Thursday 12 July 2007

വായനാ പങ്കു തരുമൊ?

സ്നേഹിതരെ..

വായനപ്രിയരായ ബൂലോകരെ .. ഞങ്ങളുടെ കൊച്ചു book club -il പുസ്തകം തിരഞ്ഞെടുക്കാന്‍ ഒന്നു സഹായിക്കുമോ?

മലയാളത്തില്‍ പുതിയ (കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍) പ്രസിദ്ധികരിക്കപെട്ട കഥ /ലേഖന സമഹാരങ്ങളില്‍ (കവിത വേണ്ട ..താങ്ങൂല്ല)എന്തൊക്കെയാനെന്നു പറഞ്ഞു തരുമൊ? വായിക്കേണ്ടവരെ പറഞ്ഞു തരുമൊ? ആനുകാലികങ്ങള്‍ പതിവായി വായിക്കന്‍ പറ്റാത്തിനാല്‍ വിവരം കമ്മി.


പുതിയ എഴുത്തുകാരുടെ കൃതികളാണു ഉദ്ദേശിക്കുന്നതു...പഴയതെല്ലാം MT,zachariya,Sara joseph VKN,മുകുന്ദന്‍,സേതു ,മാധവികുട്ടി ഒക്കെ ഇവിടെ stock ഉണ്ടു, അല്ലെങ്കിലും ബുക്ക്‌ സ്റ്റാള്‍ അതൊക്കെ പ്രദര്‍ശിപ്പിക്കുന്നതു കൊണ്ടു പെട്ടെന്നു തിരഞ്ഞെടുക്കാം..പക്ഷെ പുതിയ എഴുത്തുകാരുടെ കൃതികള്‍ കാണാറുണ്ടേങ്കിലും നല്ലതാണൊ എന്നറിയാത്തതിനാല്‍ വാങ്ങാന്‍ മടിയാണു..



K.R Mallika ,Priya A.S , പിന്നെ? പിന്നെ....?..? തുടങ്ങിയവരുടെ പുസ്തകങ്ങള്‍ എവിടെ നിന്നു ലഭിക്കും?
വടക്കുംനാഥനെന്റെ നടയിലെ current books-ഇല്‍ കേവലം രണ്ടു മണിക്കൂര്‍ മാത്രമാണു പൊതുവെ ഈ തിരഞ്ഞെടുപ്പിനു കിട്ടാറുള്ളതു...'നിര്‍മലയും വിശാലനും' അവിടെ കാണുമെന്നു കരുതുന്നു..
വേറെ ബുക്ക്‌ സ്റ്റാള്‍ ?
ഇന്ദുലേഖ.കോം പോലെ വെറെ എതെങ്കിലും ലിങ്ക്സ്‌ അറിയാമൊ?




കഴിഞ്ഞ യാത്രയില്‍ പുസ്തകപ്രിയായ ഭാര്യയെ impress ചെയ്യാന്‍ ഭര്‍ത്താവ്‌ ഒന്നു ശ്രമിച്ചു..ഭാര്യയുടെ ലിസ്റ്റ്‌ നു പുറമെ പുതിയതു വാങ്ങാന്‍ വേണ്ടി ഒരു മലയാള സാഹിത്യക്കാരന്റെ പേരകുട്ടിയോടു ഏതൊക്കെയാണു വാങ്ങേണ്ടതെന്നു ചോദിച്ചു ......മല്ലിക യുനിസ് ,കമല ഗോവിന്ദ് കണ്ടാല്‍ വങ്ങാന്‍ മറക്കണ്ട എന്നു !

(അവനോടെനിക്കൊരു മൊഴി ചോദിക്കാന്‍ ബാക്കിയുണ്ട്‌ ..നിലവറയിലെ മുറിചുരിക ഇപ്പോഴും വിറയ്ക്കുന്നു)


പിന്നെ എന്റെ 6 മരുമക്കള്‍ CBSEക്കാര്‍ ..മലയാളം പത്രം പോലും വിക്കി വിതുമ്പി വായിക്കുന്നവര്‍ ..നീയിപ്പൊഴും വായിക്കുന്നുവൊ എന്നു നിറകണ്ണുകളോടെ ചോദികുന്ന സഹോദരി..ഹും..



അപ്പോള്‍ നല്ല വായനക്കാരായ മലയാളം ബ്ലോഗ്ഗെര്‍സിനോടു ചോദിക്കാം എന്നു തോന്നി ..ഒരു തിരഞ്ഞെടുപ്പിനു സമയം അധികം മറ്റു ലഭിക്കാനിടയില്ലാത്ത പ്രവാസി ബുക്ക്‌ ശേഖരണക്കാര്‍ക്കും പ്രയോജനപ്പെട്ട്ക്കും എന്നു തോന്നി..നിങ്ങള്‍ ഇഷ്ടപ്പെട്ട പുസ്തകം പറയൂ..എനിക്കിഷ്ടപ്പെടുമൊ എന്നു ചിന്തിക്കെണ്ട.....

25 comments:

പ്രിയംവദ-priyamvada said...

ബൂലൊകരെ ..ഭൂലൊക വായനാ പങ്കു തരുമൊ?

കണ്ണൂരാന്‍ - KANNURAN said...

www.mobchannel.com സന്ദര്‍ശിക്കൂ... അവിടെ നല്ല കുറെ പുസ്തകങ്ങള്‍ ലഭ്യമാണ്.

Inji Pennu said...

ഹ്ഹ്! പ്രിയംവദാ‍ാസ് ശുട്ടിടുവേന്‍!:)

മുന്‍പൊരിക്കല്‍ രേഷ്മയും പിന്നീടൊരിക്കല്‍ ഞാനും ഈ ചോദ്യം ഉറക്കെയുറക്കെ ചോദിച്ചിട്ടുണ്ടായിരുന്നു...അതിന്റെ കമന്റ്സ് വായിക്കാന്‍ നേരമുണ്ടൊ?
http://reshan.blogspot.com/2006/06/blog-post.html
http://entenaalukettu.blogspot.com/2006/07/blog-post_2864.html

ഇതില്‍ കൊറെയധികം പുലികളുടെ പുപ്പുലികളുടെ സജഷന്‍സ് ഉണ്ട്...

myexperimentsandme said...

ഇഞ്ചിയേ, പ്രിയംവട ചോദിച്ചത് പുതിയ എഴുത്തുകാരാണല്ലോ.

പ്രിയംവദ-priyamvada said...

കണ്ണൂരാന്‍ ..നന്ദി ,ചിലതു order ചെയ്യാമെന്നു കരുതുന്നു.

നന്ദി ഇഞ്ചി ..വായിക്കാത്തതു ചിലതുണ്ടു.. ചോരശാസ്ത്രം ഒക്കെ

വക്കാരി ..തന്നെ തന്നെ

രാജ് said...

മോഹനകൃഷ്ണന്റെ ‘പാലൈസ്’ പി.പി.രാമചന്ദ്രന്റെ ‘കാണെക്കാണെ’

കവിത വേണ്ടതാണ് :)

വിഷ്ണു പ്രസാദ് said...

അന്‍വര്‍ അബ്ദുള്ള-ഡ്രാക്കുള‌-നോവല്‍
ദേശമേ ദേശമേ....-താഹാ മാടായി
കോന്തല-കല്പറ്റ നാരായണന്‍(ആത്മകഥാപരം)
അച്യുതം-എന്‍.പ്രദീപ് കുമാര്‍- നോവല്‍-മാതൃഭൂമി
അരുമ-മനേക ഗാന്ധി-റെയ്ന്‍ബോ
കേരളത്തിലെ കാട്ടു പൂക്കള്‍(പഠനം)


ബാക്കി പിന്നെ തരാം...:)

Dinkan-ഡിങ്കന്‍ said...

സുരേഷ് പീറ്റര്‍ തോമെസിന്റെ “2048 കിലോമീറ്റര്‍”
ശ്രീബാലാ മേനൊന്റെ “19 കനാല്‍ റോഡ്”
ബിജുരാജ്&ബിനു എടനാടിന്റെ “മനസിന്റെ അപകോളനീകരണം” (യൂഗീ വാ തിഓഗോംഗോയുറ്റെ കൃതിയുടെ വിവര്‍ത്തനം)
അനുവാര്യരുടെ “യാത്രാപുസ്തകത്തില്‍ ചില അപരിചിതര്‍”
സജീവ് ഏത്താടന്റെ “കൊടകരപുരാ‍ണം” (ന്താ അത് ഇവിടേ പറഞ്ഞൂടെ :) )
പിന്നെ വിഷ്ണുമാഷ് പറഞ്ഞതെങ്കിലും അന്‍‌വറിന്റെ “ഡ്രാക്കുള”, പിന്നെ “കുത്സിതനീക്കങ്ങളില്‍ ദൈവം”

പെട്ടെന്ന് ഓര്‍ത്തതാണേ.. തെറ്റുണെറ്റ്ങ്കില്‍ എന്നെ ഇടിച്ചാല്‍ മതി, ചീത്ത വിളിക്കെണ്ടാട്ടോ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചാത്തന്റേം സാന്‍ഡോന്റേം കോമണ്‍ ഫേവറിറ്റ് “പദ്മാനദിയിലെ മുക്കുവന്‍” ഒരു ബംഗാളീ വിവര്‍ത്തനം ആണ്.

ഡാലി said...

വായിച്ച പുസ്തകം വേണം എന്ന് പറയണോണ്ടാ അല്ലെങ്കില്‍ പുതിയ ആള്‍ക്കാരുടെ പേര് മതിയെങ്കില്‍, മറ്റുള്ളവര്‍ പറഞ്ഞത് കേട്ടത് മതിയെങ്കില്‍..
കെ രേഖ
സന്തോഷ് ഏച്ചികാനം
സുബാഷ് ചന്ദ്രന്‍
സി.എസ്.ചന്ദ്രിക
കെ.പി സുധീര
പുഴ.കോം ഇല്‍ ഇഷ്ടം പോലെ പുസ്തകം ഉണ്ട്.
http://www.puzha.com/malayalam/bookstore/index.html

ഉണ്ണിക്കുട്ടന്‍ said...

അയ്യോ കവിത വേണ്ടേ..ഞാന്‍ കവിതയുടെ ആളാ..അതും നല്ല ആധുനികം ആര്‍ക്കും മനസ്സിലാവത്ത തരം (കോപ്പാ..)

K.V Manikantan said...

ഇക്കഴിഞ്ഞ മാതൃഭൂമി ആഴ്ചപതിപ്പ് ലക്കങ്ങളില്‍ അവസാനത്തെ ഉള്‍പേജില്‍ വിവര്‍ത്തനങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. ബംഗാളി, മറാത്തി , പേര്‍ഷ്യന്‍ മുതലായവ. എല്ലാം അതിഗംഭീരങ്ങളാണ്. വിവര്‍ത്തകരും നല്ലവര്‍. വിലയും അധികം ഇല്ല.

Pramod.KM said...

അകലങ്ങളിലെ മനുഷ്യറ് (യാത്രാവിവരണം)-രവീന്ദ്രന്‍.
തമിഴക പെണ്‍കവിതകള്‍-സമീര.

ഗുപ്തന്‍ said...

ഞാന്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഒറ്റ മലയാളം പുസ്തകമേ വായിച്ചിട്ടുള്ളു. അതു വാങ്ങേണ്ടകാര്യമുണ്ടെന്നു തോന്നുന്നില്ല. മാധവിക്കുട്ടിയുടെ വണ്ടിക്കാളകള്‍ ....

ഇവിടെ കമന്റിട്ടത് ഈ പോസ്റ്റ് ഇട്ടതിനു താങ്ക്സ് പറയാന്‍ ..പ്രയോജനപ്പെടും ...എനിക്ക് :)

deepdowne said...

കുറച്ചുവര്‍ഷം മുന്‍പ്‌ മലയാളത്തില്‍ 'ഒഹീമോ' എന്ന പുസ്തകം വായിച്ചിരുന്നു. ഷാരോണ്‍ ആണ്‌ എഴുതിയത്‌. പെന്‍ ബുക്‍സ്‌ പ്രസാധകര്‍. നല്ല നിലവാരമുള്ള രചനയാണെന്നാണ്‌ തോന്നിയത്‌. പക്ഷേ പിന്നീട്‌ ആ നോവെലിസ്റ്റിനേക്കുറിച്ച്‌ ഒന്നും കേട്ടില്ല. എന്തു പറ്റിയാവോ.

deepdowne said...

കുറച്ചുവര്‍ഷം മുന്‍പ്‌ മലയാളത്തില്‍ 'ഒഹീമോ' എന്ന പുസ്തകം വായിച്ചിരുന്നു. ഷാരോണ്‍ ആണ്‌ എഴുതിയത്‌. പെന്‍ ബുക്‍സ്‌ പ്രസാധകര്‍. നല്ല നിലവാരമുള്ള രചനയാണെന്നാണ്‌ തോന്നിയത്‌. പക്ഷേ പിന്നീട്‌ ആ നോവെലിസ്റ്റിനേക്കുറിച്ച്‌ ഒന്നും കേട്ടില്ല. എന്തു പറ്റിയാവോ.

Siji vyloppilly said...
This comment has been removed by the author.
Siji vyloppilly said...

എന്റീശ്വര ഞാന്‍ ചേച്ചി ബുദ്ധിജീവിയല്ലെന്നു പറഞ്ഞതിന്റെ പ്രതികാരമെടുക്കാനാണോ കണ്ണീക്കണ്ട ബുജി പുസ്തകങ്ങളൊക്കെ വായിക്കാനൊരുമ്പിട്ടെറങ്ങുന്നത്‌? ഒരു കാര്യം പറഞ്ഞേക്കാം വല്ല കുണ്ടാമണ്ടികളും വായിച്ച്‌ ഇന്‍സ്പിരേഷനായെന്നും പറഞ്ഞ്‌ 'മാജിക്കല്‍ റിയലിസം' മണ്ണാങ്കട്ട റിയലിസം എന്നൊക്കെപ്പറഞ്ഞ്‌ ഓരോന്ന് പടച്ചു വിടരുത്‌. ഈബ്ലോഗിന്റെ പടി പിന്നെ ഞാന്‍ ചവിട്ടില്ല.
എന്റെ ലിസ്റ്റ്‌.
പെണ്ണെഴുത്ത്‌-
1)
കെ.ആര്‍ മീര - ഓര്‍മ്മയുടെ ഞെരമ്പ്‌ (s.story),
ആമരത്തേയും മറന്നു ഞാന്‍(നോവല്‍)
2)എസ്‌. സിത്താര- വേഷപ്പകര്‍ച്ച
3)ചന്ദ്രമതി - റെയിന്‍ഡിയര്‍
4)കെ.പി സുധീര - ചോലമരങ്ങളില്ലാത്തവഴി(s.s),
ആജീവനാന്തരം(നോവല്‍)
5)വിപ്ലവ ചിന്ത ഇഷ്ടമാണെങ്കില്‍ സി.എസ്‌ ചന്ദ്രികയുടെ - ഭൂമിയുടെ പതാക.
ആണെഴുത്ത്‌
-----------
1)സുഭാഷ്‌ ചന്ദ്രന്‍ - ഘടികാരങ്ങള്‍ നിലക്കുന്ന സമയം
2)സന്തോഷ്‌ എച്ചിക്കാനം- ഒരു ചിത്ര കഥയിലെ നായാട്ടുകാര്‍.
3)ഇ.സന്തോഷ്‌ കുമാര്‍ - ചാവുകളി.
4)എബ്രഹാം മാത്യു.- ജാതി ജാതിയോടു പറയുന്നത്‌.
5) ബി.മുരളി - കോടതി വരാന്തയിലെ കാഫ്ക്ക.
6) ടി.പി കിഷോാര്‍ - സ്മരണ. (കിഷോര്‍ അകാലത്തില്‍ മരണമടഞ്ഞ നല്ലൊരു എഴുത്തുകാരനാണ്‌)

ടി.എന്‍ പ്രകാശ്‌, രവി,സുസ്മേഷ്‌ ചന്ദ്രോത്ത്‌ എന്നിവരും എനിക്ക്‌ ഇഷ്ടപ്പെട്ടവര്‍ തന്നെ.
ചേച്ചി ഇതൊക്കെ വാങ്ങി വായിച്ച്‌ ഇഷ്ടപ്പെടാണ്ട്‌ എന്നെ തല്ലാനിട്ടോടിക്കരുത്‌.പുതു തലമുറയെ ഒന്ന് അറിയാന്‍ മാത്രമേ ഈ പുസ്തകങ്ങള്‍ കൊണ്ടു പറ്റൂ.ഇവരിലാരെങ്കിലും ഇഷ്ടമായാല്‍ പിന്നെ അവരുടെ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം. പുഴ വഴിയാണ്‌ ഞാന്‍ പുസ്തങ്ങള്‍ വാങ്ങിക്കാറ്‌. :)

പ്രിയംവദ-priyamvada said...

വായന പങ്ക്കു തന്ന എല്ലാവര്‍ക്കും നന്ദി ..ഇതെല്ലാം ഒന്നു consolidate ചെയ്തു വയ്ക്കാം...മനു പറഞ്ഞുതു പോലെ ..


സിജിയെ ...ഹി ഹി പേടികേണ്ട..ഇതൊന്നും വായിച്ചാല്‍ ബുദ്ധി ജീവി ആവില്ല..അതിനു ബുദ്ധി കൂടി വേണ്ടെ... പിന്നെ വായന ഒത്തിരി ഇഷ്ടമാണു..( അതിന്റെ കഥ എഴുതാംട്ടൊ) എങ്കിലും ഇപ്പൊ magzines വായിക്കാത്തിനാല്‍ ഒരു continuity പോയതു പോലെ...അതുകൊണ്ടു MT യുടെ തിരഞ്ഞെടുത്ത കഥകള്‍ .. തിരഞ്ഞെടുത്ത MT യുടെ കഥകള്‍ (?)എന്നിങ്ങനെ തിരിച്ചും മറിച്ചും വാങ്ങി വരും..ഇപ്പൊ കുറച്ചു ഫ്രീ ആവുന്ന ലക്ഷണമാണു...പ്രയോജനപ്പെടുത്തിയേക്കാം എന്നു കരുതി...

Siji vyloppilly said...

ചേച്ചി,
നാട്ടില്‍ പോകുമ്പോള്‍ മാതൃഭൂമി ഓഫീസില്‍ പോയി 2400 രൂപ (കൃത്യമായി ഓര്‍മ്മയില്ല) അടച്ചാല്‍ അവര്‍ നമുക്ക്‌ മാതൃഭൂമി നല്ല ഭംഗിയോടെ അയച്ചുതരും. ഞാന്‍ അച്ഛനോട്‌ പറഞ്ഞ്‌ മാതൃഭൂമിയും ഗൃഹലക്ഷ്മിയും വരത്തുന്നുണ്ട്‌.ഗൃഹലക്ഷ്മി പണ്ടത്തെ നിലവാരം ഒന്നും ഇല്ല,ഒരു ടിപ്പിക്കല്‍ വനിതാ മാഗസിന്‍ ആയിപ്പോയി ഇപ്പോള്‍.
വേറെ എന്തൊക്കെയാണാവോ ഇപ്പോഴത്തെ നല്ല സാഹിത്യ മാസികകള്‍? നമുക്ക്‌ വരുത്താന്‍ വല്ല വഴിയുള്ള വ ഉണ്ടാണാവോ ആവോ..

Inji Pennu said...

ഓഫീസിലൊന്നും പൂവണ്ട. അവരുടെ ഓണലൈന്‍ ആയിട്ട് തന്നെ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ സബ് സ്ക്രൈബ് ചെയ്യാംട്ടൊ. ഭാഷാപോഷിണിയും മാതൃഭൂമിയും.

പ്രിയ ചേച്ചി ബുജി ആവുമ്പൊ പറ്യണേ. സൈഡ് മാറി നടക്കാനാ :)

Dinkan-ഡിങ്കന്‍ said...

പെണ്ണെഴുത്ത്‌-
ആണെഴുത്ത്‌

എന്നീ ലിസ്റ്റ് വേര്‍തിരിച്ച് കണ്ടു. “ആ‍ണും പെണ്ണും”കെട്ട എഴുത്തുണ്ടെങ്കില്‍ അതും ഇടണേ. അല്ല എല്ലാം ഒന്ന് വായിച്ചിരിക്കാനാ

അതു പോട്ടെ, ഇപ്പോള്‍ ഓര്‍മ്മ വന്നത്
“ഹരിതവൈശികം” ബി മുരളി
“കൊമാല” സന്തൊഷ് എച്ചിക്കാനം
“ഒന്നാം സാക്ഷി സേതുരാമയ്യര്‍” അന്‍‌വര് അബ്ദുള്ള
“മാലാഖയുടെ മുറിവുകള്‍” കെ.ആര്‍ മീര

വീണ്ടും ഓര്‍മ്മിച്ച് ഇടയ്ക്ക് വരാട്ടോ

Siji vyloppilly said...

അതെയോ ഇഞ്ചി..ഞാന്‍ ഒരു 4 കൊല്ലം മുമ്പ്‌ അന്വേക്ഷിച്ചപ്പോള്‍ അവര്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ എടുക്കൂലായിരുന്നു.അന്ന് ഞാന്‍ വിചാരിച്ചിരുന്നു ഈ പഹയന്മ്മാര്‍ കാലത്തിനൊത്ത്‌ മാറാത്തതെന്തേന്ന്. മെയില്‍ അയച്ച്‌ ഞാന്‍ അവേക്ഷിച്ചിട്ടൊന്നും മറുപടി അയച്ചിരുന്നില്ല. അന്ന് മലയാള മനോരമ 'വനിത' യൊക്കെ ഓണ്‍ ലൈന്‍ സബ്സ്ക്രെബ്‌ ചെയ്യാന്‍ പറ്റിയിരുന്നു. ഹും.....ഇതെന്തായാലും നന്നായി. ഭാഷാപോഷിണിയും കിട്ടും അല്ലെ. നന്ദി ഇഞ്ചി.

നിര്‍മ്മല said...

ദേ ഇവിടെ എഴുത്തുകാരുടെ പേരുവിവര സഹിതം അവരുടെ ഡി.സി. പ്രസിദ്ധീകരിച്ച ബുക്കുകളുണ്ട്.
http://www.puzha.com/malayalam/bookstore/malayalam-authors.html

ഇന്ദുലേഖയിലൂടെ വാങ്ങിയാല്‍ പോസ്റ്റേജില്‍ സൌജന്യമുണ്ട് (ഇന്‍ഡ്യക്കുള്ളില്‍) http://www.indulekha.com/
അവരുടെ ലിസ്റ്റില്‍ ഇല്ലാത്ത പുസ്തകവും തേടിപ്പിടിച്ചു തരും. ലിസ്റ്റ് ഇ-മെയില്‍ ചെയ്താല്‍, ഉള്ള പുസ്തകങ്ങള്‍, വില, പോസ്റ്റേജ് സഹിതം ഉടനെ അറിയിക്കും. നാട്ടില്‍ ചെല്ലുമ്പോഴേക്കും പുസ്തകം വീട്ടിലെത്തും :)

സിജീ, കൊണ്ടുപിടിച്ച വായന ആണല്ലോ. (കുശുമ്പുണ്ടേ :))
മലയാളം വാരികയും കലാകൌമുദിയും ഓണ്‍-ലൈനിലൂടെ വായിക്കാം. മലയാളം വിലയില്‍ മെച്ചമാണെങ്കിലും കൃത്യമായി update ചെയ്യാറില്ല.
http://www.malayalamvarikha.com/
കലാകൌമുദി വളരെ കൃത്യമായി update ചെയ്യാറുണ്ട്. വായനക്കാരുടെ കത്തുകളും വായിക്കാം.
www.kalakaumudi.com

പിന്നെ, കെ.പി.രാ‍മനുണ്ണി, ഗ്രേസി, വി.ആര്‍.സുധീഷ്, എന്‍.എസ്.മാധവന്‍....
ഇ.ഹരികുമാറിന്‍റ കഥകളുടെ സാമ്പിള്‍
http://www.geocities.com/harikumar_e/mal_stories.htm

ഏറനാടന്‍ said...

പ്രിയംവദയുടെ ഈ പോസ്‌റ്റിപ്പോഴാ കണ്ടത്‌. പുതിയ എഴുത്തുകാരുടെ കൃതികള്‍ ആവശ്യമാണെന്നോ?

എനിക്കറിയാവുന്ന ലിസ്‌റ്റിതാ: 1) കൊടകരപുരാണം - വിശാലമനസ്‌കന്‍ (ഔട്ടൊഫ്‌ സ്‌റ്റോക്ക്‌ എന്നാ കേട്ടത്‌)
2) യൂറോപ്യന്‍ യാത്രാവിവരണം - കുറുമാന്‍ (അച്ചടിച്ചൊണ്ടിരിക്കുന്നു)

:)