Tuesday 21 October 2008

ഫെമിനിസ്റ്റുകള്‍ മാത്രം സഞ്ചരിക്കുന്ന ബസ്‌.

പത്തു വറ്ഷങ്ങളുക്കു അപ്പുറം ,തിരുവനന്തപുരം നഗരം ..തിങ്കളാഴ്ച്ച രാവിലെ 8 മണി
കുട്ടിയെ ഏല്‍പ്പിച്ചു ജോലിക്കു പോവാന്‍ ഒരുങ്ങി,ഗേറ്റ്‌ അനങ്ങുന്നതും കാത്തു നില്‍ക്കുന്ന ഒരുവള്‍


ഹാവൂ..ശാന്ത എത്തി..
പ്രത്യക്ഷദൈവത്തൊടെന്ന പോലെ "എന്തേ ശാന്തെ വൈകിയതു" എന്നു വളരെ ഭവ്യതയോടെ ചോദിച്ചു..


അതു പിന്നെ മോട കെട്ടിയ്യോന്‍ കുറച്ചു ദിവസ്സിയായ്‌ വന്നിട്ടു, പെണ്ണു കരച്ചിലാ...
പിന്നെ ...ഹും ..രാവിലെ 6.30 നു പേയാടു നിന്നു സിറ്റിയിലെക്കു ബസില്‍ വരുന്ന ഒറ്റ പെണ്ണുങ്ങളുക്കും ഭറ്ത്താവില്ല ...ഇവക്കു പൈത്യം...


ശാന്ത അതു കയ്പ്പുള്ള സ്വരത്തില്‍ പറഞ്ഞിട്ടു ഒന്നു ചിരിച്ചു .....


ശാന്തയും ആ സൗഭാഗ്യം പണ്ടെ വേണ്ടെന്നു വച്ചിരിക്കുയാണു...ഉപേക്ഷിച്ചു കടന്നു കളഞ്ഞ ആ ഓട്ടോക്കാരനെ മറന്നു കളഞ്ഞേക്കാന്‍ മകളോടു പറഞ്ഞും കഴിഞ്ഞു...... അല്ലാ പിന്നെ....


ശാന്ത കൂടുതല്‍ അശാന്തയാവുന്നതിനു മുന്‍പു പടി കടന്നു.


6.30 നുള്ള ബസ്സിലാണു ശാന്തയടക്കമുള്ള അടുക്കള ജോലിക്കാരി പെണ്ണുങ്ങള്‍ തിരുവനന്തപുരം സിറ്റിയിലേക്കു എത്തുന്നതു...
രണ്ടോ മുന്നോ വറ്ഷത്തെ വിവാഹജീവിവിതം ഒന്നൊ രണ്ടൊ കുട്ടികള്‍ ...ഒരു ജോലിക്കും പോവാതെ ചിലറ്, സ്ത്രീധന ബാക്കി അങ്ങിനെ എന്തൊക്കെയോ കാരണങള്‍ പറഞ്ഞു കുടിച്ചു വന്നു ഭാര്യയെ തല്ലുന്നവര്‍ ,സഹികെടുമ്പോള്‍ ഒരു ദിവസം ധൈര്യപൂര്‍വ്വം വലിച്ചെറിഞ്ഞു സിറ്റിയിലേക്കു വണ്ടികയറും..


ഇതാണു മിക്കവരുടെയും പൂര്‍വകഥ .അവരുടെ കവിളിലെ കരിമംഗലങ്ങള്‍ കണ്ണിരുണങ്ങിയ പാടുകളാണെന്നു തോന്നും ..
ഈ ധൈര്യശാലികള്‍ തിരുവന്തപുരത്തിന്റെ പ്രതേയ്കതയായി തോന്നിയിട്ടുണ്ടു ,അവിടെ എല്ലാ ജാതിയിലും നില നിലക്കുന്ന മാതൃദായക്രമമാണെന്നു തോന്നുന്നു അവറ്ക്കി ധൈര്യം നല്‍കുന്നതു..വട്ക്കുന്നു വന്നവരെ ഈ ധൈര്യം അല്‍പം അത്ഭുതപ്പെടുത്താറുണ്ടു....


കണ്ണിലെ തിളക്കവും വായിലെ പല്ലും നഷ്ടപ്പെട്ടിട്ടും മുരുകനെ ഒരിക്കലും കുറ്റപ്പെടുത്താതെ അയാളൊടൊപ്പം എന്നെങ്കിലും പഴനിയില്‍ പോകണമെന്നു മാത്രമാണു അവലോസുപൊടി വറുക്കാന്‍ വരുന്ന വള്ളി ആഗ്രഹിച്ചിരുന്നതു .അറ്ദ്ധരാത്രിയിലെ സ്വാതന്ത്ര്യം ഷാപ്പില്‍ എന്നും ആവോളം ആഘോഷിച്ച ശേഷം ഓടയില്‍ വിശ്രമം ആരംഭിക്കുന്ന വറ്ക്കി ചേട്ടന്‍ വീട്ടിലെ കയറുകട്ടിലില്‍ ഉറക്കം ഉണരുന്നതും ത്രേസ്യാ ചേടത്തി കുറി നടത്തി പെണ്‍പിള്ളേരെ കെട്ടിക്കുന്നതും അല്ലെ നാട്ടു നടപ്പു?..


ഏതായാലും ശാന്തയുടെ ആ വെളിച്ചപ്പെടലിനു ശേഷം ശാന്തമാരെയെല്ലാം ഫെമിനിസ്റ്റ്‌ ബസിലെ സഞ്ചാരിണികള്‍ എന്നായിരുന്നു ഞങ്ങള്‍ വിളിച്ചാദരിക്കാറു..
അയല്‍ ഗ്രാമങ്ങളില്‍ നിന്നു വരുന്ന അവരെ പി ടി പി നഗറില്‍ ,ശാസ്തമംങലത്ത് ,ജവഹര്‍ നഗറില്‍ , പ്രശാന്ത്‌ നഗറില്‍ എലലാം അഴുക്കു തുണികളും ,പാത്രങ്ങളും കാത്തിരുന്നു .ഫ്രിഡ്ജില്‍ തലേന്നത്തെ കടും മഞ്ഞ പുളിശേരിയും, ചൂര കറിയും


ആ വീടുകളിലെ വെറുതെ ചില ഭാര്യമാരില്‍ ,അസി. ബാങ്ക്‌ മാനേജര്‍ ആയ ഒരു സ്ത്രീ ഉണ്ടായിരുന്നു...എഴുതി തെളിയുന്ന ഒരു കഥാകാരി ഉണ്ടായിരുന്നു, അവറ്ക്കു വിദ്യാസമ്പന്നരായ ഭറ്ത്താക്കന്മാരും.. എന്നാല്‍ നിറ്ഭാഗ്യവശാല്‍ ഉദ്യോഗപറ്വ്ത്തില്‍ പെണ്‍പ്പിറവികള്‍ ഒരു പടി മുന്നിലായിരുന്നു . ഭറ്ത്താവിന്റെ അസൂയാകലുഷിതമായ പരിഹാസങ്ങള്‍ കേട്ടില്ലെന്നു നടിച്ചു ,കഴുത്തിലെ താലികയറും മക്കളെയും മാറി മാറി നോക്കി നെടുവീപ്പിട്ടു , ഒന്നും സംഭവിക്കാത്തതു പോലെ അവറ് തിടുക്കത്തില്‍ ഓഫീസിലേക്കു ഒട്ടൊയില്‍ കയറി പോയിരുന്നു.


ആ വീടുകളിലെ വെറുതെ ചില ഭറ്ത്താക്കന്മാരില്‍, ഭാര്യയുടെ ഒഡേറ്ലിയെ പോലെ റിട്ടയെറ്ഡ്‌ ജീവിതം കഴിക്കാന്‍ വിധിക്കപെട്ട ഒരു കേണല്‍ ഉണ്ടായിരുന്നില്ലെ? ഉറപ്പായും ഒരാള്‍ ഉണ്ടായിരുന്നു..ഭാര്യ സായി ഭജന്‍ എന്നു പറഞ്ഞു പോവുന്നതെവിടെ എന്നു അറിയുന്ന ഒരു MD യും ഉണ്ടായിരുന്നിരിക്കണം...ഇല്ലെ?


ഒന്നര വറ്ഷത്തെ വിവാഹ ജീവിതത്തിനു ശേഷം, അപൂറ്വ്വം ചില സായാന്‍‌ഹങ്ങള്‍ പോലും ഭറ്ത്താവിനും അവന്റെ പ്രിയ സ്നേഹിതനും ഒറ്റയ്ക്കു വിട്ടു കൊടുക്കാന്‍ മടിച്ചു, കലി തുള്ളി വീട്ടിലേക്കു മടങ്ങിയ ഒരു സുന്ദരി ഉണ്ടായിരുന്നു ....മൂക്കു കയറിന്റെ, പരിഭവം പറച്ചിലുകളുടെ ,കണ്ണിരിന്റെ ,തലവേദനകളുടെ അനന്ത സാധ്യതകള്‍ അവള്‍ ആയോധമുറകളാക്കിയതു അവളെ പറഞ്ഞു ആരു പഠിപ്പിച്ചിട്ടാണു?..


ഒരു മിടുക്കിയുണ്ടായിരുന്നു ,പ്രസന്ന വദന...ശമ്പളം മുഴുവന്‍ പിടിച്ചു വാങ്ങിയും ,അവളെ അടക്കി ഭരിച്ചും ഒരു മിടുക്കനും....ഒടുവില്‍ ഒന്നും സഹിക്കാന്‍ കഴിയാതെ എല്ലാം അവ്സാനിപ്പിച്ചു കടന്നു പോയി അവള്‍ ...ലക്ഷ്മണ രേഖകള്‍ വരയ്ക്കണമെന്നും ,കന്നിനെ കയം കാണിക്കരുതെന്നും ആ മിടുക്കനെ ആരൊ ബോദ്ധ്യപ്പെടുത്തിയിരുന്നുവത്രെ....


ആരായിരിക്കും ? അല്ലെങ്കില്‍ പ്രതേയ്കിച്ചു ആരുമായിരിക്കില്ല, ഇതെല്ലാം അവരെ പറഞു പഠിപ്പിച്ചതു-ജനിതിക ദോഷം,ആറ്ജിത സ്വഭാവ വൈകല്യങ്ങള്‍,വളര്‍ത്തു ദോഷം ,നാട്ടു നടപ്പു, മഞ്ഞകണ്ണടകള്‍ ..അങ്ങിനെ എന്തും ആവാം..
വിവാഹം എന്നാല്‍ എതിറ് കഷിയെ നൂറു ശ്തമാനം വരുതിയില്‍ നിറുത്തുന്നതിനുള്ള അനുമതി പത്രം അല്ലെന്നും മറിച്ചു പരസ്പര
പൂരകമായി ,പങ്കാളിക്കാവശ്യമായ സ്പെസ് വിട്ടുകൊടുത്തു ജീവിക്കുന്നതാണു അതിന്റെ വിജയമന്ത്രം എന്നും ആരും വിശദീകരിച്ചു തന്നെന്നു വരില്ല.. മനസ്സിലാക്കി വരുമ്പൊള്‍ വൈകി പോവുന്നതാവാം മുഖ്യ പരാജയകാരണം.


എങ്കിലും ഒന്നു ചോദിച്ചൊട്ടെ ,ദാമ്പത്യം പോലെ മറ്റേതെങ്കിലും ബന്ധമുണ്ടൊ?..എത്രയും സുന്ദരമാകാനും ഭീകരമാകാനും കഴിയുന്നത്.വെറുതെയല്ലാത്ത ഭാര്യയും ഭറ്ത്താവും എത്ര ശതമാനം വരും? ആറ്ക്കെങ്കിലും അറിയുമൊ ?..


വെറുതെ ഒന്നു അറിഞ്ഞിരിക്കാനാ.....



അനുബന്ധം....


പത്തു വറ്ഷത്തിനിപ്പുറം ആ ഫെമിനിസ്റ്റുകളുടെ ബസ്സിനു എന്തു സംഭവിച്ചിരിക്കും? അതിലെ പുലറ്ക്കാല റ്റ്രിപ്പിലെ സഞ്ചാരിണികള്‍... ,അവറ് ഇപ്പൊഴും ഉണ്ടൊ? അവരിലെ പുതു തലമുറ ചയില്‍ഡ്‌ കെയറ് ജീവനകാരികള്‍ ആയി എങ്കിലും മോക്ഷം നേടിയിരിക്കില്ലെ ?പുതു തൊഴില്‍ സാധ്യതകള്‍ കാരണമുള്ള ഹൈ അട്ട്രിഷന്‍ വീട്ടമ്മമാറ് യന്ത്രവല്‍ക്കരണം നടപ്പാക്കി പ്രതിരോധിച്ചിരിക്കാനാണു സാധ്യത ...എന്നാല്‍ ഭക്ഷണം... ഔട്ട്‌ സോറ്സ്സ് ചെയ്തിരിക്കുമോ?..



നമതിനു ഒരു കംമന്റ്‌ എഴുതി തുടങ്ങിയതാണു ,അതിങ്ങനെയായി..:)

37 comments:

പ്രിയംവദ-priyamvada said...

വെറുതെ കുറെ ചോദ്യങള്‍:)

ഭൂമിപുത്രി said...

...അഥവാ ‘ഫെമിനിസം റിഡിഫൈൻഡ്’
എന്റെ വക,തലേക്കെട്ടിനൊരു വാല്!

പ്രിയംവദേ,ബാംഗ്ലൂരിലും ബോംബെയിലും ഹൈദരബാദിലും തിരുവനന്തപുരത്തും മാത്രമല്ല,ഇൻഡ്യയിലൊട്ടാകെ ഇവരുടെ കഥയ്ക്കൊരൊറ്റ തിരക്കഥയേ ഉള്ളു.ഞാൻ പലരുടേയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് കണ്ടുപിടിച്ചതാണത്.
ചുരുക്കം ചിലർ കുടഞ്ഞെറിയും.ബാക്കിയുള്ളവർ
‘ആൺതുണ’എന്ന മിഥ്യയിൽ കള്ളുകുടിയനെ
നോൺ-പേയിങ്ങ് ഗസ്റ്റായി വീട്ടിൽ താമസിപ്പിയ്ക്കും.
ശൊ!‘താലിക്കയർ’ എന്നൊന്നും പറഞ്ഞ് കളയല്ലേ!
കമ്പ്ലീറ്റ് സീരിയലുകളോടുന്നത് ഈ ഒരു ചരടിൽ
തൂങ്ങിയാൺ.
നല്ലൊരു പോസ്റ്റിനു തംസപ്പ്!
(പ്രിയംവദയുടെ പോസ്റ്റുകൾ ആഗ്രഗേറ്ററുകളിൽ വരാറില്ലേ?എനിയ്ക്കെങ്ങിനെ മിസ്സായോ എന്തോ!)

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു...

Lathika subhash said...

ചിന്തിപ്പിക്കുന്ന പോസ്റ്റ്.
അഭിനന്ദനങ്ങള്‍.

പ്രിയ said...

:) പ്രിയംവദേ, കുറേയേറെ മുഖങ്ങളെ ഒന്നൊന്നായി മനസിലേക്ക് കൊണ്ടു വന്നു ഈ പോസ്റ്റ്. പറഞ്ഞത് പോലെ ഏറ്റവും സുന്ദരവും ഏറ്റവും ഭീകരവും ആക്കാന്‍ പറ്റുന്ന മറ്റൊരു ബന്ധവും ഇല്ല തന്നെ.

"....വിവാഹം എന്നാല്‍ എതിറ് കഷിയെ നൂറു ശ്തമാനം വരുതിയില്‍ നിറുത്തുന്നതിനുള്ള അനുമതി പത്രം അല്ലെന്നും മറിച്ചു പരസ്പരപൂരകമായി ,പങ്കാളിക്കാവശ്യമായ സ്പെസ് വിട്ടുകൊടുത്തു ജീവിക്കുന്നതാണു അതിന്റെ വിജയമന്ത്രം എന്നും ആരും വിശദീകരിച്ചു തന്നെന്നു വരില്ല...."

അഭിപ്രായവും പറയാന്‍ ആകുന്നില്ല.

namath said...

ദിസ് പാര്‍ട്ട് ഓഫ് ദി പ്രോഗ്രാം ഈസ് സ്പോണ്‍സേര്‍ഡ് ബൈ വേണ്ടായിരുന്നു. :-)))) അല്ലാതെ തന്നെ പോസ്റ്റ് കൊള്ളാം.

ഈ ഇമോഷണല്‍ ഇന്‍വെസ്റ്റുമെന്‍റ് ഒരു തൊല്ല തന്നെ.ജാക്പോട്ട്. കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ!

കമന്‍റു ബോക്സിനു താഴെയുള്ള അജ്ഞാത സ്ത്രീലിംഗമോ പുല്ലിംഗമോ? അജ്ഞാത ചേര്‍ത്തുപയോഗിക്കുമ്പോള്‍ യുണീസെക്സാവുമോ? തനിയെ നില്‍ക്കുമ്പോള്‍ സ്ത്രീലിംഗമാകുമോ? ചോദ്യം ഭൂമിപുത്രിക്കിരിക്കട്ടെ.

smitha adharsh said...

കിടിലന്‍ പോസ്റ്റ്...
ഇത്തരം ഫെമിനിസ്റ്റ്‌ ഒണ്‍ലി ബസുകള്‍ നമ്മുടെ നാട്ടില്‍ എന്നല്ല..ഈ ലോകത്ത് തന്നെ ഒരുപാടുണ്ട്.പക്ഷെ,പറഞ്ഞിട്ടെന്താ...പെണ്ണുങ്ങള്‍ക്ക്‌,ഈ കള്ള് കുടിയന്മാരുടെ തല്ലും കൊണ്ട്,അവര്ക്കു പിന്നേം കുടിക്കാന്‍ പൈസ എടുത്തു കൊടുക്കാനാ വിധി..അതില്‍ കൂടുതല്‍ അവര്‍ അത് തന്നെ ഇഷ്ടപ്പെടുന്നു എന്ന് വേണമെന്കില്‍ പറയാം..
എനിക്കറിയാവുന്ന നന്ദിനി,സുശീല..മേരി ചേച്ചി..ഇവരൊക്കെ ഇപ്പോഴും നല്ല സ്റ്റൈല്‍ ആയി ഫെമിനിസ്റ്റ്‌ ബസില്‍ പോയി ജീവിക്കുന്നവര്‍ ഉണ്ട് കേട്ടോ.ഇപ്പൊ,ദേ..പുരുഷ പ്രജകള്‍ എല്ലാം എന്നെ തല്ലാന്‍ വരും..

നരിക്കുന്നൻ said...

നന്നായി കെട്ടോ.. ഇത്തരം ചോദ്യങ്ങൾ ഇനിയും ചോദിക്കൂ..

Kaithamullu said...

പ്രിയംവദയോട് ഞാന്‍ പറയാന്‍ വിചാരിച്ചത് പ്രിയ പറഞ്ഞിരിക്കുന്നു!
:-)

-മനസ്സിലാക്കി വരുമ്പോഴേക്കും കാലം കൈയില്‍ നിന്ന് പിടി വിട്ട് പോയിരിക്കും!

ബഷീർ said...

(ദാമ്പത്യം പോലെ മറ്റേതെങ്കിലും ബന്ധമുണ്ടൊ?..എത്രയും സുന്ദരമാകാനും ഭീകരമാകാനും കഴിയുന്നത്.)


വെറും ചോദ്യമല്ല .. ഉത്തരം തേടേണ്ട ചൊദ്യം തന്നെ

പരസ്പര വിശ്വാസവും സ്നേഹവുമുണ്ടെങ്കില്‍ ദാമ്പത്യം ഒരു മഹാ കാവ്യം തന്നെ.. അല്ലാത്ത അവസ്ഥയില്‍ ...അതിനെന്ത്‌ പറയും.. അറിയില്ല..

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവരാണെന്ന സത്യം മറക്കുന്നതാണു കുഴപ്പങ്ങള്‍ക്ക്‌ കാരണം

മലമൂട്ടില്‍ മത്തായി said...

ഏചു കെട്ടിയാല്‍ മുഴച്ചു നില്കും എന്ന ചൊല്ലാണ് ഓര്മ വരുന്നതു. ബന്ധങ്ങളുടെ കാര്യത്തില്‍ കൊണ്ടും കൊടുത്തും പോകാന്‍ പറ്റിയാല്‍ മാത്രമെ ശരിയാകു. ഒത്തു പോകാന്‍ പറ്റില്ല എന്ന് തോന്നിയാല്‍ ഇട്ടിട്ടു പോരുക എന്നതാണ് എന്റെ ലൈന്‍, അതില്‍ സ്ത്രീപക്ഷവും പുരുഷപക്ഷവും ഒന്നും ഇല്ല.

ഭൂമിപുത്രി said...

‘അനോണിമസ്സി’ന്റെ കാര്യാണോ നമത് ചോദിച്ചേ?
അതിനല്ലേ ‘അനോണീ’ന്നു ഓമനപ്പേരു-യൂണീസെക്സ്!
മലയാളത്തിലാണെങ്കിൽ ‘ൻ’ഉണ്ടല്ലൊ പ്രശ്നപരിഹാരത്തിൻ

വികടശിരോമണി said...

പ്രിയംവദേ,കുമാരനാശാൻ സീതയിൽ രണ്ടുവാക്കുകളുപയോഗിക്കുന്നു.പ്രിയം,ഹിതം.നമുക്കു പ്രിയമായതെല്ലാം ചെയ്യാനാവുന്നില്ല,ഹിതമായവ നാം അംഗീകരിക്കുന്നു,അനുഭവിക്കുന്നു.
നല്ലപോസ്റ്റ്.ആശസകൾ...

Jayasree Lakshmy Kumar said...

ഈ പോസ്റ്റിനൊരു salute.

നന്നായിരിക്കുന്നു

പ്രിയംവദ-priyamvada said...

കൈതമാഷു,
experience അഭികാമ്യമല്ല ,എന്നാല്‍ അറിഞ്ഞുവരുമ്പോള്‍ വൈകിയും പോക്കുന്നു.. ഒരു കോഴ്സുംസും സെറ്ട്ടിഫികറ്റും മിനിമം യോഗ്യതയാക്കിയാലോ....:)

അതെ ഇതൊരു തരത്തില്‍ ജാക്ക്പോട്ട്‌തന്നെ!.
ഉവ്വ്,പറയുന്നത്ര എളുപ്പമല്ല ഒന്നും,വിട്ടുവീഴ്ച്ചകള്‍ അനിവാര്യം..നമതു,മത്തായി,വികടശിറൊമണി ,ബഷീറ്!
എന്നിരുന്നാലും ,പുതു ജീവിതം തുടങ്ങുന്നവരോടു അടക്കി വാഴണമെന്നും അടങ്ങി വാഴണമെന്നും ഉപദേശിക്കുന്നവരെ അപലപിക്കുന്നു..ദാമ്പത്യത്തിലെ സ്ത്രീപീഡന,പുരുഷപീഡന പറ്വ്വങ്ങളുക്കു അറിഞ്ഞൊ അറിയാതെ ഒരു പ്രേരണ ആവും ഇതു :(


തന്റെതല്ലാത്ത കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരൊ ,ഉപേക്ഷിച്ചവരൊ ആയ ,കുടുമ്പഭാരം നിറവേറ്റാന്‍ കുറുക്കുവഴികള്‍ തേടാതെ അദ്ധ്വാനിച്ചു ജീവിക്കാന് ‍സന്ന്ദ്ധത കാണിയ്ക്കുന്നവരുമായ ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ്‌ ബസ്സിലെ യാത്രക്കാരികള്‍ക്കു ഒരു സല്യൂട്ട്‌ .എന്താ അങിനെയല്ലെ സ്മിത,ഭൂമിപുത്രി,പ്രിയ,ലക്ഷ്മി,ലതി ?


നന്ദി,നരികുനി,രഞ്ന്ജിത്.

വായനയ്ക്കും അഭിപ്രായമറിയിച്ചതിനും എല്ലാ കൂട്ടുകാറ്ക്കും നന്ദി..നന്ദി..

യാരിദ്‌|~|Yarid said...

എന്താണാവൊ എല്ലാവരും എക്സാഗറേറ്റ് ചെയ്തെഴുതുന്നത്? ഇതിനൊരു മറുവശം ഉള്ള കാര്യം മറന്നു പോകുന്നു ചിലപ്പോഴെങ്കിലും. പഴി മുഴുവന്‍ ആണുങ്ങള്‍ക്ക് മാത്രം...!

അഭിപ്രായം പറഞ്ഞുവെന്നു മാത്രം. തര്‍ക്കിക്കാനൊന്നുമില്ല. അതിനു സമയവുമില്ല...:)

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

ക്ഷമാപണത്തോടെ ഒരു വിയോജന സൂത്രവാക്യം.
ഹ്യൂമനിസം>ഫെമിനിസം>സെല്‍ഫിസം

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നന്നായിരിക്കുന്നു.
but, മുന്‍വിധികള്‍ അങ്ങിങ്ങു മുഴച്ചു നില്‍ക്കുന്നതായി തോന്നി.

പ്രിയംവദ-priyamvada said...

കരീം മാഷു ,
വിയോജിക്കുന്നതില്‍ വിരോധം ഇല്ല,ഇതു തന്നെ നമതിനൊരു വിയോജനകുറിപ്പായി എഴുതി തുടങ്ങിയതാണു.ഫെമിനസത്തിലും ആന്റിഫെമിനിസത്തിലും ഒരു പോലെ blind spots ഉണ്ടു എന്നു മനസ്സിലാക്കിയതിനു ശേഷം ഈ സൂത്രവാക്യത്തോടു തന്നെയാണു തത്വത്തില്‍ യോജിപ്പ്‌...ഏതു ഇസമാണെങ്കിലും ഒരുതരം ഫാനറ്റിസത്തില്‍ അവസാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം...:)

ഫെമിനിസത്തിലെ തീവ്രവാദത്തോടും ദാറ്ശനിക ദുഖങ്ങളോടും പ്രതിപത്തിയില്ല,എന്നാല്‍ സ്ത്രീ സ്വനതം കഴിവുകളില്‍ വിശ്വസിക്കാണമെന്നും, പ്രതിസന്ധികളില്‍ തളറ്ന്നു സ്വയം ഒരു ദുരന്ത കഥാ പാത്രം എന്നു വിലപിക്കാതെ ആതമധൈര്യത്തോടെ ഒക്കെയും നേരിടണമെന്നു പറയുന്ന ,സ്ത്രീയുടെ ആത്മവിശ്വസം കൂട്ടുന്ന, വനിതവിമോചനകരോടു പ്രിയം..ഒരു ഫെമിനിസ്റ്റ്‌ ആഹ്വാനവും ഒരിക്കലും കെട്ടില്ല എങ്കിലും അതിജീവനം ഒരു കലയാക്കുന്ന പാവം സ്ത്രീകളോടു ബഹുമാനം.അത്രെയുള്ളു, യാരിദ്‌,ഇതില്‍ exageration coefficient tending to 1 ആണു :))ജീവിക്കൂ,ജീവിക്കാന്‍ അനുവദിക്കൂ എന്നാണു രണ്ടു കൂട്ടരോടും പറയാണുള്ളതു.

ജിതേന്ദ്രന്‍,
പുരുഷപീഡനം ഒരുപക്ഷെ ചില വിവാഹ'ബന്ധനങ്ങ'ളില്‍ മാത്രമെ കാണൂ ,എന്നാല്‍ സ്ത്രീപീഡനം സ്ത്രീയുടെ എതു ജീവിതഘട്ടങ്ങളിലും സംഭവിക്കാം എന്നതിനാല്‍ ഈ വിഷയത്തില്‍ അല്‍പം സ്ത്രീപക്ഷചായ്‌വു ഇല്ലാതില്ല.

വായനയ്ക്കും അഭിപ്രായമറിയിച്ചതിനും നന്ദി

ഭൂമിപുത്രി said...

എന്താ സ്ത്രീകൾക്ക് മാത്രമെ പ്രശ്നങ്ങളുള്ളോ,
പെണ്ണുങ്ങളോക്കെ നല്ലവരും ആണുങ്ങളൊക്കെ ചീത്തയുമാണോ?കുടുംബത്തിൽ പുരുഷന്മാർ പീഢിയ്ക്കപ്പെടുന്നില്ലേ? ഈ തരത്തിൽ പലരും ചോദിയ്ക്കാറുണ്ട്.ന്യായമായ സംശയം.
ഇതൊക്കെപ്പറഞ്ഞ് മനസ്സിലാക്കാനെന്തൊരുപാടാൺ എന്നും വിചാരിച്ച് ഞാൻ ചിലപ്പോൾ മിണ്ടാതെയിരിയ്ക്കും.
പ്രിയംവദയുടെ ഈ വാചകം-
“പുരുഷപീഡനം ഒരുപക്ഷെ ചില വിവാഹ'ബന്ധനങ്ങ'ളില്‍ മാത്രമെ കാണൂ ,എന്നാല്‍ സ്ത്രീപീഡനം സ്ത്രീയുടെ എതു ജീവിതഘട്ടങ്ങളിലും സംഭവിക്കാം എന്നതിനാല്‍ ഈ വിഷയത്തില്‍ അല്‍പം സ്ത്രീപക്ഷചായ്‌വു ഇല്ലാതില്ല”
ഞാൻ കാണാതെ പഠിച്ച്വെയ്ക്കാൻ പോണു.ഇത്ര ലളിതമായത് പറഞ്ഞ് വെയ്ക്കാമെന്ന് എനിയ്ക്കറിയില്ലായിരുന്നു ട്ടൊ :)

പ്രിയംവദ-priyamvada said...

Thanks ,Bhoomi puthri ...Any way few interesting marriage jokes for you ..If already heard ,sorry yaar.


*It is difficult to understand GOD. He makes such beautiful things as women
and then he turns them into Wives!

*Prospective husband: Do you have a book called 'Man, The Master of Women'?
Salesgirl: The fiction department is on the other side, sir.;)

*Man wishes his wife be beautiful, economical ,good cook etc etc…But law permits only one .

ഭൂമിപുത്രി said...

കൊള്ളാം കൊള്ളാം :))

ഇട്ടിമാളു അഗ്നിമിത്ര said...

പ്രിയംവദ.. ഇതെന്നെ ഓര്‍മ്മിപ്പിച്ചത് കോളേജ്കാലത്തെ ബസ്സ് യാത്രയാണ്.. അതിലെ പെട്ടിപ്പുറം ഇങ്ങനെ ചിലരുടെ കുത്തകയായിരുന്നു...

ചള്ളിയാന്‍ said...

ചില്ല് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ>

പ്രിയംവദ-priyamvada said...

ഇട്ടിമാളുവമ്മെ....ഉവ്വല്ലെ?

challiyan ..പുതിയ anjali ഉപയോഗിച്ചു നോക്കിയോ?

നിരക്ഷരൻ said...

തലക്കെട്ട് കണ്ടപ്പോള്‍ ഒരു സംശയത്തോടെയാണ്‌ വായിക്കാന്‍ തുടങ്ങിയത് . വായിച്ചില്ലായിരുന്നെങ്കില്‍ നഷ്ടായിപ്പോയേനെ.

Sapna Anu B.George said...

തകര്‍ത്തു, കലക്കി

കല്യാണിക്കുട്ടി said...

kollaam.nannayittu chinthippikkunna oru post....
priyamvadha paranjathu sathyamaanu...ithrayadhikam sundaramaakaanum bheekaramaavaanum veroru relationshipinum kazhiyilla.

കണ്ണനുണ്ണി said...

നല്ല കുറെ ചോദ്യങ്ങള്‍... നന്നായി..

yetanother.softwarejunk said...

Welcome to Malayalam Crossword.

http://crossword.mashithantu.com/

എറക്കാടൻ / Erakkadan said...

അടിപൊളി പോസ്റ്റ്‌

Sureshkumar Punjhayil said...

Bussil Pennungal mathramakumpol...!

Manoharam, Ashamsakal...!!!

Sapna Anu B.George said...

ഞാനിവിടെ വന്നിട്ടുണ്ടോ ആവോ???

SUJITH KAYYUR said...

valare nalla post. abhinandanangal

Unknown said...

Feministuakl ennookke kandappol njaan karuthi, mahilaa manikal maathrame postunnullanu, ennaal vannappol muzhuvan purusha simhangal..
Akathuvannappol aanu njaanee vishaalamaaya show room kandathu.
Ohk pakshe onnu shariyaanu, evide poyaalum veettu velakkaarikal palarum vidhavakalo, harthaavillaathavaro, upekshikkappettavaro aanu..

Siji vyloppilly said...

priyamvadechi..sukham alle? puthiyathonnum kanunnilla..vallapozhum ezhuthu..