ര ചെറുതൊ ? വീതിയേറിയ ഹൈ വേയുടെയും വെള്ളിവെളിച്ചത്തിന്റേയും ധാരാളിത്തം നാലു മണികൂര്‍ മുന്‍പുമാത്രമായിയിരുന്നൊ?


സിബിയെ.. ഇതു തന്നെയാണോ റോഡ്‌?..മൂന്നു വര്‍ഷത്തിനിടയില്‍ റോഡ്‌ തെല്ലും മാറിയിട്ടല്ല എന്നു കണ്ടു അവളുക്കു അത്ഭുതം തോന്നി, അല്‍പം ആശ്വാസവും..ഒക്കെ അങ്ങു മാറിയാല്‍ പിന്നെ എന്തോര്‍ത്തു സങ്കടപ്പെടും,നോസ്റ്റല്‍ജിക്‌ ആവും ? ..ഒരു കുസൃതി ചിരിയോടെ രോഹിണി ഓര്‍ത്തു.വീട്ടിലെക്കുള്ള വഴിയില്‍ നെല്‍പാടങ്ങള്‍ അധികം കണ്ടില്ല.പകരം നെല്ലുകുത്തുന്ന മില്ലുകള്‍.


ഇതിനൊക്കെ നെല്ലു എവിടുന്നാണു സിബി?


തമിഴ്‌നാട്ടില്‍ നിന്നാണു..


പുഴയില്‍ നിറച്ചു വെള്ളമുണ്ടൊ?


ഉവ്വു ..കാണണൊ?...


വേണമെന്നില്ല ..


ഇയിടെ p യുടെ ബ്ലോഗില്‍ അതിന്റെ പടം കണ്ടതാണല്ലൊ..


പാടം ഒക്കെ നികത്തിയോ?..


ഇല്ല റോഡ്‌ സൈഡില്‍ ഇല്ലായെന്നേയുള്ളു, ഉള്ളിലേക്കു ഉണ്ടു..നാട്ടിലെ എറ്റവും ഇഷ്ടപ്പെട്ട കാഴ്ച്ചയായിരുന്നു,ഇളം പച്ച വയലുകളും വയല്‍ക്കരയിലെ തെങ്ങിന്‍ തോപ്പില്‍ നിന്നു എത്തിനോക്കുന്ന വീടുകളുടെ മേലാപ്പും...


സിബിയ്ക്കു എല്ലാ കുഴിയും പരിചയമായതിനാല്‍ അതൊക്കെ ഒഴിവാകാനായി കാറു ഒരു അഭ്യാസിയെപ്പൊലെ ചെരിച്ചും വളച്ചുമെല്ലാം ഓടികുന്നു.


ഇതു പണ്ടു അനിയന്‍ പഠിച്ചിരുന്ന പ്രൈമറി സ്കൂള്‍ അല്ലെ ?ഒ ..അതിപ്പൊ എന്‍‌ജിനീയറിംഗ് കോളേജ് ആണു.


മാമന്റെ വീട്ടില്‍ ആദ്യം ല്ലെ...ആയ്കോട്ടെ..


ആ ചെറിയ വഴിയില്‍ എത്ര നല്ല നല്ല വലിയ വീടുകള്‍ അതിനു മുന്നിലെ ഇട റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു ,ഇതൊക്കെ ആരാ ഒന്നു നികത്തുക? രോഹിണിക്കു വല്ലാത്ത ധാര്‍മിക രോഷം തോന്നി..അവളെ ഗൗനിക്കാതെ കൂറ്റന്‍ അരിലോറികള്‍ ആടിയുലഞ്ഞു കടന്നു പോയി.
ഈ വഴിയിലും ഒരു റൈസ്‌ മില്ല് ഉണ്ട്‌ ..സിബി പറഞ്ഞുമഴ നനഞ്ഞു നില്‍ക്കുന്നു, കുടിയിലെ ചെമ്പരുത്തിയും ചെത്തിയും ..ഈയിടെ S -ഇന്റെ ബ്ലോഗില്‍ ഇതൊക്കെ കണ്ടതിനാല്‍ രോഹിണിയ്ക്കു പുതുമ തോന്നിയില്ല..മാമി അമ്പലത്തിലെ ഉണ്ണിയപ്പപ്രസ്സാദം തന്നു.കഴിക്കേണ്ടായിരുന്നു എന്നു തോന്നി.അതിന്റെ സ്വാദ്‌ ഒാര്‍മകളില്‍ ഭദ്രമായിരുന്നേനെ.മാമന്‍ പാവപെട്ട കുട്ടികളുക്കു പഠനം സഹായം പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണു.ദാനശീലനു രോഹിണി പേന കൊടുത്തു.ആ സന്ദര്‍ശനം അവരെ സന്തുഷ്ടരാക്കി എന്നു തോന്നി.അടുത്തുള്ള ആ വലിയ വീടുകളില്‍ ഒന്നുകില്‍ അമ്മയും അച്ഛനും മാത്രമെ അല്ലെങ്കില്‍ ആരുമില്ല എന്ന അവസ്ഥയാണെന്നു പറഞ്ഞു.ഇറങ്ങട്ടെ ,അവരു കാത്തിരിക്കുന്നുണ്ടാവും.


അമ്പലത്തിന്റെ മുന്നിലെ ആലും കുളവും വാഴതോപ്പും മാറ്റമില്ലാതെ നില്‍കുന്നു..നന്നായി..ഒരു ആവാസവ്യവസ്ഥ നിലനിന്നുപോകട്ടെ.


ഈ വഴിയില്‍ പള്ളി ഇതു പുതിയാതാണ്ല്ലൊ ,നല്ല ഭംഗി.ഗേറ്റില്‍ നിന്നു നോക്കിയാല്‍ വീടു കാണുന്നില്ല ജാതി മരങ്ങള്‍ വീടിനെ വിഴുങ്ങുന്ന കാലം വിദൂരമല്ല എന്നു തോന്നി..മുറ്റത്തെ ചെമ്പകമെവിടെ? ജാതിയും തെങുല്ലാതെ ഉണ്ടായിരുന്ന മറ്റു മരങ്ങള്‍ എല്ലാം കാരണവര്‍ വെട്ടി വിറ്റു എന്നു തോന്നുന്നു.ഭാഗ്യം ,തുളസി തറയില്‍ വേറൊന്നും നട്ടിട്ടില്ല..


കൃഷി നഷ്ടം ..കൊടുക്കാന്‍ പോകുകയാ..കാരണവര്‍ പറഞ്ഞു..


ഇവിടിപ്പൊ സ്ഥലത്തിനു നല്ല വിലയാണു ..


ശരിയായിരിക്കും ,നെടുമ്പാശേരിയില്‍ വിമാനം പറന്നകലുന്ന ശബ്ദം ഇവിടെ വ്യക്തമായി കേള്‍ക്കാമല്ലോഅ പഴയ വലിയ വീട്ടില്‍ അനേകം ഇലക്‍ട്രൊണിക്‌ ഉപകരണങ്ങള്‍ .പലതും കേടായി ,ചിലതു പുതിയതു...
മൈക്രൊ വേവ്‌ മാത്രമാണില്ലാതിരുന്നതു..അതാണു ഒന്നു വേണമെന്നു പറഞ്ഞത്‌.
അതെയൊ..രോഹിണി ഭവ്യമായി പറഞ്ഞു


വലിയപാട്ടി പതിവുപോലെ വേവലാതിയിലാണു..ഇഡിലിമാവില്‍ വെള്ളം ചേര്‍ത്തു..ചട്ടണിക്കു അരയ്കാന്‍ വാടി വീണ തേങ്ങ പെറുക്കി കൂട്ടിയിട്ടിരിക്കുന്നതില്‍ നിന്നു ചെറിയാരെണ്ണം തിരഞ്ഞെടുത്തു.. കൂട്ടി വച്ച കാപ്പിയില്‍ ചൂടു വെള്ളം ഒഴിച്ചു..എങ്കിലും എല്ലാത്തിനും സ്വാദ്‌ ഉണ്ടാവും, കിണര്‍ വെള്ളത്തിനു സ്വാദ്‌ പകരാന്‍ കഴിയും എന്നു തോന്നുന്നു.


ചെറിയ പാട്ടി തിരക്കിട്ടു കണക്കെഴുതുകയാണു.
..കാളി തേങ്ങ മടല്‍ 4.60 പൈസ...അല്ലെങ്കില്‍ മറന്നു പോകും..
കണക്കു പുസ്തകം മടക്കി വച്ചു ഗുളിക കഴിക്കാന്‍ പോയി..ഇന്‍സുലിനും എടുക്കണം.
രോഹിണി പുസ്തകം മറിച്ചു നോക്കി..മൊബൈല്‍ ചാറ്ജ് ചെയ്യാ‍ന്‍ 500 ,ജാതി വിറ്റ വകയില്‍ ഇനി ബാക്കി കിട്ടാനുള്ളതു.. 6300 . പഴയതാളുകളൊന്നില്‍ ബൈ പാസ്സ്‌ സര്‍ജെറി അമൃത ..2.5 ലക്ഷം..
പാട്ടി തിരിച്ചു വന്നു ,സിബിയ്ക്കു എത്രയാ കൊടുത്തെ? അവനോടു എത്രമണിക്കാണു വരാന്‍ പറഞ്ഞതു ?..
അന്തമില്ലാത്ത വേവലാതികള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ രോഹിണി ക്യാമറ എടുത്തു കുടിയിലേക്കിറങ്ങി.


തൊഴുത്തിന്റെ പടം പിടിക്കണൊ ,അതൊ കിണറിന്റെ പടം പിടിക്കണൊ?ഏതായിരിക്കും കൂടുതല്‍ നൊസ്റ്റാല്‍ജിക്‌? ഈ വലിയ പാട്ടിയുടെ മുഖത്തെ ചുളിവുകള്‍..നന്നായിരിക്കും..


വലിയ പാട്ടി വിലക്കി , ഇത്ര അടുത്തുനിന്നു വേണ്ട...കിഴവിയെപോലെ ഇരിക്കും.. കൊറച്ചു ദൂരെ നിന്നു മതി..ങെ!
പൂജാ മുറിയില്‍ അമൃതാന്ദമയിയും സായിബാബയും മുഖ്യ സ്ഥാനത്തിരിക്കുന്നതു കണ്ടു ..മകള്‍ അമ്മയുടെ ഭക്ത,ചെറിയ മരുമകള്‍ സായി ഭക്ത..എന്തെങ്കിലും ഒന്നില്ലാത്ത ആളുകളില്ലാത്രെ.. മുറികളുടെ സ്ഥാനം മറ്റാന്‍ പോവുകയാണു , വാസ്തു പുരുഷനു അസ്വസ്ഥത ഉണ്ടാക്കുന്ന നിലയിലാത്രെ ഇപ്പൊഴത്തെ കിടപ്പ്‌.നഗരത്തിലേക്കുള്ള യാത്ര , റോളര്‍ കോസ്റ്റര്‍ റൈഡ്‌ പോലെ .വെള്ളം ഒഴുകിപോവാനുള്ള യാതൊരു വഴിയും ഇല്ല ,കാല്‍ നടപാത എന്നൊരു കണ്‍സെപ്റ്റ്‌ തന്നെ ഇല്ല..റോഡിനു വേണ്ടി വണ്ടികളും കാല്‍നടക്കാരും മഴ വെള്ളവുമെല്ലാം മല്‍സരിക്കുന്നുവെന്നു തോന്നി.അതെയ്‌ ഇവിടെ നാടു മുഴുവനും അങ്ങു പുരോഗമിച്ചു ..ആകെ മൊത്തം ഒരു തീം പാര്‍ക്ക്‌ സ്റ്റൈല്‍ ആണു...


ഇപ്പൊ ഒരു മാതിരി തമാശ കേട്ടലൊന്നും ഒരു ഗുമ്മില്ല,രോഹിണിയുടെ ഒരു ദിവസം എത്ര തമാശകളിലൂടെയാണു കടന്നു പോകുന്നതു .അവള്‍ കണ്ണടച്ചിരുന്നു.സിബി ഇനി അടുത്തെവിടെയാ ഇന്റര്‍നെറ്റ്‌കഫെ ? 24 മണികൂര്‍ പോലും ആയില്ല ,ചാംഗിയില്‍ വച്ചു മെയില്‍ എല്ലം ക്ലിയര്‍ ചെയ്തതാണു എന്നിട്ടും ഭര്‍താവിനു വിത്ഡ്രോയല്‍ സിംറ്റംസ്‌ കണ്ടു തുടങ്ങി..
ബ്ളാക്ക്ബെറി ഇല്ലെ ?
അതുപോര...ഒരു ഫയല്‍ ക്ളിയറ് ചെയ്യാനുണ്ടു.
കാക്കനാടു എത്തിയാല്‍ ഒന്നുണ്ട്‌.


നിനക്കെങ്ങിനെ അറിയാം? ..


രോഹിണി ത്രികാലജ്ഞാനിയെപ്പോലെ മന്ദഹസിച്ചു..അനിയത്തിയും ഭര്‍ത്താവും നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു,ഇനി പോകുന്നതു വരെ രണ്ടുപേരുടെയും വായും അടഞ്ഞിരിക്കുന്ന പ്രശനമില്ല ,പുരുഷകേസരികള്‍ മിതഭാഷികളെപോലെ കളി പറഞ്ഞു.


അവര്‍ നാട്ടു വിശേഷങ്ങളുടെ കെട്ടഴിച്ചു ,ചേട്ടനും ഭാര്യയും അവരുടെ അടുത്തു താമസിക്കുന്നതിനു വേണ്ടി നോക്കി വച്ചിരിക്കുന്ന വീടുകളെയും സ്ഥലങ്ങളേയും പറ്റി വിവരിച്ചു..വില കേട്ടു തല തിരിഞ്ഞു.. പാടം നികത്തി നിര്‍മിച്ചിരികുന്ന 'വാലി'കള്‍ കരപാടങ്ങളില്‍ 'മെഡോസ്‌' പിന്നെ ചെറിയ കുന്നുകളില്‍ 'ഹൈറ്റ്‌സും' .പേരെല്ലാം അര്‍ത്ഥവത്തായതു..ഇന്റര്‍നെറ്റില്‍ നോക്കി, വില്ല എല്ലാം സോള്‍ഡൗട്ട്‌..കേരളത്തില്‍ വീടുകൃഷി മാത്രമാണിപ്പോള്‍ ലാഭത്തില്‍ നടക്കുന്നത്‌.സ്മാര്‍ട്ട്‌ സിറ്റി ആണു ഈ വിലവിസ്ഫോടനത്തിന്റെ പ്രഭവ കേന്ദ്രം എന്നു പത്ര പരസ്യങ്ങള്‍ സാക്ഷ്യപ്പെടുത്തി ,എല്ലാ വീടുകളുക്കും പ്ലോട്ടുകളുക്കും സ്മാര്‍ട്ട്‌ സിറ്റിയില്‍ നിന്നുള്ള ദൂരമാണു , സീപ്പോര്‍റ്റ്ട്‌ എയര്‍പോര്‍ട്ട്‌ റോഡില്‍ സ്മാര്‍ട്ട്‌ സിറ്റിക്കടുത്തായി ചേര്‍ത്തലയില്‍ 12 സെന്റ്‌ ...ങെ!


ഫ്ളാറ്റുകള്‍ നോക്കി നഗരത്തിലെത്തിയ രോഹിണിയ്ക്കു ,നഗരം മാലിന്യകൂമ്പാരമാണെന്നു A യുടെ ബ്ലോഗില്‍ കണ്ടിരുന്നതിനാല്‍ അത്ഭുതം തോന്നിയില്ല, ഇനി ഇതിന്റെ പടം പിടിച്ചു ബ്ലൊഗിലിട്ടു സ്വതവെ ദുര്‍ബലമനസ്കരയായ NRI ബ്ലൊഗ്ഗെര്‍സിന്റെ മനഃസമാധാനം നഷ്ടപ്പെടുത്തേണ്ട എന്ന് അവള്‍ തീരുമാനിച്ചു.ഹോസ്പിറ്റലില്‍ പനി പിടിച്ചു കിടന്ന അമ്മാവനെ കണ്ടു മടങ്ങുമ്പോള്‍ ഇടനാഴിയിലെ നീല സാരി അണിഞ്ഞ പെണ്‍കൂട്ടത്തിന്റെ വിളര്‍ത്ത മുഖങ്ങളെ രോഹിണി അതീവ സഹതാപത്തോടെ നോക്കി ,അവരുടെ കഥ വായിച്ചിരുന്നല്ലൊ. ചുമരിലെ നിറഞ്ഞ ചിരിയുടെ ചെറിയ ലാഞ്ചന പോലും അവിടെ കണ്ടില്ല.ഒ ഇന്നൊന്നും നടക്കുന്ന മട്ടില്ല സിനിമ കണ്ടാലോ.സിനിമാപ്രിയന്റെ
ശബ്ദം കേട്ടു .. ...ആയ്കൊട്ടെ..സിറ്റിയിലൂടെ നടക്കുന്നതും റോഡ്‌ ക്രോസ്സ്‌ ചെയ്യുന്നതുമെല്ലം
ബുദ്ധിമുട്ടാണെന്നു അനിയത്തി പറഞ്ഞപ്പോള്‍ ഇത്രയക്കു തോന്നിയിരുന്നില്ല. രണ്ടു വര്‍ഷം എന്റെ കാല്‍കീഴില്‍ കഴിഞ്ഞ നഗരമല്ലെ.


ഇറങ്ങാനും കേറാനും സമ്മതിക്കാതെ തിരക്കിട്ടു പായുന്ന ബസ്സുകള്‍ , ബസ്സ്റ്റോപ്പില്‍ ചെളി കുഴി ,ബസ്സ്‌ നിര്‍ത്തുന്നതു റോഡിനു നടുവില്‍.. വെറുതെയല്ല ചെറിയ ദൂരത്തിനു പോലും ആളുകള്‍ ഒട്ടൊ പിടിക്കുന്നത്‌. ചോദിച്ചതു കൂടുതലാണെന്നറിയാമെങ്കിലും, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിക്കു ഒരു ചെറിയ കൈതാങ്ങ്‌ എന്ന പതിവു ഹെഡിലാണു ഇത്തരം സാമ്പത്തികാബദ്ധങ്ങള്‍ എഴുതി തള്ളാറുള്ളതെന്നോറ്ത്തു.കുളം എന്നവസാനിക്കുന്ന പേരു ഈ നഗരത്തിന്റെ വളരെ ചേരുന്നുവല്ലോ ,പേരിന്റെ ഉല്‍ഭവം എവിടെ നിന്നാണെ ങ്കിലും അതു നഗരഹൃദയത്തിലെ റോഡിലെ കുഴികള്‍ അതു അന്വര്‍ത്ഥമാക്കുന്നുണ്ട്‌.തിരക്കിലൂടെ നീന്തി തീയേറ്റ്രിനറ്റുത്തെത്തി..ടികെറ്റില്ല , സെക്കന്റ്‌ ഷോയക്കു ഇരട്ടി വിലയില്‍ തരാമെന്നു പെട്ടിക്കടയുടെ പിന്നില്‍ നിന്നൊരു സിനിമാപ്രവര്‍ത്തകന്‍ പറഞ്ഞു.പ്രതിസന്ധിയിലായ സിനിമ വ്യവസായത്തിനുവേണ്ടി ജനം സഹിക്കുന്ന കഷ്ടപ്പാടുകള്‍ ലാല്‍ ജോസ്‌ അറിയുന്നുണ്ടോ? ശ്രീനിവാസന്‍ അറിയുന്നുണ്ടോ ?
എതിരെയുള്ള ഡി സി ബൂക്സ്‌ ആണു രോഹിണിയെ സന്തോഷിപ്പിച്ച്തു.


പക്ഷെ ഇന്നു ഞായറാഴ്ച്ചയാ കെട്ടൊ.. രോഹിണി മുഖം വീര്‍പ്പിച്ചു.സിനിമയിലെ ദുബായി രോഹിണിക്കു അപരിചിതമായിരുന്നില്ല..ഫിഷ്‌ മാര്‍ക്കെറ്റും ക്രീക്കും,പിന്നെ അ ബോട്ട്‌ യാത്ര പോലും അവളുക്ക്‌ നിത്യകാഴ്ച്ച പോലെ...ജബെല്‍ അലിയിലേക്കു പോകാനുണ്ടെന്നു കള്ളം പറയുന്ന ഉപനായകനെ നല്ല പരിചയം തോന്നി..
ദിവസങ്ങള്‍ എത്ര പെട്ടെന്നാണു തീറ്‌ന്നു പോകുന്നത്‌.പെട്ടിയിലെ സാധനങ്ങള്‍ പോലെ .'തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ എന്റെ ഗ്രാമം കൊതിക്കാറുണ്ടിന്നും..തിരികെ മടങുവാന്‍ ..തീരത്തണയുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും' സിനിമയിലെ ആ പാട്ടാണു രണ്ടു ദിവസമായി ചുണ്ടില്‍..


തീര്‍ച്ചയായും,..കുറച്ചു കൂടി കാശുണ്ടാക്കി വരു.. മഴയത്തു തലയാട്ടി നിന്ന വാഴകൂട്ടം പറഞ്ഞു .വണ്ടി വന്നു.. മടക്കയാത്ര പതിവു പോലെ നിശബ്ദംസില്‍ക്‌ എയറിലെ പെണ്‍കുട്ടിയുടെ കൃത്രിമവിനയത്തിന്റെ ചിറകിലേറി രോഹിണിയും ഭര്‍ത്താവും വീണ്ടും ,സൂര്യനെതിരെ ,ആകാശമാളം നോക്കി പറന്നകന്നു.

കിരണിന്റെ പാട്ട് ഇവിടെ: (തിരികെ ഞാന്‍ വരുമെന്നു..

36 comments:

പ്രിയംവദ-priyamvada said...

രോഹിണിയുടെ യാത്രാ സങ്കടങള്‍

കരീം മാഷ്‌ said...

'തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ എന്റെ ഗ്രാമം കൊതിക്കാറുണ്ടിപ്പൊഴും' ആ സിനിമയിലെ പാട്ടാണു രണ്ടു ദിവസമായി ചുണ്ടില്‍..

തീര്‍ച്ചയായും,..കുറച്ചു കൂടി കാശുണ്ടാക്കി വരു.. മഴയത്തു തലയാട്ടി നിന്ന വാഴകൂട്ടം പറഞ്ഞു .

വായിച്ചു കഴിഞ്ഞപ്പോള്‍ മനസീനു പോകാതെ നിക്കണതു ഈ വരികള്‍ തന്നെ (വിഷയമില്ലാന്നാരു പറഞ്ഞു ക്ഷമയില്ലന്നു പറഞ്ഞാല്‍ പോരെ!)

Kaithamullu said...

“....കേരളത്തില്‍ വീടുകൃഷി മാത്രമാണിപ്പോള്‍ ലാഭത്തില്‍ നടക്കുന്നത്‌.“

നല്ല നിരീക്ഷണം, പ്രിയം വദേ!

-ഒരാള്‍ നാട്ടീ പോയി പനി പിടിച്ച് വന്ന പരിദേവനം കേട്ടിങ്ങ് വന്നേയുള്ളു, വേറൊരാളിതാ യാത്രാസങ്കടങ്ങളുടെ പൊതിക്കെട്ടഴിക്കുന്നൂ!

നാട്ടീ പോണോ ഇപ്പോള്‍?

Satheesh said...


...മൂന്നു വര്‍ഷത്തിനിടയില്‍ റോഡ്‌ തെല്ലും മാറിയിട്ടല്ല എന്നു കണ്ടു അവളുക്കു അത്ഭുതം തോന്നി, അല്‍പം ആശ്വാസവും..ഒക്കെ അങ്ങു മാറിയാല്‍ പിന്നെ എന്തോര്‍ത്തു സങ്കടപ്പെടും,നോസ്റ്റല്‍ജിക്‌ ആവും ?

നല്ല നിരീക്ഷണം! :-)

“റോട്ടിലെ കുഴികള്‍ നികത്താന്‍ വല്യ പാടാ മാഷേ, വയല്‍ നികത്താനാണെങ്കില്‍ നമ്മക്കൊന്ന് നോക്കാം’ എന്ന് തമാശ പറഞ്ഞ എന്റെ ഒരു സുഹൃത്തിനെ ഓര്‍ത്തു!.
നാട്ടിലാണോ..?

സു | Su said...

വന്നു തിരിച്ചുപോയോ?

qw_er_ty

ഗുപ്തന്‍ said...

പലരും എഴുതിയതു പോലെ ആ വാഴക്കൂട്ടം പറഞ്ഞത് നോവിച്ചു. സ്നേഹിക്കുന്നവര്‍ എന്ന് വിചാരിച്ചിരുന്ന ആരുടെയും നാവില്‍നിന്ന് ആ വാക്ക് നേരേ കേട്ടില്ലെങ്കില്‍ ഭാഗ്യം എന്ന് വിചാരിച്ചോളുക. അത്രയും ഭാഗ്യമില്ലാത്ത പലര്രും ഉണ്ടെന്ന് കരുതി ആശ്വസിക്കുക. ചില ചോദ്യങ്ങള്‍:
1. രോഹിണി കൊട്ടിഘോഷിച്ചു പോയിട്ട് പുസ്തകം ഒന്നും വാങ്ങിയില്ലേ?
2. കാമറകൊണ്ട്പോയിട്ട് പാട്ടിയുടെ സ്മാര്‍ട്ട് പടം മാത്രമേ എടുത്തുള്ളോ. ബാക്കി വല്ലതും ഉണ്ടെങ്കില്‍ മനുഷ്യരെക്കൊണ്ട് ചോദിപ്പിക്കാതെ പോസ്റ്റിക്കൂടേ?
3. ഈ ചോദ്യത്തിനൂ എനിക്ക് അവാര്‍ഡ് തരണം. ആരാ ഈ രോഹിണി?

ഗുപ്തന്‍ said...

ഒരു ഓഫ് കൂടി. ആ രോഹിണിയോട്പറയണേ മടിപിടിച്ചിരിക്കാതെ വല്ലപ്പോഴും ഒരു പോസ്റ്റ് ഇടാന്‍.

മുസാഫിര്‍ said...

പ്രിയംവദ,
നാട്ടില് പോയി വന്നിട്ട് പോവാനിരിക്കുന്നവരെ നിരാശപ്പേടുത്തല്ലേ !
ചുമ്മാ പറഞ്ഞതാണു.നന്നായിരിക്കുന്നു.എഴുത്ത്.

ഡാലി said...

അപ്പോ ബ്ലോഗിണി രോഹിണിയ്ക്ക് എല്ലാം ബ്ലോഗേക്കോടെ കണ്ട കാരണം കാഴ്ചയ്ക്കൊന്നും പുതുമീണ്ടാര്‍ന്നില്ല അല്ലേ?
ശീമാട്ടീല് പുത്യേ ഫാഷന്‍ ഡിസൈനര്‍ സാരി വന്നൂന്ന് പറഞ്ഞു അതൊ നോക്യാ? കല്യാണും ജയലക്ഷ്മീം തമ്മിലു കടുത്ത മത്സരാന്നു കേട്ടു. അവിടെ പോയാ? എവീടെയാ ശരിക്കും വെലകൊറവ്? ഇതൊന്നും ബ്ലോഗില് കിട്ടണ ന്യൂസല്ലാന്നേ. ആലപ്പാട്ടാണോ ഭീമയാണോ ഇപ്പോ മുന്നില്‍? അടുക്കളയുടെ പടമാണ് രോഹിണി കൂടുതല്‍ നൊസ്റ്റാള്‍ജിക്, അതു കരി പുരണ്ട ഓള്‍‌ഡ് സ്റ്റൈല്‍. അതു കണ്ടു കിട്ടാനിലാത്രേ!
എം.സി റോട്ട്യേക്കോടെ പോകേണ്ടി വന്നോ? വെറ്തെ ചോയ്ച്ചതാ, നടു ബാക്കി ഉണ്ടോന്നറിയാലൊ. മലയാളിയുടെ റിയല്‍ നൊസ്റ്റാള്‍ജിയ മഴ തകര്‍ത്തു പെയ്ണ്ടല്ലോ. അത് ക്യാമറയില്‍ ആക്കാര്‍ന്നു. രോഹിണി മഴ കൊണ്ടപോലെ മഴ രോഹിണിയെ കൊണ്ടോ?
(ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ച് ചോദ്യങ്ങള്‍ ഒരിക്കലും തീരില്യാ.മ്‌ക് ഞാനീ നാട്ടുകാരിയല്ല)

കുറുമാന്‍ said...

കൊള്ളാം പോസ്റ്റ്....ഡാലിയുടെ ചോദ്യ പേപ്പറും കലക്കി :)

:: niKk | നിക്ക് :: said...

:)

Kumar Neelakantan © (Kumar NM) said...

എല്ലാ പ്രവാസികള്‍ക്കും ഒരു കഥ തന്നെയാണല്ലേ പറയാന്‍? ലോക്കേഷനുകളും, സിനിമകളും റോഡുകളും മാര്‍ക്കറ്റുകളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചാല്‍ ബാക്കി എല്ലാം ഒന്നു പോലെ. പ്രവാസിയുടെ തിരിച്ചുവരവിനൊരു സ്റ്റീരിയോ ടൈപ്പ് സ്വഭാവം.

ചിലതുമാത്രം പലരിലും വ്യതസ്തപ്പെട്ടുകിടക്കുന്നു. പക്ഷെ ഫലത്തില്‍ പോയിന്റുകള്‍ എല്ലാം ഒന്നു തന്നെ.
അതിങ്ങനെ, ചിലര്‍ക്ക് ചുരമാന്തുന്ന ഗൃഹാതുരത്വം. ചിലര്‍ക്ക് നാടു വികസിക്കാത്തതിലുള്ള അസ്വസ്തതയും അറപ്പും.
ചിലര്‍ക്ക് വീട്ടിലെ കല്‍ച്ചട്ടിയിലെ കറിയുടെ രുചി ചിലര്‍ക്ക് കെ എഫ് സി ഇവിടെ പറ്റിപ്പാണ് എന്ന പരാ‍തി.

പക്ഷെ പലതും പല്യിടങ്ങളിലും കൂട്ടിമുട്ടി മുഖ നോക്കി ചിരിക്കുന്നു. ശരിയാണ്, പ്രവാസത്തിനു വ്യത്യസ്തതകളില്ല. തിരിച്ചുപോക്കിന്റെ നോവുമാത്രമേയുള്ളു. തിരിച്ചുവരവിനെ കുറിച്ചുള്ള സ്വപ്നങ്ങളും.

പ്രവാസിയല്ലാത്തതുകൊണ്ട് എനിക്കെന്തും പറയാം. :)

പ്രിയംവദ-priyamvada said...

കരിം മഷെ...വായിച്ചതിനു നന്ദി...(വിഷയമില്ലാന്നാരു പറഞ്ഞു ക്ഷമയില്ലന്നു പറഞ്ഞാല്‍ പോരെ!)
അതെന്ത മന്‍സ്സില്ലായില്ല..

കൈത ചേട്ടാ.. നാട്ടില്‍ പോകണം ..ചിങ്ങമാസം അപ്പോഴെക്കും നാടിനെ സുന്ദരമാക്കി കാണും. പനി തെക്കന്‍ ജില്ലയിലാണു കൂടുതല്‍ എന്നാണു തോന്നുന്നതു.

സതീഷ്‌..സത്യസന്ധമായി എഴുതാന്‍ സമ്മതിക്കില്ല അല്ലെ?...
ആകാശമാളത്തില്‍ തിരിച്ചെത്തി..

സു..ഒരു കുഞ്ഞുയാത്രയായിരുന്നു..

മനുവെ ...രോഹിണി ആരാണെന്നു ഡാലീസ്‌ കണ്ടുപിടിച്ചിട്ടുണ്ടു.
ബുക്ക്‌ കുറച്ചെ കിട്ടിയുള്ളു ..ഏര്‍പ്പാടു ചെയ്തിട്ടുണ്ടു.
ഫോട്ടോ..അതൊക്കെ കഥയല്ലെ..

ഇങ്ങനെ കൊസ്രാകൊള്ളി ചോദ്യം ചോദിക്കുന്നവന്മ്മാരെ ഒതുക്കാന്‍ ഇറ്റലിയിലെ ഒരു മാഫിയ ഗോഡ്‌ ഫാദര്‍ -നെ ഏല്‍പ്പിച്ചിട്ടുണ്ടു..എന്നിട്ടു വേണം സ്വസ്ഥമായി എഴുതാന്‍ ;-).

കുറു..സന്ദര്‍ശനത്തിനു നന്ദി ..ധന്യയായി..

ഡാലീ..
ഇപ്പോല്‍ സാരി ഒരു ദേശീയ വസ്ത്രമെന്നതിലുപരി ദേശീയ നഷ്ടമാണെന്നാണു രോഹിണി കരുതുന്നതു...ഒരു ഡെഡ്‌ ഇവെസ്റ്റ്‌മന്റ്‌ ..ഒന്നോര്‍മിപ്പ്പിക്കട്ടെ ,സാരി കടയില്‍ കയറി ഇറങ്ങുന്ന ഒരു ശരാശരിക്കാരിയല്ല എന്റെ രോഹിണി...എങ്കിലും ചുരിദാര്‍ വാങ്ങാന്‍ ശീമാട്ടി സന്ദര്‍ശിച്ചപ്പോള്‍ അവള്‍ ഇടം കണ്ണിട്ടു നോക്കി മനസ്സിലാക്കിയ ഒരു രഹസ്യം താങ്കളുമായി പങ്കു വയ്ക്കുകയാണെങ്കില്‍ ,സാരി വെട്ടി തയ്ച്ചതാണോ എന്നു സംശയിക്കാവുന്ന ഡിസൈന്‍സ്‌ ആണു ചുരിദാറില്‍ അധികവും..

പക്ഷെ തങ്കളുടെ ചോദ്യം ഇത്തരം വിഷയങ്ങളില്‍ പ്രിയംവദ എത്തിനില്‍കുന്ന വിവരരാഹിത്യത്തിന്റെ , അന്തകൂപത്തിന്റെ ആഴവും അപകടവും തിരിച്ചറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നു ഒരു തീരുമാനമെടുത്തു .പ്രായോഗിക ജീവിതത്തിന്റെ ഈ ഇന്‍ഫര്‍മേഷന്‍ ഗാപ്‌ ചാടി കടക്കാന്‍ ഭാഷാപോഷിണിക്കൊപ്പം രഹസ്യമായി മഹിളാരത്നവും വനിതയുമൊക്കെ സബ്‌സ്ക്രൈബ്‌ ചെയ്യണം ,എന്നു .ഈ കാര്യത്തില്‍ ഇനി ബീനാകണ്ണന്‍ ബ്ലൊഗ്‌ തുടങ്ങുന്നതു വരെ കാത്തിര്‍ക്കുന്നതു ബുദ്ധിയല്ല...കൂടാതെ എങ്കിലും നാട്ടില്‍ കഴിയുന്ന 18 ദിവസ്സങ്ങളില്‍ 17 ദിവസവും വിവിധ കടകള്‍ സന്ദര്‍ശിക്കുന്ന അക്ഷര വൈരിയും സര്‍വോപരി അധ്യാപികയുമായ ഒരു പരിചയക്കാരി പങ്കെടുക്കുന്ന get together ഇല്‍ ഒന്നും വിടാതെ പങ്കെടുക്കാനും രഹസ്യമായി വിവരം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.
പക്ഷെ ഒരു സൈറണ്‍ കേട്ടാലുടന്‍ ഒളിക്കാന്‍ മാളം തേടുന്ന താങ്കള്‍ ഈ വിവരങ്ങള്‍ ശേഖരികുന്നതിന്റെ രാഷ്ട്രീയം തെല്ലും പിടികിട്ടുന്നില്ല...ഈ അറിവിന്റെ കണങ്ങള്‍ ഓട്ടത്തിനിടയില്‍ ഒരു ഭാരമായിരിക്കില്ലെ ..എന്റെ നായികയെ പ്പോലെ ഒരു സ്യൂഡൊ ബുദ്ധിജീവിയല്ല താങ്കള്‍ എന്നുള്ളതു എന്റെ അബദ്ധധാരണയല്ല എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല എന്നു കരുതുന്നു.

കുമാര്‍..താങ്കള്‍ പ്രവാസിയല്ല എന്നാരാ പറഞ്ഞതു ..പിന്നെതിനാണു സമയം കിട്ടുമ്പൊഴെല്ലാം മനസ്സുകൊണ്ടെങ്കിലും നെടുമങ്ങാട്‌ മടങ്ങി പോകുന്നതു?

കരീം മാഷ്‌ said...

എഴുതാന്‍ വിഷയമില്ലന്നു പറയുന്നതിനോടു ഞാന്‍ യോചിക്കുന്നില്ല. ക്ഷമയോടെ ഓരോ കാര്യങ്ങളെയും നിരീക്ഷിച്ചാല്‍ അവയില്‍ നിന്നൊക്കെ എഴുതാനുള്ള വിഷയം കിട്ടും എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. നല്ല നിരീക്ഷണമാണത്യാവശ്യം.
എഴുതിയതു തെറ്റിദ്ധരിക്കാതിരുന്നാല്‍ മതിയായിരുന്നു ഈശ്വരാ..
ഇപ്പോള്‍ കമണ്ടിടാന്‍ പേടിയാ.... :)

Rasheed Chalil said...

'തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ എന്റെ ഗ്രാമം കൊതിക്കാറുണ്ടിപ്പൊഴും' സിനിമയിലെ ആ പാട്ടാണു രണ്ടു ദിവസമായി ചുണ്ടില്‍..

തീര്‍ച്ചയായും,..കുറച്ചു കൂടി കാശുണ്ടാക്കി വരു.. മഴയത്തു തലയാട്ടി നിന്ന വാഴകൂട്ടം പറഞ്ഞു .

ഈ വരികള്‍ ആവര്‍ത്തിക്കാന്‍ തോന്നുന്നു... നല്ല കുറിപ്പ്.

പ്രിയംവദ-priyamvada said...

sabbiyute karrimikka..angineyo? santhoshaamaayi.

ശ്രീ said...

വായിച്ചു, ഇഷ്ടപ്പെട്ടു...
:)

പുള്ളി said...

പ്രിയം‌വദ നാട്ടില്പോയിരുന്നൂ അല്ലേ. കാലടിയിലെവിടെയായിട്ട് വരും സ്ഥലം? (നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെട്ടയുടനെ കണ്ടുവെന്ന് പറയുന്ന നാട്ടുവഴികളും റൈസ്മില്ലുകളും പിന്നെ വീമാനം പറന്നുയരുമ്പോള്‍ ശബ്ദംകേള്‍ക്കാമെന്ന് പറഞ്ഞതും ഒക്കെകൊണ്ട് സ്ഥലം ഊഹിച്ചുകൂടെ വാട്സണ്‍ :)
ഇനി ഈ യാത്ര സാര്‍ഥകമായോ എന്നറിയാനുള്ള ഈ ചെക്‍‌ലിസ്റ്റ്കൂടി നോക്കൂ...
ബ്രോക്കര്‍ cum ഇന്‍ഷ്വൂറന്‍സ് ഏജന്റിനോട് ഇനി ഇന്‍ഷ്വറന്‍സ് വേണ്ട എന്ന് തീര്‍ത്തുപറഞ്ഞപ്പോള്‍ എന്നാലിതു നോക്കൂ എന്നു പറഞ്ഞ് ബലം പ്രയോഗിച്ച് കാക്കനാട് കൊണ്ടുപോയി കാണിച്ച സ്ഥലം വിലപറഞ്ഞ് ഉറപ്പിച്ചോ?
മഴ കുഴക്കിയോ?
ഓണത്തിനായി കടുമാങ്ങയും കായവറുത്തതും കൊണ്ടുവന്നോ?
തിരിച്ചുവരാന്‍ ഏയര്‍പോര്‍ട്ടില്‍ കയറിയമുതല്‍ പ്രൊഫഷണല്‍ വിനയം കണ്ടും കാണിച്ചും തുടങ്ങിയോ?
ഇമിഗ്രേഷന്‍ ഫോം പൂരിപ്പിയ്ക്കാന്‍ പേനയെടുക്കാന്‍ മറന്നോ?
തിരിച്ച് വരുമ്പോള്‍ സില്‍ക് ഏയറില്‍ ഇരുപത്തിഅഞ്ചാമത്തെ നിരയിലിരുന്ന നിങ്ങളുടെ അടുത്തെത്തിയപ്പോഴേയ്ക്കും നോണ്‍‌വെജ് മീല്‍സ് തീര്‍ന്നതുകൊണ്ട് ഗോബി മസാലയും കാബേജ് തോരനും ബസ്മതി റൈസും കഴിച്ച് തൃപ്തിപ്പെട്ടോ?
ഡ്യൂട്ടിഫ്രീയില്‍ നിന്ന് (സ്വന്തമാവശ്യത്തിന് അല്ലെങ്കില്‍ മറ്റാരെങ്കിലും പറഞ്ഞേല്പ്പിച്ച) ബാര്‍ലീതീര്‍ഥം വാങ്ങിയോ?

ഉറുമ്പ്‌ /ANT said...

nannaayi.

ഡാലി said...

“ഈ അറിവിന്റെ കണങ്ങള്‍ ഓട്ടത്തിനിടയില്‍ ഒരു ഭാരമായിരിക്കില്ലെ“

എനിക്ക് ചിരിക്കാന്‍ വയ്യ. ഇനി ഒരു സൈറണ്‍ കേട്ടാല്‍ ആദ്യം ഓര്‍മ്മ വരാ ഇതാവും.

ഇത്രേം ചെറിയ അവധി കഷ്ടന്നെ.

പ്രിയംവദ-priyamvada said...

ഇത്തിരി, നിക്ക്‌, മുസാഫിര്‍,ഉറുമ്പു...വായിച്ചതിനു നന്ദി.
കരിം മാഷെ,,ആ വാഴ കൃഷി വായിച്ചിരുന്നു,നന്നായിരുന്നു..

ഡാലി :)
പുള്ളി, ഏതു ബോണ്ടിനും കണ്ടുപിടിക്കാന്‍ പറ്റുന്നത്ര clues ഉണ്ടായിരുന്നു..എന്നാലും ഹോംസ്‌ ഒന്നു ശ്രദ്ധിച്ചില്ല..രോഹിണിയുടെ ഭവ്യത..അതവളുടെ വീടാവാന്‍ വഴിയില്ല..

അപ്പൊ സില്‍ക്‌ എയര്‍ ഇതു സ്ഥിരം പരിപാടിയാണൊ? ..എന്റെ അടുത്തിരുന്ന ഒരു നെഴ്സ്‌ കുട്ടി കരഞ്ഞില്ലാന്നേയുള്ളു..ഗോബിമസാല എത്ര ഭേദം..രാജമ്മയായിരുന്നു..

രണ്ടാം ഭാവത്തില്‍ കൊളസ്റ്റ്രോളിന്റെ തിരനോട്ടം ..യൂറിക്കാസിഡിന്റെ അപഹാരം ...പരിഹാരമായി 101 പ്രദക്ഷിണം അപ്പാര്‍ട്ടുമെന്റിനു ചുറ്റും ,വാഴപിണ്ടി നീരുതീര്‍ഥം ഇതൊക്കെ ഭയന്നു ജലസേചനം നിര്‍ത്തി വച്ചിരിക്കയാണെന്നു തോന്നുന്നു..കന്നിമൂല ഒഴിവാക്കി പെട്ടി-ട്രോളി-റ്റാക്സി സീക്വന്‍സില്‍ നിന്ന് അതാണു മനസ്സിലായതു .. എന്നാല്‍ നിഗമിച്ചപ്പോള്‍ സാല്യപ്രീത്യാര്‍ഥം തീര്‍ഥങ്കരപാപി ആയിരുന്നു..
ഹോംസ്‌..ബാക്കി എന്നെങ്കിലും സറണ്ടര്‍ ആവുമ്പോള്‍!.

ബഹുവ്രീഹി said...

അ! നാട്ടില്‍ പോയിരുന്നു അല്ലെ?

സില്‍ക്‌ എയറിലെ പെണ്‍കുട്ടിയുടെ കൃത്രിമവിനയം !
“ഹെലോ“

:))രസായത് ഇതാണ്. സത്യം. അതുകണ്ടാല്‍ അതുവരെയുള്ള സങ്കടം ഇരട്ടിക്കും.

നല്ല നിരീക്ഷണങ്ങള്‍.

ഞാനും പൂവുലോ ഓണത്തിന് .

എന്താ‍യാലും ഈ മണ്ഠലം തൊട്ടുള്ള പോക്ക് അയ്യപ്പനായിട്ടാവാം..പുലിവാഹനനായി! നേരെ കൊച്ചി! പൈസേം ലാഭം. എടക്കിടക്കാവ്വ്വേം ചെയ്യാം.

Inji Pennu said...

സീപ്പോര്‍റ്റ്ട്‌ എയര്‍പോര്‍ട്ട്‌ റോഡില്‍ സ്മാര്‍ട്ട്‌ സിറ്റിക്കടുത്തായി ചേര്‍ത്തലയില്‍ 12 സെന്റ്‌ ...ങെ!

haha! This is so true.:) haha!
Nalla post priyamvada.

സാജന്‍| SAJAN said...

എഴുത്ത് നന്നായിട്ടുണ്ട് പ്രിയം വദ:)
എന്നിട്ട് ഫോട്ടോസ് ഒക്കെ എന്ത്യേ?

ബിന്ദു said...

ഒഴുകി ഒഴുകിയങ്ങു പോയി ഞാന്‍. :) രോഹിണിക്കുട്ടി നാട്ടില്‍ പോയിട്ട്‌ ചിപ്സണ്‍നും കൊണ്ടുവന്നില്ലേ ബ്ലോഗ്ഗേഴ്സിനായിട്ട്‌? അവിടെയെന്താ മക്‌ ഡൊണാള്‍സില്ലാത്തതെന്നു കുട്ടികള്‍ ചോദിച്ചില്ലേ?

ചീര I Cheera said...

:)

പ്രിയംവദ-priyamvada said...

ബഹു.. അതു ആ പെണ്‍പിള്ളേരുടെ കുഴപ്പമല്ല,നാളെ മുതല്‍ കര്‍മ്മകാണ്ഡത്തിലെക്കു പുനഃപ്രവേശിക്കണമല്ലൊ എന്നുള്ളതാണല്ലോ അവരുടെ മുഖം ഓര്‍മിപ്പികുന്നത്‌.സങ്കടഹേതു അതാണെന്നണു എനിക്ക്‌ തോന്നാറു..

ഉം.. പുലിവാഹനത്തില്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കുക , തള്ളി കൊടുക്കുക എന്നിവ വേണോ ആവോ..


ഇഞ്ചി..ya ya
സാജൊ...സാജന്‍ പടം ഇട്ടിട്ടു വേണം..
p.r..വായിച്ചിട്ടു കരഞ്ഞില്ലലൊ ഭാഗ്യം..
ബിന്ദു...ഉപ്പേരി കൊണ്ടുവന്നു...ഒണമായിട്ടു അതില്ലാതെ വന്നാല്‍ singapore customs എന്തു വിചാരിക്കും?

ബഹുവ്രീഹി said...

hahaha! athe! athaaN~ Sari.

naattiletthiya SEsham maRannupOya "karmakanta :) durithangal" silk air peNkitaavinte ota chiriyilum helloyilum ormma varum. athOte manassu gothambudOSa!

naatil deevaaLi kuLippaanayekkonT pulippuRatthonnu pOyinOkkan theerumanicchu enthaayalum. puliyeyum ErppaaTaakki.

maashu paranja durghatanngaLozhivaakkan 41 divasathe vr^tham nolkkunnunT.

saamye Saranam!

pulivaalu piTicchvonn~ pOyi vanniTT ezhuthaam.

Siju | സിജു said...

അപ്പൊ നാട്ടിലായിരുന്നല്ലേ..

പ്രിയംവദ-priyamvada said...

ബഹു..നല്ലതു ..പോയി വരു..പുലിപ്പാല്‍ ചോദിചാല്‍ പുലിപുറത്താണു വന്നത്‌ എന്നു പറഞ്ഞു പേടിപ്പിക്കെം ആവാം..

സിജുവെ ..സ്വാഗതം കെട്ടൊ ,അപ്പൊ ഇനി കുറെ നാള്‍ സിംഹപുരിയിലാണൊ?
നന്നായി..സപ്തര്‍ഷിയുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു..

qw_er_ty

ഉപാസന || Upasana said...

എല്ലാവര്‍ക്കുമുണ്ട് യാത്രാസങ്കടങ്ങള്‍..
ഈ ഓണത്തിന് നാട്ടില്‍ പോകുന്നത് ഐലാന്റിലാണ്..
എന്റെ കാര്‍ന്നോന്മാരേ കാത്തോളണേ...
നല്ല പോസ്റ്റ് ആയിരുന്നു മാഡം...

പൊട്ടന്‍

Kiranz..!! said...

അഹാ..അപ്പോ ഇത് നേരത്തേ തന്നെയുള്ള പാട്ടായിരുന്നോ ? ഞാന്‍ വിചാരിച്ചു ഇപ്പോഴെങ്ങാണ്ടാ ഈ പടം ഇറങ്ങിയതെന്ന്...:)

Siji vyloppilly said...

ഇതു പോലൊരു കിടിലം സാധനം എഴുതി പോസ്റ്റിയിട്ടുണ്ടോ എന്നറിയാനാണ്‌ ഇടക്കിടേ ഈ വഴി വന്നു നോക്കുന്നത്‌.ആപ്പീസുപണി എന്ന പണി ഒഴിച്ചാല്‍ പിന്നെ പണിപോകും പക്ഷെ വീട്ടു പണീന്നുള്ള പണി ചേട്ടന്‍സിനും പിള്ളേര്‍ക്കും ഒരുകഷ്ണം ബ്രഡും അതുമ്മെ നല്ലൊരു പ്രസ്ന്റേഷന്‍ മോഡലില്‍ കുറച്ച്‌ കെച്ചപ്പും ഒഴിച്ച്‌ വേണെങ്കില്‍ രണ്ട്‌ തക്കാളിം രണ്ടും കാക്കടി എന്നു പറയണ സാധനവും സൈഡീല്‍ വെക്കാം ..ആ പണി ഒരു ദിവസം ഇങ്ങനെയാക്കീട്ട്‌ എന്തെങ്കിലും പോസ്റ്റാവുന്നതേയുള്ളു. ഇതൊക്കെ വായിക്കാന്‍ വേണ്ടി ഇടക്ക്‌ ഇവിടെ വരുന്ന ആരാധക വൃന്ദത്തെ മറക്കരുത്‌.

പ്രിയംവദ-priyamvada said...

അതെ കുട്ടിയെ ...ഈ അടുക്കളകള്‍ സ്ത്രീ ശാക്തികരണത്തെയും സര്‍ഗഃശക്തിയേയും മനഃപൂര്‍വം തടസ്സപ്പെടുത്താനുള്ള പുരുഷാ ഗൂഡാലോചനയുടെ പ്രത്യക്ഷ്യ നിദര്‍ശനമായി ഈ ഉത്തരാധുനികതയുടെ കാലത്തും തുടരുന്നതു തികച്ചും പ്രതിഷേധാര്‍ഹം...;)))
( ഹും ..എത്ര എത്ര അപകടങ്ങള്‍ ഒഴിഞ്ഞു പോയെന്നതിനും കണക്കില്ല... അപനിര്‍മിതിയുടെ അമ്ലരൂക്ഷതയ്ക്കും ക്ഷാര പ്രക്ഷുബ്‌ധതയുടെ എരിപൊരി സഞ്ചാരത്തിനും രക്തസാക്ഷികള്‍ വീട്ടിലുള്ളവര്‍ മാത്രം.. ഹ ഹ )

ചെയ്യാത്ത 500 സിനിമകളാണെന്നു മലയാള സിനിമയ്ക്കു താന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന എന്നു ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ടു ..മലയാള ബ്ലോഗ്ഗിനും എന്റെ സംഭാവന അതാണു...(അത്രയില്ലെങ്കിലും ഒരു പത്തോളം വരും)


സിജിയെ,സഖിയെ എന്റെ ഏകാംഗ ഫാന്‍സ്‌ അസ്സോസിയേഷനുക്കു എല്ലാമെ നീ താന്‍..തല്‍കാലം ആരാധവൃന്ദത്തെ ടിയര്‍ ഗാസ്‌ പ്രയോഗിച്ചു പിരിച്ചുവിടാമല്ലെ, ല്ലെ? :))

btw കമന്റ്‌ വായിച്ചു ഇല്ലാത്ത ബോധം പോലും പോയി...ഞെട്ടിക്കാതെ

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

AnIsH said...

test