കുട്ടിയെ ഏല്‍പ്പിച്ചു ജോലിക്കു പോവാന്‍ ഒരുങ്ങി,ഗേറ്റ് അനങ്ങുന്നതും കാത്തു നില്‍ക്കുന്ന ഒരുവള്‍
ഹാവൂ..ശാന്ത എത്തി..
പ്രത്യക്ഷദൈവത്തൊടെന്ന പോലെ "എന്തേ ശാന്തെ വൈകിയതു" എന്നു വളരെ ഭവ്യതയോടെ ചോദിച്ചു..
അതു പിന്നെ മോട കെട്ടിയ്യോന്‍ കുറച്ചു ദിവസ്സിയായ് വന്നിട്ടു, പെണ്ണു കരച്ചിലാ...
പിന്നെ ...ഹും ..രാവിലെ 6.30 നു പേയാടു നിന്നു സിറ്റിയിലെക്കു ബസില്‍ വരുന്ന ഒറ്റ പെണ്ണുങ്ങളുക്കും ഭറ്ത്താവില്ല ...ഇവക്കു പൈത്യം...
ശാന്ത അതു കയ്പ്പുള്ള സ്വരത്തില്‍ പറഞ്ഞിട്ടു ഒന്നു ചിരിച്ചു .....
ശാന്തയും ആ സൗഭാഗ്യം പണ്ടെ വേണ്ടെന്നു വച്ചിരിക്കുയാണു...ഉപേക്ഷിച്ചു കടന്നു കളഞ്ഞ ആ ഓട്ടോക്കാരനെ മറന്നു കളഞ്ഞേക്കാന്‍ മകളോടു പറഞ്ഞും കഴിഞ്ഞു...... അല്ലാ പിന്നെ....
ശാന്ത കൂടുതല്‍ അശാന്തയാവുന്നതിനു മുന്‍പു പടി കടന്നു.
6.30 നുള്ള ബസ്സിലാണു ശാന്തയടക്കമുള്ള അടുക്കള ജോലിക്കാരി പെണ്ണുങ്ങള്‍ തിരുവനന്തപുരം സിറ്റിയിലേക്കു എത്തുന്നതു...
രണ്ടോ മുന്നോ വറ്ഷത്തെ വിവാഹജീവിവിതം ഒന്നൊ രണ്ടൊ കുട്ടികള്‍ ...ഒരു ജോലിക്കും പോവാതെ ചിലറ്, സ്ത്രീധന ബാക്കി അങ്ങിനെ എന്തൊക്കെയോ കാരണങള്‍ പറഞ്ഞു കുടിച്ചു വന്നു ഭാര്യയെ തല്ലുന്നവര്‍ ,സഹികെടുമ്പോള്‍ ഒരു ദിവസം ധൈര്യപൂര്‍വ്വം വലിച്ചെറിഞ്ഞു സിറ്റിയിലേക്കു വണ്ടികയറും..
ഇതാണു മിക്കവരുടെയും പൂര്‍വകഥ .അവരുടെ കവിളിലെ കരിമംഗലങ്ങള്‍ കണ്ണിരുണങ്ങിയ പാടുകളാണെന്നു തോന്നും ..
ഈ ധൈര്യശാലികള്‍ തിരുവന്തപുരത്തിന്റെ പ്രതേയ്കതയായി തോന്നിയിട്ടുണ്ടു ,അവിടെ എല്ലാ ജാതിയിലും നില നിലക്കുന്ന മാതൃദായക്രമമാണെന്നു തോന്നുന്നു അവറ്ക്കി ധൈര്യം നല്‍കുന്നതു..വട്ക്കുന്നു വന്നവരെ ഈ ധൈര്യം അല്‍പം അത്ഭുതപ്പെടുത്താറുണ്ടു....
കണ്ണിലെ തിളക്കവും വായിലെ പല്ലും നഷ്ടപ്പെട്ടിട്ടും മുരുകനെ ഒരിക്കലും കുറ്റപ്പെടുത്താതെ അയാളൊടൊപ്പം എന്നെങ്കിലും പഴനിയില്‍ പോകണമെന്നു മാത്രമാണു അവലോസുപൊടി വറുക്കാന്‍ വരുന്ന വള്ളി ആഗ്രഹിച്ചിരുന്നതു .അറ്ദ്ധരാത്രിയിലെ സ്വാതന്ത്ര്യം ഷാപ്പില്‍ എന്നും ആവോളം ആഘോഷിച്ച ശേഷം ഓടയില്‍ വിശ്രമം ആരംഭിക്കുന്ന വറ്ക്കി ചേട്ടന്‍ വീട്ടിലെ കയറുകട്ടിലില്‍ ഉറക്കം ഉണരുന്നതും ത്രേസ്യാ ചേടത്തി കുറി നടത്തി പെണ്‍പിള്ളേരെ കെട്ടിക്കുന്നതും അല്ലെ നാട്ടു നടപ്പു?..
ഏതായാലും ശാന്തയുടെ ആ വെളിച്ചപ്പെടലിനു ശേഷം ശാന്തമാരെയെല്ലാം ഫെമിനിസ്റ്റ് ബസിലെ സഞ്ചാരിണികള്‍ എന്നായിരുന്നു ഞങ്ങള്‍ വിളിച്ചാദരിക്കാറു..
അയല്‍ ഗ്രാമങ്ങളില്‍ നിന്നു വരുന്ന അവരെ പി ടി പി നഗറില്‍ ,ശാസ്തമംങലത്ത് ,ജവഹര്‍ നഗറില്‍ , പ്രശാന്ത് നഗറില്‍ എലലാം അഴുക്കു തുണികളും ,പാത്രങ്ങളും കാത്തിരുന്നു .ഫ്രിഡ്ജില്‍ തലേന്നത്തെ കടും മഞ്ഞ പുളിശേരിയും, ചൂര കറിയും
ആ വീടുകളിലെ വെറുതെ ചില ഭാര്യമാരില്‍ ,അസി. ബാങ്ക് മാനേജര്‍ ആയ ഒരു സ്ത്രീ ഉണ്ടായിരുന്നു...എഴുതി തെളിയുന്ന ഒരു കഥാകാരി ഉണ്ടായിരുന്നു, അവറ്ക്കു വിദ്യാസമ്പന്നരായ ഭറ്ത്താക്കന്മാരും.. എന്നാല്‍ നിറ്ഭാഗ്യവശാല്‍ ഉദ്യോഗപറ്വ്ത്തില്‍ പെണ്‍പ്പിറവികള്‍ ഒരു പടി മുന്നിലായിരുന്നു . ഭറ്ത്താവിന്റെ അസൂയാകലുഷിതമായ പരിഹാസങ്ങള്‍ കേട്ടില്ലെന്നു നടിച്ചു ,കഴുത്തിലെ താലികയറും മക്കളെയും മാറി മാറി നോക്കി നെടുവീപ്പിട്ടു , ഒന്നും സംഭവിക്കാത്തതു പോലെ അവറ് തിടുക്കത്തില്‍ ഓഫീസിലേക്കു ഒട്ടൊയില്‍ കയറി പോയിരുന്നു.
ആ വീടുകളിലെ വെറുതെ ചില ഭറ്ത്താക്കന്മാരില്‍, ഭാര്യയുടെ ഒഡേറ്ലിയെ പോലെ റിട്ടയെറ്ഡ് ജീവിതം കഴിക്കാന്‍ വിധിക്കപെട്ട ഒരു കേണല്‍ ഉണ്ടായിരുന്നില്ലെ? ഉറപ്പായും ഒരാള്‍ ഉണ്ടായിരുന്നു..ഭാര്യ സായി ഭജന്‍ എന്നു പറഞ്ഞു പോവുന്നതെവിടെ എന്നു അറിയുന്ന ഒരു MD യും ഉണ്ടായിരുന്നിരിക്കണം...ഇല്ലെ?
ഒന്നര വറ്ഷത്തെ വിവാഹ ജീവിതത്തിനു ശേഷം, അപൂറ്വ്വം ചില സായാന്‍ഹങ്ങള്‍ പോലും ഭറ്ത്താവിനും അവന്റെ പ്രിയ സ്നേഹിതനും ഒറ്റയ്ക്കു വിട്ടു കൊടുക്കാന്‍ മടിച്ചു, കലി തുള്ളി വീട്ടിലേക്കു മടങ്ങിയ ഒരു സുന്ദരി ഉണ്ടായിരുന്നു ....മൂക്കു കയറിന്റെ, പരിഭവം പറച്ചിലുകളുടെ ,കണ്ണിരിന്റെ ,തലവേദനകളുടെ അനന്ത സാധ്യതകള്‍ അവള്‍ ആയോധമുറകളാക്കിയതു അവളെ പറഞ്ഞു ആരു പഠിപ്പിച്ചിട്ടാണു?..
ഒരു മിടുക്കിയുണ്ടായിരുന്നു ,പ്രസന്ന വദന...ശമ്പളം മുഴുവന്‍ പിടിച്ചു വാങ്ങിയും ,അവളെ അടക്കി ഭരിച്ചും ഒരു മിടുക്കനും....ഒടുവില്‍ ഒന്നും സഹിക്കാന്‍ കഴിയാതെ എല്ലാം അവ്സാനിപ്പിച്ചു കടന്നു പോയി അവള്‍ ...ലക്ഷ്മണ രേഖകള്‍ വരയ്ക്കണമെന്നും ,കന്നിനെ കയം കാണിക്കരുതെന്നും ആ മിടുക്കനെ ആരൊ ബോദ്ധ്യപ്പെടുത്തിയിരുന്നുവത്രെ....
ആരായിരിക്കും ? അല്ലെങ്കില്‍ പ്രതേയ്കിച്ചു ആരുമായിരിക്കില്ല, ഇതെല്ലാം അവരെ പറഞു പഠിപ്പിച്ചതു-ജനിതിക ദോഷം,ആറ്ജിത സ്വഭാവ വൈകല്യങ്ങള്‍,വളര്‍ത്തു ദോഷം ,നാട്ടു നടപ്പു, മഞ്ഞകണ്ണടകള്‍ ..അങ്ങിനെ എന്തും ആവാം..
വിവാഹം എന്നാല്‍ എതിറ് കഷിയെ നൂറു ശ്തമാനം വരുതിയില്‍ നിറുത്തുന്നതിനുള്ള അനുമതി പത്രം അല്ലെന്നും മറിച്ചു പരസ്പര
പൂരകമായി ,പങ്കാളിക്കാവശ്യമായ സ്പെസ് വിട്ടുകൊടുത്തു ജീവിക്കുന്നതാണു അതിന്റെ വിജയമന്ത്രം എന്നും ആരും വിശദീകരിച്ചു തന്നെന്നു വരില്ല.. മനസ്സിലാക്കി വരുമ്പൊള്‍ വൈകി പോവുന്നതാവാം മുഖ്യ പരാജയകാരണം.
എങ്കിലും ഒന്നു ചോദിച്ചൊട്ടെ ,ദാമ്പത്യം പോലെ മറ്റേതെങ്കിലും ബന്ധമുണ്ടൊ?..എത്രയും സുന്ദരമാകാനും ഭീകരമാകാനും കഴിയുന്നത്.വെറുതെയല്ലാത്ത ഭാര്യയും ഭറ്ത്താവും എത്ര ശതമാനം വരും? ആറ്ക്കെങ്കിലും അറിയുമൊ ?..
വെറുതെ ഒന്നു അറിഞ്ഞിരിക്കാനാ.....
അനുബന്ധം....
പത്തു വറ്ഷത്തിനിപ്പുറം ആ ഫെമിനിസ്റ്റുകളുടെ ബസ്സിനു എന്തു സംഭവിച്ചിരിക്കും? അതിലെ പുലറ്ക്കാല റ്റ്രിപ്പിലെ സഞ്ചാരിണികള്‍... ,അവറ് ഇപ്പൊഴും ഉണ്ടൊ? അവരിലെ പുതു തലമുറ ചയില്‍ഡ് കെയറ് ജീവനകാരികള്‍ ആയി എങ്കിലും മോക്ഷം നേടിയിരിക്കില്ലെ ?പുതു തൊഴില്‍ സാധ്യതകള്‍ കാരണമുള്ള ഹൈ അട്ട്രിഷന്‍ വീട്ടമ്മമാറ് യന്ത്രവല്‍ക്കരണം നടപ്പാക്കി പ്രതിരോധിച്ചിരിക്കാനാണു സാധ്യത ...എന്നാല്‍ ഭക്ഷണം... ഔട്ട് സോറ്സ്സ് ചെയ്തിരിക്കുമോ?..
നമതിനു ഒരു കംമന്റ് എഴുതി തുടങ്ങിയതാണു ,അതിങ്ങനെയായി..:)