Showing posts with label ബ്ലോഗിണി. Show all posts
Showing posts with label ബ്ലോഗിണി. Show all posts

Sunday, 29 July 2007

രോഹിണിയുടെ യാത്രാകുറിപ്പ്

പതിവില്ലാതെ പാക്ക്‌ ചെയ്യാനുള്ള സാധങ്ങളുടെകൂട്ടത്തില്‍ ക്യാമറ ആദ്യമെ എടുത്തു വച്ചപ്പോള്‍ രോഹിണിയുടെ ഭര്‍ ത്താവ് ചോദ്യഭാവത്തില്‍ നോക്കി ..ഒരു ബ്ലൊഗ്ഗര്‍ ക്യാമറ ഇല്ലാതെ നാട്ടില്‍ പോയികൂട !..മലയാളം ബ്ലോഗ്ഗര്‍ അല്ലാത്തിനാലും ബ്ലോഗിനെ പറ്റി രോഹിണി പറയുന്ന വിവരങ്ങള്‍ മാത്രം അറിയുന്ന ആളായതിനാലും രോഹിണി പറഞ്ഞതു കേട്ടു ,അതേയൊ എന്നു മാത്രം പറഞ്ഞു..


സിബി ദൂരെ നിന്നു കൈവീശി ..രോഹിണിയ്ക്കും ഭര്‍ത്താവിനും സമാധാനമായി..കൊതുകിനെതിരെ ഹര്‍ത്താല്‍ എന്നു കേട്ടിരുന്നു. വിമാനത്താവളം വിട്ടു പുറത്തു കടന്ന ഉടനെ റോഡ്‌ ചെറുതായി , നേരിയ വെളിച്ചമുള്ള ഒരു ഉള്‍നാടന്‍ പട്ടണത്തിലെ റോഡിലൂടെ വണ്ടിയോടിയപ്പോള്‍ രോഹിണിയ്ക്കു സംശയം തോന്നി..ഒരു അന്താരഷ്ട്രാ വിമാനത്താവളത്തിലേക്കുള്ള അപ്രോച്‌ റോഡ്‌ ഇത്ര ചെറുതൊ ? വീതിയേറിയ ഹൈ വേയുടെയും വെള്ളിവെളിച്ചത്തിന്റേയും ധാരാളിത്തം നാലു മണികൂര്‍ മുന്‍പുമാത്രമായിയിരുന്നൊ?


സിബിയെ.. ഇതു തന്നെയാണോ റോഡ്‌?



..മൂന്നു വര്‍ഷത്തിനിടയില്‍ റോഡ്‌ തെല്ലും മാറിയിട്ടല്ല എന്നു കണ്ടു അവളുക്കു അത്ഭുതം തോന്നി, അല്‍പം ആശ്വാസവും..ഒക്കെ അങ്ങു മാറിയാല്‍ പിന്നെ എന്തോര്‍ത്തു സങ്കടപ്പെടും,നോസ്റ്റല്‍ജിക്‌ ആവും ? ..ഒരു കുസൃതി ചിരിയോടെ രോഹിണി ഓര്‍ത്തു.



വീട്ടിലെക്കുള്ള വഴിയില്‍ നെല്‍പാടങ്ങള്‍ അധികം കണ്ടില്ല.പകരം നെല്ലുകുത്തുന്ന മില്ലുകള്‍.


ഇതിനൊക്കെ നെല്ലു എവിടുന്നാണു സിബി?


തമിഴ്‌നാട്ടില്‍ നിന്നാണു..


പുഴയില്‍ നിറച്ചു വെള്ളമുണ്ടൊ?


ഉവ്വു ..കാണണൊ?...


വേണമെന്നില്ല ..


ഇയിടെ p യുടെ ബ്ലോഗില്‍ അതിന്റെ പടം കണ്ടതാണല്ലൊ..


പാടം ഒക്കെ നികത്തിയോ?..


ഇല്ല റോഡ്‌ സൈഡില്‍ ഇല്ലായെന്നേയുള്ളു, ഉള്ളിലേക്കു ഉണ്ടു..



നാട്ടിലെ എറ്റവും ഇഷ്ടപ്പെട്ട കാഴ്ച്ചയായിരുന്നു,ഇളം പച്ച വയലുകളും വയല്‍ക്കരയിലെ തെങ്ങിന്‍ തോപ്പില്‍ നിന്നു എത്തിനോക്കുന്ന വീടുകളുടെ മേലാപ്പും...


സിബിയ്ക്കു എല്ലാ കുഴിയും പരിചയമായതിനാല്‍ അതൊക്കെ ഒഴിവാകാനായി കാറു ഒരു അഭ്യാസിയെപ്പൊലെ ചെരിച്ചും വളച്ചുമെല്ലാം ഓടികുന്നു.


ഇതു പണ്ടു അനിയന്‍ പഠിച്ചിരുന്ന പ്രൈമറി സ്കൂള്‍ അല്ലെ ?



ഒ ..അതിപ്പൊ എന്‍‌ജിനീയറിംഗ് കോളേജ് ആണു.


മാമന്റെ വീട്ടില്‍ ആദ്യം ല്ലെ...



ആയ്കോട്ടെ..


ആ ചെറിയ വഴിയില്‍ എത്ര നല്ല നല്ല വലിയ വീടുകള്‍ അതിനു മുന്നിലെ ഇട റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നു ,ഇതൊക്കെ ആരാ ഒന്നു നികത്തുക? രോഹിണിക്കു വല്ലാത്ത ധാര്‍മിക രോഷം തോന്നി..അവളെ ഗൗനിക്കാതെ കൂറ്റന്‍ അരിലോറികള്‍ ആടിയുലഞ്ഞു കടന്നു പോയി.
ഈ വഴിയിലും ഒരു റൈസ്‌ മില്ല് ഉണ്ട്‌ ..സിബി പറഞ്ഞു



മഴ നനഞ്ഞു നില്‍ക്കുന്നു, കുടിയിലെ ചെമ്പരുത്തിയും ചെത്തിയും ..ഈയിടെ S -ഇന്റെ ബ്ലോഗില്‍ ഇതൊക്കെ കണ്ടതിനാല്‍ രോഹിണിയ്ക്കു പുതുമ തോന്നിയില്ല..മാമി അമ്പലത്തിലെ ഉണ്ണിയപ്പപ്രസ്സാദം തന്നു.കഴിക്കേണ്ടായിരുന്നു എന്നു തോന്നി.അതിന്റെ സ്വാദ്‌ ഒാര്‍മകളില്‍ ഭദ്രമായിരുന്നേനെ.മാമന്‍ പാവപെട്ട കുട്ടികളുക്കു പഠനം സഹായം പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണു.ദാനശീലനു രോഹിണി പേന കൊടുത്തു.ആ സന്ദര്‍ശനം അവരെ സന്തുഷ്ടരാക്കി എന്നു തോന്നി.അടുത്തുള്ള ആ വലിയ വീടുകളില്‍ ഒന്നുകില്‍ അമ്മയും അച്ഛനും മാത്രമെ അല്ലെങ്കില്‍ ആരുമില്ല എന്ന അവസ്ഥയാണെന്നു പറഞ്ഞു.



ഇറങ്ങട്ടെ ,അവരു കാത്തിരിക്കുന്നുണ്ടാവും.


അമ്പലത്തിന്റെ മുന്നിലെ ആലും കുളവും വാഴതോപ്പും മാറ്റമില്ലാതെ നില്‍കുന്നു..നന്നായി..ഒരു ആവാസവ്യവസ്ഥ നിലനിന്നുപോകട്ടെ.


ഈ വഴിയില്‍ പള്ളി ഇതു പുതിയാതാണ്ല്ലൊ ,നല്ല ഭംഗി.



ഗേറ്റില്‍ നിന്നു നോക്കിയാല്‍ വീടു കാണുന്നില്ല ജാതി മരങ്ങള്‍ വീടിനെ വിഴുങ്ങുന്ന കാലം വിദൂരമല്ല എന്നു തോന്നി..മുറ്റത്തെ ചെമ്പകമെവിടെ? ജാതിയും തെങുല്ലാതെ ഉണ്ടായിരുന്ന മറ്റു മരങ്ങള്‍ എല്ലാം കാരണവര്‍ വെട്ടി വിറ്റു എന്നു തോന്നുന്നു.ഭാഗ്യം ,തുളസി തറയില്‍ വേറൊന്നും നട്ടിട്ടില്ല..


കൃഷി നഷ്ടം ..കൊടുക്കാന്‍ പോകുകയാ..കാരണവര്‍ പറഞ്ഞു..


ഇവിടിപ്പൊ സ്ഥലത്തിനു നല്ല വിലയാണു ..


ശരിയായിരിക്കും ,നെടുമ്പാശേരിയില്‍ വിമാനം പറന്നകലുന്ന ശബ്ദം ഇവിടെ വ്യക്തമായി കേള്‍ക്കാമല്ലോ



അ പഴയ വലിയ വീട്ടില്‍ അനേകം ഇലക്‍ട്രൊണിക്‌ ഉപകരണങ്ങള്‍ .പലതും കേടായി ,ചിലതു പുതിയതു...
മൈക്രൊ വേവ്‌ മാത്രമാണില്ലാതിരുന്നതു..അതാണു ഒന്നു വേണമെന്നു പറഞ്ഞത്‌.
അതെയൊ..രോഹിണി ഭവ്യമായി പറഞ്ഞു


വലിയപാട്ടി പതിവുപോലെ വേവലാതിയിലാണു..ഇഡിലിമാവില്‍ വെള്ളം ചേര്‍ത്തു..ചട്ടണിക്കു അരയ്കാന്‍ വാടി വീണ തേങ്ങ പെറുക്കി കൂട്ടിയിട്ടിരിക്കുന്നതില്‍ നിന്നു ചെറിയാരെണ്ണം തിരഞ്ഞെടുത്തു.. കൂട്ടി വച്ച കാപ്പിയില്‍ ചൂടു വെള്ളം ഒഴിച്ചു..എങ്കിലും എല്ലാത്തിനും സ്വാദ്‌ ഉണ്ടാവും, കിണര്‍ വെള്ളത്തിനു സ്വാദ്‌ പകരാന്‍ കഴിയും എന്നു തോന്നുന്നു.


ചെറിയ പാട്ടി തിരക്കിട്ടു കണക്കെഴുതുകയാണു.
..കാളി തേങ്ങ മടല്‍ 4.60 പൈസ...അല്ലെങ്കില്‍ മറന്നു പോകും..
കണക്കു പുസ്തകം മടക്കി വച്ചു ഗുളിക കഴിക്കാന്‍ പോയി..ഇന്‍സുലിനും എടുക്കണം.
രോഹിണി പുസ്തകം മറിച്ചു നോക്കി..മൊബൈല്‍ ചാറ്ജ് ചെയ്യാ‍ന്‍ 500 ,ജാതി വിറ്റ വകയില്‍ ഇനി ബാക്കി കിട്ടാനുള്ളതു.. 6300 . പഴയതാളുകളൊന്നില്‍ ബൈ പാസ്സ്‌ സര്‍ജെറി അമൃത ..2.5 ലക്ഷം..
പാട്ടി തിരിച്ചു വന്നു ,സിബിയ്ക്കു എത്രയാ കൊടുത്തെ? അവനോടു എത്രമണിക്കാണു വരാന്‍ പറഞ്ഞതു ?..
അന്തമില്ലാത്ത വേവലാതികള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ രോഹിണി ക്യാമറ എടുത്തു കുടിയിലേക്കിറങ്ങി.


തൊഴുത്തിന്റെ പടം പിടിക്കണൊ ,അതൊ കിണറിന്റെ പടം പിടിക്കണൊ?ഏതായിരിക്കും കൂടുതല്‍ നൊസ്റ്റാല്‍ജിക്‌? ഈ വലിയ പാട്ടിയുടെ മുഖത്തെ ചുളിവുകള്‍..നന്നായിരിക്കും..


വലിയ പാട്ടി വിലക്കി , ഇത്ര അടുത്തുനിന്നു വേണ്ട...കിഴവിയെപോലെ ഇരിക്കും.. കൊറച്ചു ദൂരെ നിന്നു മതി..ങെ!




പൂജാ മുറിയില്‍ അമൃതാന്ദമയിയും സായിബാബയും മുഖ്യ സ്ഥാനത്തിരിക്കുന്നതു കണ്ടു ..മകള്‍ അമ്മയുടെ ഭക്ത,ചെറിയ മരുമകള്‍ സായി ഭക്ത..എന്തെങ്കിലും ഒന്നില്ലാത്ത ആളുകളില്ലാത്രെ.. മുറികളുടെ സ്ഥാനം മറ്റാന്‍ പോവുകയാണു , വാസ്തു പുരുഷനു അസ്വസ്ഥത ഉണ്ടാക്കുന്ന നിലയിലാത്രെ ഇപ്പൊഴത്തെ കിടപ്പ്‌.



നഗരത്തിലേക്കുള്ള യാത്ര , റോളര്‍ കോസ്റ്റര്‍ റൈഡ്‌ പോലെ .വെള്ളം ഒഴുകിപോവാനുള്ള യാതൊരു വഴിയും ഇല്ല ,കാല്‍ നടപാത എന്നൊരു കണ്‍സെപ്റ്റ്‌ തന്നെ ഇല്ല..റോഡിനു വേണ്ടി വണ്ടികളും കാല്‍നടക്കാരും മഴ വെള്ളവുമെല്ലാം മല്‍സരിക്കുന്നുവെന്നു തോന്നി.



അതെയ്‌ ഇവിടെ നാടു മുഴുവനും അങ്ങു പുരോഗമിച്ചു ..ആകെ മൊത്തം ഒരു തീം പാര്‍ക്ക്‌ സ്റ്റൈല്‍ ആണു...


ഇപ്പൊ ഒരു മാതിരി തമാശ കേട്ടലൊന്നും ഒരു ഗുമ്മില്ല,രോഹിണിയുടെ ഒരു ദിവസം എത്ര തമാശകളിലൂടെയാണു കടന്നു പോകുന്നതു .അവള്‍ കണ്ണടച്ചിരുന്നു.



സിബി ഇനി അടുത്തെവിടെയാ ഇന്റര്‍നെറ്റ്‌കഫെ ? 24 മണികൂര്‍ പോലും ആയില്ല ,ചാംഗിയില്‍ വച്ചു മെയില്‍ എല്ലം ക്ലിയര്‍ ചെയ്തതാണു എന്നിട്ടും ഭര്‍താവിനു വിത്ഡ്രോയല്‍ സിംറ്റംസ്‌ കണ്ടു തുടങ്ങി..
ബ്ളാക്ക്ബെറി ഇല്ലെ ?
അതുപോര...ഒരു ഫയല്‍ ക്ളിയറ് ചെയ്യാനുണ്ടു.
കാക്കനാടു എത്തിയാല്‍ ഒന്നുണ്ട്‌.


നിനക്കെങ്ങിനെ അറിയാം? ..


രോഹിണി ത്രികാലജ്ഞാനിയെപ്പോലെ മന്ദഹസിച്ചു..



അനിയത്തിയും ഭര്‍ത്താവും നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു,ഇനി പോകുന്നതു വരെ രണ്ടുപേരുടെയും വായും അടഞ്ഞിരിക്കുന്ന പ്രശനമില്ല ,പുരുഷകേസരികള്‍ മിതഭാഷികളെപോലെ കളി പറഞ്ഞു.


അവര്‍ നാട്ടു വിശേഷങ്ങളുടെ കെട്ടഴിച്ചു ,ചേട്ടനും ഭാര്യയും അവരുടെ അടുത്തു താമസിക്കുന്നതിനു വേണ്ടി നോക്കി വച്ചിരിക്കുന്ന വീടുകളെയും സ്ഥലങ്ങളേയും പറ്റി വിവരിച്ചു..വില കേട്ടു തല തിരിഞ്ഞു.. പാടം നികത്തി നിര്‍മിച്ചിരികുന്ന 'വാലി'കള്‍ കരപാടങ്ങളില്‍ 'മെഡോസ്‌' പിന്നെ ചെറിയ കുന്നുകളില്‍ 'ഹൈറ്റ്‌സും' .പേരെല്ലാം അര്‍ത്ഥവത്തായതു..ഇന്റര്‍നെറ്റില്‍ നോക്കി, വില്ല എല്ലാം സോള്‍ഡൗട്ട്‌..കേരളത്തില്‍ വീടുകൃഷി മാത്രമാണിപ്പോള്‍ ലാഭത്തില്‍ നടക്കുന്നത്‌.



സ്മാര്‍ട്ട്‌ സിറ്റി ആണു ഈ വിലവിസ്ഫോടനത്തിന്റെ പ്രഭവ കേന്ദ്രം എന്നു പത്ര പരസ്യങ്ങള്‍ സാക്ഷ്യപ്പെടുത്തി ,എല്ലാ വീടുകളുക്കും പ്ലോട്ടുകളുക്കും സ്മാര്‍ട്ട്‌ സിറ്റിയില്‍ നിന്നുള്ള ദൂരമാണു , സീപ്പോര്‍റ്റ്ട്‌ എയര്‍പോര്‍ട്ട്‌ റോഡില്‍ സ്മാര്‍ട്ട്‌ സിറ്റിക്കടുത്തായി ചേര്‍ത്തലയില്‍ 12 സെന്റ്‌ ...ങെ!


ഫ്ളാറ്റുകള്‍ നോക്കി നഗരത്തിലെത്തിയ രോഹിണിയ്ക്കു ,നഗരം മാലിന്യകൂമ്പാരമാണെന്നു A യുടെ ബ്ലോഗില്‍ കണ്ടിരുന്നതിനാല്‍ അത്ഭുതം തോന്നിയില്ല, ഇനി ഇതിന്റെ പടം പിടിച്ചു ബ്ലൊഗിലിട്ടു സ്വതവെ ദുര്‍ബലമനസ്കരയായ NRI ബ്ലൊഗ്ഗെര്‍സിന്റെ മനഃസമാധാനം നഷ്ടപ്പെടുത്തേണ്ട എന്ന് അവള്‍ തീരുമാനിച്ചു.



ഹോസ്പിറ്റലില്‍ പനി പിടിച്ചു കിടന്ന അമ്മാവനെ കണ്ടു മടങ്ങുമ്പോള്‍ ഇടനാഴിയിലെ നീല സാരി അണിഞ്ഞ പെണ്‍കൂട്ടത്തിന്റെ വിളര്‍ത്ത മുഖങ്ങളെ രോഹിണി അതീവ സഹതാപത്തോടെ നോക്കി ,അവരുടെ കഥ വായിച്ചിരുന്നല്ലൊ. ചുമരിലെ നിറഞ്ഞ ചിരിയുടെ ചെറിയ ലാഞ്ചന പോലും അവിടെ കണ്ടില്ല.



ഒ ഇന്നൊന്നും നടക്കുന്ന മട്ടില്ല സിനിമ കണ്ടാലോ.സിനിമാപ്രിയന്റെ
ശബ്ദം കേട്ടു .. ...ആയ്കൊട്ടെ..



സിറ്റിയിലൂടെ നടക്കുന്നതും റോഡ്‌ ക്രോസ്സ്‌ ചെയ്യുന്നതുമെല്ലം
ബുദ്ധിമുട്ടാണെന്നു അനിയത്തി പറഞ്ഞപ്പോള്‍ ഇത്രയക്കു തോന്നിയിരുന്നില്ല. രണ്ടു വര്‍ഷം എന്റെ കാല്‍കീഴില്‍ കഴിഞ്ഞ നഗരമല്ലെ.


ഇറങ്ങാനും കേറാനും സമ്മതിക്കാതെ തിരക്കിട്ടു പായുന്ന ബസ്സുകള്‍ , ബസ്സ്റ്റോപ്പില്‍ ചെളി കുഴി ,ബസ്സ്‌ നിര്‍ത്തുന്നതു റോഡിനു നടുവില്‍.. വെറുതെയല്ല ചെറിയ ദൂരത്തിനു പോലും ആളുകള്‍ ഒട്ടൊ പിടിക്കുന്നത്‌. ചോദിച്ചതു കൂടുതലാണെന്നറിയാമെങ്കിലും, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിക്കു ഒരു ചെറിയ കൈതാങ്ങ്‌ എന്ന പതിവു ഹെഡിലാണു ഇത്തരം സാമ്പത്തികാബദ്ധങ്ങള്‍ എഴുതി തള്ളാറുള്ളതെന്നോറ്ത്തു.



കുളം എന്നവസാനിക്കുന്ന പേരു ഈ നഗരത്തിന്റെ വളരെ ചേരുന്നുവല്ലോ ,പേരിന്റെ ഉല്‍ഭവം എവിടെ നിന്നാണെ ങ്കിലും അതു നഗരഹൃദയത്തിലെ റോഡിലെ കുഴികള്‍ അതു അന്വര്‍ത്ഥമാക്കുന്നുണ്ട്‌.



തിരക്കിലൂടെ നീന്തി തീയേറ്റ്രിനറ്റുത്തെത്തി..ടികെറ്റില്ല , സെക്കന്റ്‌ ഷോയക്കു ഇരട്ടി വിലയില്‍ തരാമെന്നു പെട്ടിക്കടയുടെ പിന്നില്‍ നിന്നൊരു സിനിമാപ്രവര്‍ത്തകന്‍ പറഞ്ഞു.പ്രതിസന്ധിയിലായ സിനിമ വ്യവസായത്തിനുവേണ്ടി ജനം സഹിക്കുന്ന കഷ്ടപ്പാടുകള്‍ ലാല്‍ ജോസ്‌ അറിയുന്നുണ്ടോ? ശ്രീനിവാസന്‍ അറിയുന്നുണ്ടോ ?
എതിരെയുള്ള ഡി സി ബൂക്സ്‌ ആണു രോഹിണിയെ സന്തോഷിപ്പിച്ച്തു.


പക്ഷെ ഇന്നു ഞായറാഴ്ച്ചയാ കെട്ടൊ.. രോഹിണി മുഖം വീര്‍പ്പിച്ചു.



സിനിമയിലെ ദുബായി രോഹിണിക്കു അപരിചിതമായിരുന്നില്ല..ഫിഷ്‌ മാര്‍ക്കെറ്റും ക്രീക്കും,പിന്നെ അ ബോട്ട്‌ യാത്ര പോലും അവളുക്ക്‌ നിത്യകാഴ്ച്ച പോലെ...ജബെല്‍ അലിയിലേക്കു പോകാനുണ്ടെന്നു കള്ളം പറയുന്ന ഉപനായകനെ നല്ല പരിചയം തോന്നി..




ദിവസങ്ങള്‍ എത്ര പെട്ടെന്നാണു തീറ്‌ന്നു പോകുന്നത്‌.പെട്ടിയിലെ സാധനങ്ങള്‍ പോലെ .



'തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ എന്റെ ഗ്രാമം കൊതിക്കാറുണ്ടിന്നും..തിരികെ മടങുവാന്‍ ..തീരത്തണയുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും' സിനിമയിലെ ആ പാട്ടാണു രണ്ടു ദിവസമായി ചുണ്ടില്‍..


തീര്‍ച്ചയായും,..കുറച്ചു കൂടി കാശുണ്ടാക്കി വരു.. മഴയത്തു തലയാട്ടി നിന്ന വാഴകൂട്ടം പറഞ്ഞു .



വണ്ടി വന്നു.. മടക്കയാത്ര പതിവു പോലെ നിശബ്ദം



സില്‍ക്‌ എയറിലെ പെണ്‍കുട്ടിയുടെ കൃത്രിമവിനയത്തിന്റെ ചിറകിലേറി രോഹിണിയും ഭര്‍ത്താവും വീണ്ടും ,സൂര്യനെതിരെ ,ആകാശമാളം നോക്കി പറന്നകന്നു.





കിരണിന്റെ പാട്ട് ഇവിടെ: (തിരികെ ഞാന്‍ വരുമെന്നു..